കൊറോണ: ആരോഗ്യ-സന്നദ്ധ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്
Friday, July 3, 2020 12:33 PM IST
* ചെക്ക് പോസ്റ്റുകളിലും മറ്റു സംവിധാനങ്ങളിലും മാത്രമല്ല ഹോം ക്വാറന്റൈനുകളിലും വ്യക്തികളെ സന്ദർശിക്കുന്ന വേളയിൽ ആരോഗ്യപ്രവർത്തകർ മൂന്നു ലെയർ മാസ്ക് ധരിക്കേണ്ടതാണ്.
* വ്യക്തികളെ സന്ദർശിക്കുന്നതിനു മുന്പും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക.
* ഹോം ഐസൊലേഷനിലുള്ള വ്യക്തികൾക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക വിഷമതകളോ ലക്ഷണങ്ങളോ സാമൂഹികമായ ഒറ്റപ്പെടുത്തലോ ഉണ്ടെങ്കിൽ ആ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ഒൗദ്യോഗികതലത്തിൽ അറിയിക്കുകയും ചെയ്യുക.
* കൈകൾ മുഖത്തു സ്പർശിക്കരുത്.
* എസൈാലേറ്റ് ചെയ്ത വ്യക്തിയുടെ സമീപം ആയിരിക്കുന്പോൾ ഒരു മീറ്ററിൽ അധികം അകലം പാലിക്കുക.
* വളരെ മാന്യതയോടെയും ആത്മവിശ്വാസം നല്കുന്ന രീതിയിലും ആയിരിക്കണം അവരോട് ഇടപെടേണ്ടത്.
* വ്യക്തിയുടെ ശേഖരിച്ച വിവരങ്ങൾ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടവയാണ്. ഇക്കാര്യം വ്യക്തികൾക്ക് ഉറപ്പുകൊടുക്കേണ്ടതുമാണ്.
* ബന്ധപ്പെട്ട മേലധികാരികൾക്ക് ഓരോ വ്യക്തിയുടെയും ശേഖരിച്ച വിവരങ്ങൾ കൈമാറേണ്ടതാണ്.
* ഹോം എസൊലേഷനിലുള്ള വ്യക്തികൾക്ക് ആവശ്യമായ സൗകര്യങ്ങൾ റൂമിൽ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.
* പ്രത്യേകം പാത്രങ്ങൾ, ശൗചാലയം, വസ്ത്രങ്ങൾ ഇവ ഉണ്ടോ എന്നും ഇവർ മാത്രമാണോ ഇത് ഉപയോഗിക്കുന്നതെന്നും വൃത്തിയാക്കുന്നതെന്നും ഉറപ്പുവരുത്തുക.
* മുറിക്ക് ആവശ്യമായ വായൂസഞ്ചാരം ഉണ്ടോ എന്നും എസി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തുക.
* കൃത്യമായ ഇടവേളകളിൽ പോഷകസമൃദ്ധമായ ആഹാരം ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. ആവശ്യാനുസരണം വെള്ളം കുടിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തുക.
* മാസ്ക് ഉപയോഗിക്കുന്നുണ്ടോ എന്നും ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നതെന്നും ചോദിച്ചു മനസിലാക്കുക.
* കുടുംബാംഗങ്ങളിൽ ആരോഗ്യമുള്ള ഒരു വ്യക്തിയുമായി മാത്രമാണോ ഇടപെടുന്നതെന്നു ചോദിച്ചറിയുക.
* കുടുംബാംഗങ്ങളിൽ ഗർഭിണികൾ, പ്രായമായവർ, കുഞ്ഞുങ്ങൾ എന്നിവർ ഉണ്ടോ എന്നും അവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടോ എന്നും ചോദിച്ചറിയുക.
* എെസൊലേഷനിൽ കഴിയുന്ന വ്യക്തിക്ക് പുതുതായി രോഗലക്ഷണങ്ങൾ ഉണ്ടോ എന്നു ചോദിച്ചറിയുക.
* ഐസൊലേഷനിൽ കഴിയുന്ന വ്യക്തിയെ പരിചരിക്കുന്ന കുടുംബാംഗത്തിനോ മറ്റു കുടുംബാംഗങ്ങൾക്കോ പുതുതായി രോഗലക്ഷണങ്ങൾ ഉണ്ടോ എന്നു ചോദിച്ചറിയുക.എെസൊലേഷൻ മുറി വിട്ട് പുറത്തിറങ്ങുന്നില്ലെന്നും ചോദിച്ച് ഉറപ്പുവരുത്തുക.
* കുടുംബാംഗങ്ങളുമായി ഇടപെടുന്പോൾ എെസൊലേഷനിലുള്ള വ്യക്തിയും കുടുംബാംഗങ്ങളും മാസ്ക് ശരിയായി ധരിച്ചാണോ ഇടപെടുന്നതെന്നു ചോദിച്ചു മനസിലാക്കുക.
* കുടുംബാംഗങ്ങൾ ഐസൊലേഷനിൽ കഴിയുന്ന വ്യക്തികളോട് ഇടപെടുന്നതിനു മുന്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ കഴുകുന്നുണ്ടോ എന്നും അല്ലെങ്കിൽ
ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുന്നുണ്ടോ എന്നും ചോദിച്ചറിയുക.
* തുമ്മുന്പോഴും ചുമയ്ക്കുന്പോഴും വായും മൂക്കും തൂവാല കൊണ്ടു മൂടാറുണ്ടോ അല്ലെങ്കിൽ എങ്ങനെ എന്നു ചോദിച്ചറിയുക.
* ശരീരസ്രവങ്ങൾ ശരിയായി നിർമാർജനം ചെയ്യാറുണ്ടോ എന്നും ഉണ്ടെങ്കിൽ എങ്ങനെയെന്നും ചോദിച്ചറിയുക.
വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.