കുട്ടികളുടെ ചോദ്യങ്ങളെ വിലകുറച്ചു കാണരുത്
കു​ട്ടി​ക​ളോ​ടു സം​സാ​രി​ക്കാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍, അ​വ​ര്‍​ക്ക് സ്വ​ത​ന്ത്ര​മാ​യി സം​സാ​രി​ക്കാ​നും ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന ഒ​രു അ​ന്ത​രീ​ക്ഷ​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം.
ഇ​ല്ലെ​ങ്കി​ല്‍ അ​റി​വി​ന്‍റെ സ​മ്പാ​ദ​ന​ത്തെ അ​തു ത​ട​സപ്പെ​ടു​ത്തും.

ചി​ത്ര​ം വ​ര​യ്ക്കു​ന്ന​തും ക​ഥ​ക​ള്‍ പ​റ​യു​ന്ന​തും സം​ഭാ​ഷ​ണ​ത്തെ സ​ഹാ​യി​ക്കും.
കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ളെ​യും അ​വ​രു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ളെ​യും ഒ​രി​ക്ക​ലും വി​ല കു​റ​ച്ചു കാ​ണ​രു​ത്. അ​വ​ഗ​ണി​ക്ക​രു​ത്. അ​വ​രെ ക​ളി​യാ​ക്ക​രു​ത്. പ​രി​ഹ​സി​ക്ക​രു​ത്. അ​വ​രു​ടെ ആ​ലോ​ച​ന​ക​ളെ​യും തോ​ന്ന​ലു​ക​ളേ​യും അം​ഗീ​ക​രി​ക്ക​ണം. അ​ങ്ങ​നെ തോ​ന്നു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് പ​റ​യ​ണം.

സം​സാ​രി​ക്കു​മ്പോ​ള്‍ നി​ങ്ങ​ളു​ടെ മു​ഴു​വ​ന്‍ ശ്ര​ദ്ധ​യും കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​ക​ണം. അ​ക്കാ​ര്യം അ​വ​ര്‍​ക്ക് ബോ​ധ്യ​പ്പെ​ട്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. അ​വ​ര്‍​ക്ക് വേ​ണ്ട​പ്പോ​ഴൊ​ക്കെ നി​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ല്‍ വി​ശ്വ​സ്ത​ത​യും സ്വാ​ത​ന്ത്ര്യ​വും
വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ അ​ങ്ങ​നെ ക​ഴി​യും.

സത്യസന്ധമായി സംസാരിക്കാം

കു​ട്ടി​ക​ളോ​ടു സ​ത്യ​സ​ന്ധ​മാ​യി സം​സാ​രി​ക്കു​ക എ​ന്ന​ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. ലോ​ക​ത്ത് ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് നി​ങ്ങ​ള്‍ ക​ള്ളം പ​റ​യ​രു​ത്. യാ​ഥാ​ര്‍​ഥ വ​സ്തു​ത​ക​ള്‍ അ​വ​രെ അ​റി​യി​ക്ക​ണം. ശി​ശു സൗ​ഹാ​ര്‍​ദ്ദ​പ​ര​മാ​യ രീ​തി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ പ​റ​യ​ാനാണു ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

ലോ​ക​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ത്യ​സ​ന്ധ​മാ​യി അ​റി​യു​ക എ​ന്ന​ത് കു​ട്ടി​ക​ളു​ടെ ഒ​രവ​കാ​ശ​മാ​ണ്. കു​ട്ടി​ക​​ളെ, ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കാ​തെ സു​ര​ക്ഷി​ത​മാ​യി സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് മു​തി​ര്‍​ന്ന​വ​രു​ടെ ക​ട​മ​യു​മാ​ണ്. കു​ട്ടി​ക​ളോ​ട് ഇ​ത്ത​ര​ത്തി​ല്‍ സം​സാ​രി​ക്കു​മ്പോ​ള്‍ അവരുടെ പ്രാ​യ​ത്തി​നു​മ​നു​സ​രി​ച്ച് സം​സാ​രി​ക്ക​ണം.

മു​തി​ര്‍​ന്ന കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന ഭാ​ഷ​യി​ല​ല്ല ചെ​റി​യ കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കേ​ണ്ട​ത്. മാ​ത്ര​മ​ല്ല, കു​ട്ടി​ക​ളോ​ടു സം​സാ​രി​ക്കു​മ്പോ​ള്‍ നി​ങ്ങ​ള്‍ അ​വ​രു​ടെ മു​ഖ​വും ക​ണ്ണു​ക​ളും ശ്ര​ദ്ധി​ക്ക​ണം. കു​ട്ടി​ക​ള്‍ പ്ര​തി​ക​രി​ക്കു​ന്ന​ത് മു​ഖ​ഭാ​വ​ങ്ങ​ളി​ലൂ​ടെ ആ​യി​രി​ക്കും. ഈ ​പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ അ​വ​രു​ടെ മ​ന​സി​ലൂ​ടെ എ​ന്തൊ​ക്കെ വി​കാ​ര​ങ്ങ​ളാ​ണു ക​ട​ന്നു​പോ​കു​ന്ന​തെന്ന് നി​ങ്ങ​ള്‍​ക്ക് അ​റി​യാ​ന്‍ ക​ഴി​യും. അ​വ​രു​ടെ ആ​ശ​ങ്ക​ള്‍ അ​റി​യാ​ന്‍ ക​ഴി​യും. നി​ങ്ങ​ള്‍ അ​തി​നെ​ക്കു​റി​ച്ച് അ​തീ​വ ബോ​ധ​വാ​ന്മാരാ​യി​രി​ക്ക​ണം. തീ​ര്‍​ച്ച​യാ​യും ഈ ​പ്ര​തി​ക​രണ​ങ്ങ​ള്‍ അ​നു​സ​രി​ച്ചുവേ​ണം നി​ങ്ങ​ള്‍ കു​ട്ടി​ക​ളോ​ട് രോ​ഗ​ത്തെ​ക്കു​റി​ച്ചു പ​റ​യേ​ണ്ട​ത്. നി​ങ്ങ​ളു​ടെ ഭാ​ഷ അ​തി​ന​നു​സ​രി​ച്ച് നി​ങ്ങ​ള്‍ ഭേ​ദ​പ്പെ​ടു​ത്ത​ണം. കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് നി​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​മ​റി​യി​ല്ലെ​ങ്കി​ല്‍ അ​വ​രോ​ടു പൊ​ളി​വ​ച​ന​ങ്ങ​ള്‍ പ​റ​യ​രു​ത്. ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ പ​റ​യ​രു​ത്. ശ​രി​യാ​യ ഉ​ത്ത​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ഈ ​അ​വ​സ​രം നി​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക.


കു​ട്ടി​ക​ള്‍​ക്കൊ​പ്പം അ​ന്വേഷിക്കാം

കു​ട്ടി​ക​ള്‍​ക്കൊ​പ്പം കൂ​ട്ടാ​യി ഉ​ത്ത​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക. ആ​ധി​കാ​രി​ക​മാ​യ വെ​ബ്സൈ​റ്റു​ക​ളി​ല്‍ നി​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​മു​ണ്ടാ​വാം. കു​ട്ടി​ക​ള്‍​ക്കൊ​പ്പ​മി​രു​ന്ന് അ​ത് വാ​യി​ക്കു​ക. ശ​രി​യാ​യ വി​വ​ര​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണു ക​ണ്ടു​പി​ടി​ക്കേ​ണ്ട​തെ​ന്ന് കു​ട്ടി​ക​ള്‍ പ​ഠി​ക്ക​ട്ടെ. കു​ട്ടി​ക​ള്‍​ക്ക് അ​തൊ​രു വ​ലി​യ പ​രി​ശീ​ല​ന​മാ​യി​രി​ക്കും. ഓ​ണ്‍​ലൈ​നി​ല്‍ കി​ട്ടു​ന്ന എ​ല്ലാ വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല എ​ന്നു കു​ട്ടി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​ത്. ശ​രി​യാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് എ​പ്പോ​ഴും ആ ​വി​ഷ​യ​ത്തി​ല്‍ വൈ​ദ​ഗ്ധ്യം നേ​ടി​യ ഒ​രാ​ള്‍​ക്ക​ായി​രി​ക്കും എ​ന്ന് ഈ​യ​വ​സ​ര​ത്തി​ല്‍ നി​ങ്ങ​ള്‍ കു​ട്ടി​ക​ളെ ധ​രി​പ്പി​ക്ക​ണം. വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ ശ്ര​ദ്ധി​ക്കു​ന്ന ശീ​ലം കു​ട്ടി​ക​ളി​ല്‍ വ​ള​ര്‍​ന്നു വ​രാ​ന്‍ ഇ​ത് സ​ഹാ​യി​ക്കും. അ​ത് അ​വ​രു​ടെ ഭാ​വി വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ങ്ങ​ളെ മി​ക​വു​റ്റ​താ​ക്കും.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജി. ആർ. സന്തോഷ് കുമാർ,
ആരോഗ്യകേരളം, വയനാട്