മുലയൂട്ടലും ലൈംഗിക വിരക്‌തിയും
പ്രസവശേഷം കുറെ കാലത്തേക്ക് ചില സ്ത്രീകളിൽ ലൈംഗിക താത്പര്യം കുറയുന്നത് കണ്ടുവരുന്നു. കുഞ്ഞിനെ വളർത്തണമെന്ന ചിന്ത നിങ്ങളെ ഭരിക്കുന്നതാകാം ലൈംഗിക വിരക്‌തിക്കു കാരണം. ശാരീരികമായും മാനസികമായും നിങ്ങളുടെ വികാരം ആ അവസ്‌ഥയിലാണ്. പ്രസവം കഴിഞ്ഞു ചില സ്ത്രീകൾ ഇത്തരം ലൈംഗിക വിരക്‌തി താൽക്കാലികമായി പ്രകടിപ്പിക്കാറുണ്ട്. മിക്കവരിലും സ്വാഭാവികമായി അതു തനിയെ മാറാറുണ്ട്.


കുഞ്ഞിനെ മുലയൂട്ടുന്നതിനാൽ സെക്സിനു തയാറാകാത്തവരുണ്ട്. ചിലർക്ക് ഉടനെ ഗർഭധാരണം നടക്കുമോയെന്ന പേടിയാകാം കാരണം. അപൂർവം ചിലരിൽ ഹോർമോൺ അസന്തുലിതാവസ്‌ഥ മൂലം സെക്സിനോടു വിരക്‌തിയുണ്ടാകാം. മൂന്നു മാസം കഴിഞ്ഞിട്ടും സെക്സിനോടു വിരക്‌തി മാറുന്നില്ലെങ്കിൽ സെക്സോളജിസ്റ്റിന്റെ ഉപദേശം തേടുക.