ശരിയായ രീതിയിൽ പല്ലു തേയ്ക്കാൻ പഠിക്കാം!
കുട്ടിക്കാലം മു​ത​ൽ കാ​ല​ത്തും വൈ​കി​ട്ടും പ​ല്ലു തേ​യ്ക്കു​ന്നയാളാ​ണ്. എ​ന്നി​ട്ടും എ​ന്താ​ണ് എ​ന്‍റെ പ​ല്ലി​നും മോ​ണ​യ്ക്കും ഇ​ത്ര​യും പ്ര​ശ്നം ഉ​ണ്ടാ​യ​ത് - ദ​ന്ത​ഡോ​ക്ട​ർമാ​ർ സാ​ധാ​ര​ണ​യാ​യി കേ​ൾ​ക്കു​ന്ന ചോ​ദ്യ​മാണിത്. ദ​ന്ത​സം​ര​ക്ഷ​ണ​ത്തി​നു​ള്ള ശ്ര​ദ്ധ​ക്കു​റ​വും ആ​വ​ശ്യ​മാ​യ അ​റി​വ് ഇ​ല്ലാ​ത്ത​തുമാണ് ഇതിനു കാര ണം. എന്താ​യാ​ലും പ​ല്ലു തേ​യ്ക്കു​ന്നു​ണ്ട്. അ​തി​നായി സ​മ​യ​വും ക​ള​യു​ന്നു​ണ്ട്. ബ്ര​ഷി​നും പേ​സ്റ്റി​നും പ​ണ​വും മു​ട​ക്കു​ന്നു​ണ്ട്. എ​ങ്കി​ൽ പി​ന്നെ ശ​രി​യാ​യ രീ​തി​യി​ൽ പ​ല്ലു​തേ​യ്ക്കാ​ൻ പ​ഠി​ച്ചു ചെ​യ്യു​ന്ന​ത് എ​ന്തു​മാ​ത്രം പ്ര​യോ​ജ​നം ചെ​യ്യും എ​ന്നു ചി​ന്തി​ച്ചു​നോ​ക്കൂ.

പ​ല്ലി​ന് അ​ഞ്ചു പ്ര​ത​ല​ങ്ങ​ളാ​ണ് - മു​ൻ​ഭാ​ഗം, പു​റ​കു​ഭാ​ഗം, ര​ണ്ട് സൈ​ഡു​ക​ൾ, ച​വ​യ്ക്കു​ന്ന പ്ര​ത​ലം
* ബ്ര​ഷ് മോ​ണ​യ്ക്ക് സ​മാ​ന്ത​ര​മാ​യി​ പി​ടി​ച്ച് അ​ധി​കം ശ​ക്തി ചെ​ലു​ത്താ​തെ മേ​ൽ​പ്പോ​ട്ടും താ​ഴോ​ട്ടും തേ​യ്ക്കു​ക. ഓ​രോ പ​ല്ലി​ലും ഇ​ത് ആ​വ​ർ​ത്തി​ക്കു​ക. (ചിത്രം നോക്കുക) * ഓ​രോ പ​ല്ലി​ന്‍റെ​യും ഉ​ൾ​വ​ശ​വും ഇ​തേ പ്ര​കാ​രം ത​ന്നെ തേ​യ്ക്കു​ക * ഓ​രോ പ​ല്ലി​ന്‍റെ​യും ച​വ​യ്ക്കു​ന്ന ഭാ​ഗ​ങ്ങ​ളും ബ്ര​ഷ് ചെ​യ്യു​ക
* ബ്ര​ഷി​ന്‍റെ അ​ഗ്ര​ഭാ​ഗം ഉ​പ​യോ​ഗി​ച്ച് മു​ക​ളി​ല​ത്തെ​യും താ​ഴ​ത്തെ​യും പ​ല്ലു​ക​ളു​ടെ ഉ​ൾ​ഭാ​ഗം തേ​യ്ക്കു​ക * നാ​ക്കു ബ്ര​ഷ് ചെ​യ്യു​ക. ഫ്ളോ​സ് ചെ​യ്യു​ക

ആ​ദ്യ​ഘ​ട്ടം

1. എ​പ്പോ​ഴും സോ​ഫ്റ്റ് ബ്രി​സി​ൽ​സ് ഉ​ള്ള ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ക. ഹാ​ർ​ഡ് ആ​യു​ള്ള ബ്ര​ഷ് മോ​ണ​യ്ക്കും പ​ല്ലി​നും ത​ക​രാ​റു​ണ്ടാ​ക്കും.
2. ഒ​രു പ​യ​ർ​മ​ണി​യു​ടെ അ​ത്ര​യും പേ​സ്റ്റ്് ടൂ​ത്ത് ബ്ര​ഷി​ൽ
എ​ടു​ക്കു​ക.
3. ബ്ര​ഷ് 45 ഡി​ഗ്രി ച​രി​ച്ചു പി​ടി​ച്ച് മു​ക​ൾ മോ​ണ​യി​ലെ പ​ല്ലു​ക​ൾ ആ​ദ്യം വൃ​ത്തി​യാ​ക്കു​ക. മു​ൻ​ഭാ​ഗ​ത്തു​നി​ന്നും ബ്ര​ഷി​ംഗ് തു​ട​ങ്ങു​ക. ഒ​രു സ​മ​യം മൂ​ന്നു പ​ല്ലു​ക​ൾ ഒ​രു​മി​ച്ചു തേ​യ്ക്കു​ക.

ര​ണ്ടാം ഘ​ട്ടം

1.മു​ൻ​ഭാ​ഗ​ത്തെ പ​ല്ലു​ക​ൾ മോ​ണ​യും പ​ല്ലു​ക​ളും ചേ​രു​ന്ന സ്ഥ​ല​ത്ത് 45 ഡി​ഗ്രി ച​രി​വി​ൽ ബ്ര​ഷ് പി​ടി​ച്ച് മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്കു ബ്ര​ഷ് ചെ​യ്യു​ക.

2. പു​റ​കി​ലെ അ​ണ​പ്പ​ല്ലു​ക​ൾ ബ്ര​ഷ് 45 ഡി​ഗ്രി ച​രി​ച്ചു പി​ടി​ച്ച് മോ​ണ​യും പ​ല്ലു​ക​ളും ചേ​രു​ന്ന സ്ഥ​ല​ത്തു നി​ന്നു താ​ഴേ​ക്കു ബ്ര​ഷ് ചെ​യ്യു​ക.
3. പ​ല്ലി​ന്‍റെ ഉ​പ​രി​ത​ലം പു​റ​കി​ലേ​ക്കും മു​ൻ​പി​ലേ​ക്കും ബ്ര​ഷ്
ച​ലി​പ്പി​ച്ച് ബ്ര​ഷ് ചെ​യ്യു​ക.
4. കീ​ഴ്ത്താ​ടി​യി​ലെ പ​ല്ലു​ക​ൾ 45 ഡി​ഗ്രി ബ്ര​ഷ് ച​രി​ച്ചുപി​ടി​ച്ച് താ​ഴെ​നി​ന്നും മു​ക​ളി​ലേ​ക്കു ബ്ര​ഷ് ചെ​യ്യു​ക.
5. നാ​ക്കി​ന്‍റെ അ​റ്റം തൊ​ടു​ന്ന മു​ൻ നി​ര​യി​ലെ പ​ല്ലു​ക​ളു​ടെ ഉ​ൾ​ഭാ​ഗം ബ്ര​ഷി​ന്‍റെ അ​റ്റ​ത്തെ ബ്ര​സി​ൽ​സ് ഉ​പ​യോ​ഗി​ച്ച് ബ്ര​ഷ് ചെ​യ്യു​ക. മി​ത​മാ​യ ബ​ലം കൊ​ടു​ത്ത് ബ്ര​ഷ് ചെ​യ്യു​ക.

മൂ​ന്നാം ഘ​ട്ടം

1. ര​ണ്ടാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം വാ​യ വൃ​ത്തി​യാ​യി ക​ഴു​കു​ക, ക​ണ്ണാ​ടി​യി​ൽ നോ​ക്കി അ​ഴു​ക്കു പൂ​ർ​ണ്ണ​മാ​യും നീ​ക്കി​യി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ക.
2.മോ​ണ​യി​ൽ​നി​ന്നു ര​ക്തം വ​രു​ന്ന ഏ​തെ​ങ്കി​ലും സ്ഥ​ലം ഉ​ണ്ടെ​ങ്കി​ൽ ഡോ​ക്ട​റെ ക​ണ്ടു പ​രി​ശോ​ധി​പ്പി​ക്കു​വാ​ൻ ശ്ര​ദ്ധി​ക്കു​ക. ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഇന്‍റർ ​ഡ​ന്‍റെ​ൽ ബ്ര​ഷ്, ഇന്‍റർ പ്രോ​ക്സി​മ​ൽ ബ്ര​ഷ്, ഡ​ന്‍റൽ ഫ്ളോ​സ്, ഗം ​സ്റ്റി​മി​ലേ​റ്റ​ർ, സിം​ഗി​ൾ ട​ഫ്റ്റ​ഡ് ബ്ര​ഷ് എ​ന്നീ ത​ര​ത്തി​ലു​ള്ള ബ്ര​ഷു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.
3. ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചോ പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്ത ട​ങ്ങ് ക്ലീ​ന​ർ ഉ​പ​യോ​ഗി​ച്ചോ നാക്കു വൃത്തിയാക്കുക.
4. ഡ​ന്‍റൽ ഫ്ളോ​സിം​ഗ് ബ്ര​ഷി​ംഗിനോ​ടൊ​പ്പം ആ​വ​ശ്യ​മു​ള്ള ശീ​ല​മാ​ണ്. കൃത്യമായി ഫ്ളോ​സിം​ഗ് ചെ​യ്യാ​ൻ പ​ഠി​ക്കു​ക.വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903