മാനസിക സമ്മർദം കുറയ്ക്കുന്നതിന് * മാനസിക സമ്മർദം കുറയ്ക്കുന്നതിനു വേണ്ടിയുള്ള വിനോദങ്ങളും ക്രോസ് വേഡ് പസിലുകൾ, ചെസ് തുടങ്ങിയ ബൗദ്ധി ക വ്യായമത്തിനുള്ള കളികളും ഓർമശക്തി കൂട്ടാൻ സഹായിക്കും.
* നിത്യേന ഡയറി, അല്ലെങ്കിൽ ചെറുനോട്ടുകൾ, മൊബൈൽ റിമൈൻഡറുകൾ ഒക്കെ ഉപയോഗിക്കാൻ രോഗിയെ പരിശീലിപ്പിക്കണം.
* ദൈനംദിന ജീവിതത്തിൽ ആവശ്യമുള്ള സാധനങ്ങൾ രോഗിയുടെ മുറിയിൽ എളുപ്പം കയ്യെത്തുന്ന സ്ഥലത്തു തന്നെ വയ്ക്കണം.
* രോഗിയെ പരിചരിക്കുന്നവർക്ക് രോഗത്തിന്റെ പ്രത്യേകതകളെക്കുറിച്ചും രോഗിയെ എങ്ങനെയെല്ലാം സഹായിക്കണം എന്നതിനെപ്പറ്റിയും വ്യക്തമായ അവബോധം ഉണ്ടായിരിക്കണം.
* രോഗിയെ പരിചരിക്കുന്നവർ അടിക്കടി മാറുന്നതും താമസിക്കുന്ന സ്ഥലം അടിക്കടി മാറ്റുന്നതും രോഗിക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും. അതിനാൽ അവ കഴിയുന്നത്ര ഒഴിവാക്കണം.
* രോഗിയിൽ ഉണ്ടാകുന്ന വിഷാദരോഗം, അണുബാധ എന്നിവ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞു ചികിത്സ നൽകേണ്ടതുമാണ്.
വിവരങ്ങൾ:
ഡോ.സുശാന്ത് എം.ജെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.