പരിസരശുചിത്വം പാലിക്കാം; മഴക്കാലരോഗങ്ങൾ അകറ്റാം
Saturday, June 27, 2020 3:52 PM IST
1. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക.
2. കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​നാ​യി ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഡ്രൈ​ഡേ ശീലമാക്കാം.
ഫ്രി​ഡ്ജി​നു പി​ന്നി​ലെ ട്രേ​യി​ലും ചെ​ടി​ച്ച​ട്ടി​യി​ലും പു​റ​ത്തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​ത്ര​ങ്ങ​ളി​ലും കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ കൃ​ത്യ​മാ​യി എ​ടു​ത്തു മാ​റ്റു​ക. ചി​ര​ട്ട, കു​പ്പി, പ്ലാ​സ്റ്റി​ക്, ട​യ​ർ തു​ട​ങ്ങി​യ​വ​യി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​ത്ത രീ​തി​യി​ൽ ശ്ര​ദ്ധി​ക്കു​ക.
3. വീ​ടി​നു പ​രി​സ​ര​ത്ത് മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
4. മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കു​ക.
5. ദ്ര​വി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ വ​ള​മാ​ക്കി മാ​റ്റു​ക.
6. ദ്ര​വി​ക്കാ​ത്ത മാ​ലി​ന്യ​ങ്ങ​ൾ ന​ന​വി​ല്ലാ​തെ സൂ​ക്ഷി​ക്കു​ക.
7. വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ച​പ്പു​ച​വ​റു​ക​ൾ കു​ന്നു​കൂ​ടാ​തെ ശ്ര​ദ്ധി​ക്കു​ക.
8. തൊ​ഴു​ത്ത്, പ​ട്ടി​ക്കൂ​ട് തു​ട​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പാ​ർ​പ്പി​ക്കു​ന്ന ഇ​ടം ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ക.
9. കി​ണ​റി​ൽ മാ​ലി​ന്യ​ങ്ങ​ൾ വീ​ഴാ​തി​രി​ക്കാ​ൻ വ​ല കെ​ട്ടി സം​ര​ക്ഷി​ക്കു​ക.
10. ജ​ലം സം​ഭ​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും ടാ​ങ്കു​ക​ളും കൊ​തു​കു ക​ട​ക്കാ​തെ ഭ​ദ്ര​മാ​യി അ​ട​യ്ക്കു​ക.
11. കി​ണ​റു​ക​ൾ, ടാ​ങ്കു​ക​ൾ എ​ന്നി​വ കൊ​തു​കു ക​ട​ക്കാ​ത്ത വി​ധം വ​ല​യി​ട്ടു മൂ​ടു​ക.

12. കൊ​തു​കു​ന​ശീ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ക. മ​ഞ്ഞ​പ്പി​ത്തം (ഹെ​പ്പ​റ്റൈ​റ്റി​സ് എ) - ജാ​ഗ്ര​ത പാ​ലി​ക്കാം

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

ശ​രീ​ര​വേ​ദ​ന, പ​നി, ക്ഷീ​ണം, ഓ​ക്കാ​നം, വ​യ​റു​വേ​ദ​ന,
മൂ​ത്ര​ത്തി​നും ക​ണ്ണി​നും ശ​രീ​ര​ത്തി​നും മ​ഞ്ഞ​നി​റം

പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ

* തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക
* ആ​ഹാ​ര​ത്തി​നു മു​ന്പും ശേ​ഷ​വും മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​നു ശേ​ഷ​വും കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​കു​ക.

* മ​ല​മൂ​ത്ര വി​സ​ർ​ജ​നം ടോ​യ്‌‌‌ലറ്റി​ൽ മാ​ത്രം ന​ട​ത്തു​ക

* ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ, സം​ഭാ​രം, ഐ​സ്ക്രീ എ​ന്നി​വ ശു​ദ്ധ​ജ​ല​ത്തി​ൽ മാ​ത്രം ത​യാ​റാ​ക്കു​ക.
* കി​ണ​റു​ക​ളി​ലും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ക

* രോ​ഗി​ക്കു പൂ​ർ​ണ​വി​ശ്ര​മ​ത്തി​നു പു​റ​മേ കൊ​ഴു​പ്പു കു​റ​ഞ്ഞ ഭ​ക്ഷ​ണ​വും ധാ​രാ​ളം വെ​ള്ള​വും ന​ല്കു​ക.

വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ,ആരോേഗ്യ കേരളം, സംസ്ഥാന ആരോഗ്യ വകുപ്പ്.