മസില്‍ കയറുന്നു
? ഞാന്‍ 32 വയസുള്ള വിവാഹിതയാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കാലില്‍ മസില്‍ കയറുന്നുവെന്നതാണ് എന്റെ പ്രശ്‌നം. വികാരത്തിന്റെ പാരമ്യതയിലെത്തുമ്പോള്‍ കാല്‍മുട്ടിനു താഴെ നിന്നു മസില്‍ പന്തുപോലെ ഉരുണ്ടുകയറി തുടയില്‍ വന്നിരിക്കുന്ന അനുഭവമാണ്.

ചിലപ്പോള്‍ രണ്ടു കാലിലും ഇങ്ങനെ സംഭവിക്കും. അതിശക്തമായ വേദനയാണ്. മസില്‍ കയറിയതു തിരുി താഴേക്ക് ഇറക്കണമെന്നു തോന്നും. പക്ഷേ മിക്കവാറും സാധിക്കില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പോലും മസില്‍ കയറിയത് അതുപോലെ തന്നെ കാണാം. മസില്‍ കയറിയുള്ള വേദനയോര്‍ത്തു ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പോലും ഭയമാണ്.


ഭര്‍ത്താവു പറയുന്നത് ഇതെല്ലാം എന്റെ വെറും തോന്നലുകളാണെന്നാണ്. ഭര്‍ത്താവിന്റെ അഭിപ്രായം ശരിയാണോ? ഇതിന് എന്താണു പ്രതിവിധി?
സിബി,
ഏറ്റുമാനൂര്‍

= ശരീരത്തിലെ ജലാംശത്തിന്റെ കുറവ്, ശരീരത്തിലെ ഇലക്ട്രോലൈറ്റ്‌സിന്റെ കുറവ്, മറ്റു ചില അവസ്ഥകള്‍ എന്നിവ മൂലം മസിലുകള്‍ ഉരുണ്ടു കയറാം.

എന്നാല്‍ ഇവിടെ ബന്ധപ്പെടുന്ന വേളയില്‍ മാത്രമാണിതു സംഭവിക്കുന്നതെന്നാണ് മനസിലാക്കാനാവുന്നത്. ബന്ധപ്പെടുന്ന പൊസിഷനുകള്‍ മാറി പരീക്ഷിക്കുക. സ്ഥിതിഗതിയില്‍ മാറ്റമില്ലെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക.
.