വാതപ്പനി ചികിത്സിച്ചില്ലെങ്കിൽ...
Monday, August 2, 2021 3:22 PM IST
സ​ന്ധി​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന നീ​ര്‍​വീ​ക്ക​മാണ് ആ​ര്‍​ത്രൈ​റ്റി​സ് അഥവാ സ​ന്ധി​വീ​ക്ക​ം. സ​ങ്കീ​ര്‍​ണമാ​യ​തും അ​ല്ലാ​ത്ത​തു​മാ​യ നൂ​റി​ല​ധി​കം രോ​ഗ​ങ്ങ​ള്‍ ഈ ​വി​ഭാ​ഗ​ത്തി​ലു​ണ്ട്.​ പ​ല​ത​രം സ​ന്ധി​വാ​ത​രോ​ഗ​ങ്ങ​ള്‍ ക​ണ്ടു​വ​രു​ന്നു. ഇ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​ത്: സ​ന്ധി തേയ്മാ​നം, ര​ക്ത​വാ​തം, ആ​മ​വാ​തം, ഗൗ​ട്ട്, സോ​റി​യാ​റ്റി​ക് ആ​ര്‍​ത്രൈ​റ്റി​സ്, വാ​സ്‌​കു​ലൈ​റ്റി​സ്, റി​യാ​ക്ടീ​വ് ആ​ര്‍​ത്രൈ​റ്റി​സ്, ആ​ങ്കി​ലോ​സി​ങ് സ്‌​പോ​ണ്ടി​ലോ​സി​സ്.

റുമാറ്റിക് ഫിവർ

കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്ന റു​മാ​റ്റി​ക് ഫീ​വ​ര്‍ എ​ന്ന വാ​ത​പ്പ​നി വ​ള​രെ ഗു​രു​ത​ര​മാ​യ അ​സു​ഖ​മാ​ണ്. ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ അ​ത് ഹൃ​ദ​യ വാ​ല്‍​വു​ക​ളെ ത​ക​രാ​റി​ലാ​ക്കാം. സ്ട്രെപ്റ്റോ കോക്കസ് എ​ന്ന ബാ​ക്ടീ​രി​യ​യാ​ണ് റു​മാ​റ്റി​ക് ഫീ​വറി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ശ​രീ​ര​ത്തി​ലെ പ്ര​ധാ​ന സ​ന്ധി​ക​ളി​ല്‍ വീ​ക്ക​വും പ​നി​യും ഉ​ണ്ടാ​ക്കു​ന്നു.

റു​മാ​റ്റോ​യി​ഡ് ആ​ര്‍​ത്രൈ​റ്റി​സ് എ​ന്ന ആ​മ​വാ​തം ഹൃ​ദ​യം, വൃ​ക്ക, ശ്വാ​സ​കോ​ശം എ​ന്നീ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കും. സ്‌​പോ​ണ്ടി​ലോ​സി​സ് രോ​ഗം കൃ​ത്യ​മാ​യി ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ട്ടെ​ല്ലി​ലെ ക​ശേ​രു​ക്ക​ള്‍ ഉ​റ​ച്ചു​പോ​കു​ന്ന​തി​നാ​ല്‍ ച​ലി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കും. രോ​ഗി​ക്ക് നി​ല്‍​ക്കാ​ന്‍​പോ​ലും പ​റ്റി​ല്ല.

കാവൽക്കാരുടെ സ്വഭാവം മാറിയാൽ!

‌പ​ല രോ​ഗ​ങ്ങ​ളും ന​മ്മു​ടെ ശ​രീ​ര പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന ത​ക​രാ​റു​കൊ​ണ്ടാ​ണ്. ഇ​വ​യെ ഓ​ട്ടോ ഇ​മ്മ്യൂ​ണ്‍ രോ​ഗ​ങ്ങ​ള്‍ എ​ന്നു വി​ളി​ക്കു​ന്നു. പു​റ​ത്തു​നി​ന്നു​ള്ള അ​ണു​ബാ​ധ​യെ ചെ​റു​ക്കാ​ൻ ന​മ്മു​ടെ ശ​രീ​ര​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ ഒ​രു പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യു​ണ്ട്. ഇ​തി​ലു​ണ്ടാ​കു​ന്ന ത​ക​രാ​റു മൂ​ലം, ശ​രീ​ര​ത്തി​ന്‍റെ കാ​വ​ല്‍​ക്കാ​രാ​യ പ്ര​തി​രോ​ധ വ്യ​വ​സ്ഥ ആ​ന്‍റിബോ​ഡി​ക​ള്‍ ഉ​ണ്ടാ​ക്കി സ്വ​ന്തം ശ​രീ​ര​കോ​ശ​ങ്ങ​ളെ ത​ന്നെ ആ​ക്ര​മി​ക്കു​ന്ന ഒ​രു സ്ഥി​തി​വി​ശേ​ഷം ഉ​ണ്ടാ​ക്കു​ന്നു. ഇ​താ​ണ് ലൂ​പ്പ​സ്, റു​മാ​റ്റോ​യി​ഡ് ആ​ര്‍​ത്രൈ​റ്റി​സ് എ​ന്നീ വാ​ത​രോ​ഗ​ങ്ങ​ളു​ടെ മൂ​ല​കാ​ര​ണം.

പ്രായംകൂടും തോറും

സ​ന്ധി​ക​ള്‍​ക്ക് സം​ഭ​വി​ക്കു​ന്ന തേ​യ്മാ​ന​മാ​ണ് ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സി​ന് കാ​ര​ണം. അ​സ്ഥി​ക​ള്‍​ക്കും ത​രു​ണാ​സ്ഥി​ക​ള്‍​ക്കും ക​ശേ​രു​ക്ക​ള്‍​ക്കും തേ​യ്മാ​ന​മു​ണ്ടാ​കാം. പ്രാ​യം കൂ​ടു​ന്തോ​റും തേ​യ്മാ​നം കൂ​ടി​ക്കൊ​ണ്ടി​രി​ക്കും. സ​ന്ധി​ക​ളി​ലെ ക​ല​ക​ളി​ലും കോ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന ക്ഷ​ത​ങ്ങ​ളും മ​റ്റും സ​ന്ധി​വാ​ത​ത്തി​ന് കാ​ര​ണ​മാ​കാം. കാ​ല്‍​മു​ട്ടു​ക​ളെ​യാ​ണ് രോ​ഗം പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. ത​രു​ണാ​സ്ഥി​ക​ള്‍ ന​ശി​ക്കു​ന്ന​താ​ണ് രോ​ഗ​ത്തി​നു പ്ര​ധാ​ന കാ​ര​ണം. ഇ​ത് എ​ല്ലു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സാ​ന്‍ ഇ​ട​യാ​ക്കു​ന്നു. മു​ട്ടു​ക​ള്‍ നി​വ​ര്‍​ത്താ​നും, മ​ട​ക്കാ​നും ക​ഴി​യാ​തെ

വ​രും. ക്ര​മേ​ണ അ​ന​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കു​ന്നു.

കൈ -കാൽ വിരലുകളിലും

സ​ന്ധി​ക​ളി​ലെ എ​ല്ലു​ക​ളെ പൊ​തി​യു​ന്ന സൈ​നോ​വി​യ​ല്‍ സ്ത​ര​ത്തി​ല്‍ ഉ​ണ്ടാ​വു​ന്ന നീ​ര്‍​വീ​ക്ക​മാ​ണ് റു​മാ​റ്റോ​യി​ഡ് ആ​ര്‍​ത്രൈ​റ്റി​സി​ന് കാ​ര​ണം. ഇ​ത് സ്ത്രീ​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യും കാ​ണു​ന്ന​ത്. ശ​രീ​ര​ത്തി​ലെ ചെ​റി​യ നാ​ഡി​ക​ളാ​യ കൈ​വി​ര​ലു​ക​ള്‍, കാ​ല്‍​വി​ര​ലു​ക​ള്‍, കാ​ല്‍​മു​ട്ട് എ​ന്നി​വ​യെ​യാ​ണ് രോ​ഗം പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. സ​ന്ധി​ക​ള്‍​ക്ക് ചു​റ്റു​മു​ള്ള പേ​ശി​ക​ള്‍​ക്ക് ബ​ല​ക്ഷ​യ​മു​ണ്ടാ​കും. മ​റ്റ് അ​വ​യ​വ​ങ്ങ​ളെ​യും രോ​ഗം ബാ​ധി​ക്കാ​റു​ണ്ട്. ഹൃ​ദ​യം, ശ്വാ​സ​കോ​ശം, വൃ​ക്ക തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളി​ല്‍ നീ​ര്‍​വീ​ക്ക​മു​ണ്ടാ​കാം. സ​ന്ധി​ക​ളെ പൊ​തി​ഞ്ഞു​നി​ല്‍​ക്കു​ന്ന സൈ​നോ​വി​യ​ല്‍ സ്ത​ര​ത്തി​ന് നീ​ര്‍​വീ​ക്ക​മു​ണ്ടാ​കു​ന്നു. മു​ട്ട് തേ​യ്മാ​നം ഓ​പ്പ​റേ​ഷ​ന്‍ കൂ​ടാ​തെ ഹോ​മി​യോ​പ്പ​തി​യി​ല്‍ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യും.

ഗൗട്ട്

സ​ന്ധി​ക​ളി​ല്‍ യൂ​റി​ക് ആ​സി​ഡ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​താ​ണ് ഗൗ​ട്ട് എ​ന്ന രോ​ഗ​ത്തി​നു കാ​ര​ണം. ര​ക്ത​ത്തി​ല്‍ അ​മി​ത​മാ​യി കാ​ണു​ന്ന യൂ​റി​ക് ആ​സി​ഡാ​ണ് സ​ന്ധി​ക​ളി​ല്‍ കാ​ണു​ന്ന​ത്. ഇ​ത് സ​ന്ധി​യി​ലെ സൈ​നോ​വി​യ​ല്‍ സ്ത​ര​ത്തി​ന് നാ​ശ​മു​ണ്ടാ​ക്കു​ന്നു. ധാ​രാ​ളം പേ​രി​ല്‍ അ​ടു​ത്ത​കാ​ല​ത്താ​യി ഗൗ​ട്ട് ക​ണ്ടു​വ​രു​ന്നു. രോ​ഗം പൂ​ര്‍​ണ​മാ​യും ഹോ​മി​യോ മ​രു​ന്നു​കൊ​ണ്ട് മാ​റ്റാ​വു​ന്ന​താ​ണ്.

ആ​ര്‍​ത്രൈ​റ്റി​സ് രോ​ഗി​ക​ള്‍ പ​ഴ​ങ്ങ​ള്‍ ധാ​രാ​ളം ക​ഴി​ക്ക​ണം. ഓ​റ​ഞ്ച്, മു​ന്തി​രി, കൈ​ത​ച്ച​ക്ക, രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കും. ആ​രം​ഭ​ത്തി​ല്‍ തി​രി​ച്ചറി​ഞ്ഞാ​ല്‍ സ​ന്ധി​വാ​ത​ത്തി​ന് ഹോ​മി​യോ​പ്പ​തി​യി​ല്‍ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ണ്.

ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി, ഫോൺ - 9388620409