ചെ​യ്യേ​ണ്ട​വ

1. വീ​ട്ടി​ൽ​ത്ത​ന്നെ തു​ട​രു​ക. സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക. കൂ​ടി​ക്കാ​ഴ്ച​ക​ൾ അ​ത്യാ​വ​ശ്യ​മെ​ങ്കി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ​ത് ഒ​രു മീ​റ്റ​ർ ദൂ​രം പാ​ലി​ക്കു​ക. ന​മ്മു​ടെ ആ​രോ​ഗ്യം ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.
2. സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ കൈ​യും മു​ഖ​വും ക​ഴു​കു​ക.
3. തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും തൂ​വാ​ല​യോ തോ​ർ​ത്തോ ഉ​പ​യോ​ഗി​ക്കു​ക.
4. വീ​ട്ടി​ൽ വേ​വി​ച്ച​തും ചൂ​ടു​ള്ള​തു​മാ​യ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ ശ​രി​യാ​യ പോ​ഷ​കാ​ഹാ​രം ഉ​റ​പ്പാ​ക്കു​ക. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ശ​രീ​ര​ത്തി​ൽ ജ​ലാം​ശം നി​ല​നി​ർ​ത്തു​ക. ജ്യൂ​സു​ക​ൾ കു​ടി​ക്കു​ക.
5. വ്യാ​യാ​മം, യോ​ഗ, മെ​ഡി​റ്റേ​ഷ​ൻ എ​ന്നി​വ​യ്ക്കു സ​മ​യം ക​ണ്ടെ​ത്തു​ക.
6. മ​രു​ന്നു​ക​ൾ കൃ​ത്യ​മാ​യി ക​ഴി​ക്കു​ക.
7. നി​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ(​നി​ങ്ങ​ളോ​ടൊ​പ്പം താ​മ​സ​മി​ല്ലാ​ത്ത) ബ​ന്ധു​ക്ക​ൾ, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ മാ​ത്രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക.
8. തി​മി​ര ശ​സ്ത്ര​ക്രി​യ, കാ​ൽ​മു​ട്ട് മാ​റ്റി​വ​യ്ക്ക​ൽ മു​ത​ലാ​യ​വ പോ​ലെ​യു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾ മ​റ്റൊ​ര​വ​സ​ര​ത്തി​ലേ​ക്കു മാ​റ്റി​വ​യ്ക്കു​ക.
9. പ​തി​വാ​യി സ്പ​ർ​ശി​ക്കു​ന്ന ഉ​പ​രി​ത​ല​ങ്ങ​ൾ അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് സ്ഥി​ര​മാ​യി വൃ​ത്തി​യാ​ക്കു​ക.

10. നി​ങ്ങ​ളു​ടെ ആ​രോ​ഗ്യം നി​രീ​ക്ഷി​ക്കു​ക. പ​നി, ചു​മ അ​ല്ലെ​ങ്കി​ൽ ശ്വ​സി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് എന്നി​വ ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ചെ​യ്യ​രു​താ​ത്ത​വ

1. മു​ഖം മ​റ​യ്ക്കാ​തെ തു​മ്മു​ക​യോ ചു​മ​യ്ക്കു​ക​യോ ചെ​യ്യ​രു​ത്
2. പ​നി​യും ചു​മ​യും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ മ​റ്റു​ള്ളവർക്കു സ​മീ​പം പോ​ക​രു​ത്.
3. ക​ണ്ണു​ക​ൾ, മു​ഖം, മൂ​ക്ക്, നാ​വ് എ​ന്നി​വ നി​ര​ന്ത​രം സ്പ​ർ​ശി​ക്ക​രു​ത്.
4. രോ​ഗ​ബാ​ധി​ത​രാ​യവരുടെ അ​ടു​ത്തേ​ക്കു പോ​ക​രു​ത്.
5. സ്വ​യം​ചി​കി​ത്സ പാ​ടി​ല്ല.
6. ഹ​സ്ത​ദാ​നം ചെ​യ്യ​രു​ത്.
7. പ​തി​വു പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പോ​ക​രു​ത്. ടെ​ലി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ ന​ട​ത്തു​ക.
8. പാ​ർ​ക്കു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ പോ​ലെ തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ൽ പോ​ക​രു​ത്.
9. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തു​പോ​ക​രു​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ദി​ശ ന​ന്പ​റു​ക​ളി​ൽ 1056, 0471 2552056 ബ​ന്ധ​പ്പെ​ടു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
നാ​ഷ​ണ​ൽ ഹെ​ൽത്ത് മി​ഷ​ൻ, ആ​രോ​ഗ്യ കേ​ര​ളം,ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, സം​സ്ഥാ​ന സ​ർ​ക്കാ​ർ.