ബി​പിയെ പിടിച്ചുകെട്ടാൻ ഗ്രീ​ൻ ടീ
ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കി​യാ​ൽ ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കാം. സ്ട്രോ​ക് സാ​ധ്യ​ത കു​റ​യ്ക്കാം. ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താം.

ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കു​ന്ന​തു രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തും. പോ​ളി​ഫീ​നോ​ൾ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ ഗ്രീ​ൻ​ടീ​യി​ൽ സ​മൃ​ദ്ധം. പ്ര​ത്യേ​കി​ച്ചും എ​പി ഗാ​ലോ കേ​യ്റ്റ് ചി​ൻ 3 ഗാ​ലേ​റ്റ് - ഇ​ജി​സി​ജി - എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ്. ഗ്രീ​ൻ ടീ​യു​ടെ ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ അ​തി​നു​ള​ള പ​ങ്ക് ചി​ല്ല​റ​യ​ല്ല.

ഗ്രീ​ൻ ടീ ​ശ​രീ​ര​ത്തി​നു കൂ​ടു​ത​ൽ ഊർ​ജം ന​ല്കു​ന്നു. ര​ക്ത​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ക്ഷീ​ണ​മ​ക​റ്റു​ന്നു. ശ​രീ​ര​ത്തി​ലെ അ​മി​ത കൊ​ഴു​പ്പ്, അ​മി​ത​ഭാ​രം, കു​ട​വ​യ​ർ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

• ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കി​യാ​ൽ ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കാം. സ്ട്രോ​ക് സാ​ധ്യ​ത കു​റ​യ്ക്കാം. ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താം.

• ശ്വാ​സ​ത്തി​ലെ ദു​ർ​ഗ​ന്ധം, അ​തി​സാ​രം, ദ​ഹ​ന​ക്കേ​ട്, പ​നി, ചു​മ തു​ട​ങ്ങി​യ​വ ത​ട​യു​ന്നു. ഫം​ഗ​സ് രോ​ഗ​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു.
• പ​തി​വാ​യി ഗ്രീ​ൻ ടീ ​ക​ഴി​ക്കു​ന്ന​ത് യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം. ഗ്രീ​ൻ ടീ​യി​ൽ വി​റ്റാ​മി​ൻ എ, ​ബി1, ബി2, ​ബി3, സി, ​ഇ തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളു​മു​ണ്ട്.
• കാ​ൻ​സ​ർ കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ത​ട​യാ​ൻ ഗ്രീ​ൻ ടീ​യ്ക്കു ക​ഴി​വു​ള​ള​താ​യി പ​ഠ​ന​റി​പ്പോർട്ട്. കു​ട​ൽ, പാ​ൻ​ക്രി​യാ​സ്, ആ​മാ​ശ​യം, മൂ​ത്രാ​ശ​യം, ശ്വാ​സ​കോ​ശം, സ്ത​നം, പ്രോ​സ്റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

ആ​രോ​ഗ്യ​മു​ള​ള കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു വ​രു​ത്താ​തെ കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ മാ​ത്രം ന​ശി​പ്പി​ക്കാ​നു​ള​ള ശേ​ഷി ഇ​വ​യ്ക്കു​ള്ള​താ​യി ഗ​വേ​ഷ​ക​ർ. ഗ്രീ​ൻ ടീ​യി​ലെ ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ളാ​ണ് ഇ​വി​ടെ തു​ണ​യാ​കു​ന്ന​ത്.