· കിടക്കുമ്പോള്‍ കാല്‍മുട്ടിനടിയില്‍ തലയിണ വച്ച് കിടക്കാന്‍ ശ്രമിക്കുക.
· പടിക്കെട്ട് കയറുന്നത് നിയന്ത്രിക്കുക.
· ഹൈ ഹീൽസ് ഉപയോഗം ഒഴിവാക്കുക.
· അധികനേരമുള്ള വാഹനമോടിക്കല്‍ ഒഴിവാക്കുക.
മെത്ത ഉപയോഗിക്കുന്പോൾ · മെത്ത തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അധികം കട്ടികൂടിയതും തീരെ കട്ടി കുറഞ്ഞതുമായ മെത്ത എടുക്കാതിരിക്കുക.
· മെത്ത ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് ഉപയോഗിക്കുക.
ഭാരമുയര്‍ത്തേണ്ടി വരുമ്പോള്‍ അമിതഭാരം എടുക്കാതിരിക്കുക. ഭാരമുയര്‍ത്തേണ്ടി വരുമ്പോള്‍ നടുകുനിഞ്ഞ് ഉയര്‍ത്താതെ മുട്ടുമടക്കി ശരീരത്തോടു ചേര്‍ത്ത് ഭാരം എടുക്കുക.
ഗൂഗിൾ അല്ല ഡോക്ടർ നടുവേദനയ്ക്ക് ഗൂഗിള്‍ സേര്‍ച്ച് ചെയ്ത് വ്യായാമങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നതിനാല്‍ അത് ഒഴിവാക്കുക.
ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കണ്ട് അവരുടെ നിര്‍ദേശപ്രകാരം മാത്രം വ്യായാമങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്.
വിവരങ്ങൾ:
എം. അജയ് ലാൽ ചീഫ് ഫിസിയോതെറാപ്പിസ്റ്റ്
എസ്യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.