ലേപനങ്ങള്‍ ഉപകരിക്കുമോ?
എനിക്ക് 45 വയസുണ്ട്. വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷമായി. രണ്ടു മക്കളുണ്ട്. ഭര്‍ത്താവ് വിദേശത്താണ്. രണ്ടാമത്തെ മകനെ പ്രസവിച്ചു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, ലീവിനു വന്നിരുന്നു. എന്റെ പ്രധാനപ്രശ്‌നം സ്തനങ്ങള്‍ രണ്ടും ഇടിഞ്ഞു തൂങ്ങിയിരിക്കുന്നുവെന്നതാണ്. പ്രസവം കഴിഞ്ഞപ്പോള്‍, വയറിനു മേലെ ചുളിവുകളും വരകളുമാണ്. സ്തനങ്ങള്‍ ചെറുതും ചുരുങ്ങിയതുമാണ്. മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന ലേപനങ്ങള്‍ പുരട്ടിയാല്‍ വയറിലെ വരയും ചുളിവുകളും മാറുമോ? ദയവായി ഒരു മറുപടി തരാമോ?


പ്രായമാകുമ്പോഴും മുലയൂട്ടുമ്പോഴും സ്തനങ്ങള്‍ അയഞ്ഞ രീതിയിലാകുന്നതും സ്വാഭാവികമാണ്. അടിവയറ്റിലെ പാടുകള്‍ ഗര്‍ഭകാലത്ത് അടിവയറ്റിലെ ത്വക്കിന് ഉണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണ്. സ്തനങ്ങള്‍ക്കു വലുപ്പം കൂട്ടാനുള്ള ശസ്ത്രക്രിയകള്‍ നിലവിലുണ്ട്.