വാർധക്യത്തിലെ ചർമസംരക്ഷണം: ചികിത്സ ചർമരോഗവിദഗ്ധന്റെ മേൽനോട്ടത്തിൽ
Monday, February 10, 2025 12:50 PM IST
വാര്‍ധക്യത്തില്‍ ചര്‍മത്തില്‍ പലവിധ വ്യത്യാസങ്ങള്‍ കാണപ്പെടാം. പ്രായമാകുമ്പോള്‍ തൊലിയില്‍ ചുളിവുകള്‍, നിറവ്യത്യാസം, അണുബാധ, ചെറിയ കുരുക്കള്‍, വരള്‍ച്ച എന്നിവയാണ് പ്രധാനമായും കാണുന്നത്.
ചുളിവുകള്‍ (Wrinkles)
പ്രായമേറുമ്പോള്‍ മുഖത്ത് ചുളിവുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. തൊലിയുടെ സൗന്ദര്യം നിലനിര്‍ത്താനായി ഇമോലിയെന്റ്സ് (Emollients) വിഭാഗത്തില്‍പ്പെടുന്ന ചര്മലേപനങ്ങള് ഉപയോഗപ്രദമാണ്.
അതിൽ Jojoba oil, mink oil എന്നിവ അടങ്ങിയിട്ടുണ്ടെങ്കില്‍ ചുളിവുണ്ടാകുന്നത് തടയുന്നതായി കണ്ടിട്ടുണ്ട്.
* ലാക്റ്റിക് ആസിഡ്, ഗ്ലിസറിന്‍, യൂറിയ അടങ്ങിയ ലേപനങ്ങള്‍ തൊലിയുടെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
* വിറ്റാമിന്‍ സി (Vitamin C), വിറ്റാമിന്‍ ഇ - ഇവയുള്ള ലേപനങ്ങള്‍ ചര്‍മത്തിന് ഉപദ്രവകാരിയായ വിഷാംശങ്ങളെ മാറ്റാന്‍ സഹായിക്കുന്നു.
* ഗ്രീന്‍ ടീ കുടിക്കുന്നതും കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നതും ചുളിവുകള്‍ തടയാന്‍ ഒരു പരിധിവരെ സഹായകം.
* ആര്‍ഗണ്‍ ഓയില്‍ (Argan oil) അടങ്ങിയ മോയ്സ്ചറൈസര്‍ നിത്യവും പുരട്ടുന്നതും ഗുണപ്രദമാണ്.
* പകല്‍ ഉപയോഗിക്കുന്ന മോയ്സ്ചുറൈസേഴ്സില് സണ്‍സ്ക്രീന്‍ ഉള്ളത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അള്‍ട്രാ വയലറ്റ് രശ്മികളുടെ ദോഷങ്ങള്‍ പ്രായമായവരില്‍ കൂടുതല്‍ കാണപ്പെടുന്നു.
നിറവ്യത്യാസം
1. മെലാസ്മ (Melasma)
പ്രായമാകുമ്പോള്‍ മുഖത്ത് കാണുന്ന ഇരുണ്ട നിറമുള്ള പാടുകള്‍ക്കാണ് മെലാസ്മ എന്ന് പറയുന്നത്. ഇതു പ്രധാനമായും മധ്യവയസ്കരായ സ്ത്രീകളിലാണ് കാണുന്നത്. 0.5മിമീ - 10സെമി. വരെ ഇതിന് വലുപ്പം കാണും.
ഇത് കവിളുകളിലും താടിയെല്ലിന്റെ വശത്തും മൂക്കിലും പ്രത്യക്ഷപ്പെടാം. മുഖത്തെ രണ്ടുവശത്തും ഇത് കാണും. ചിലരില്‍ നെഞ്ചിലും തോളിലും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഗര്‍ഭിണികളിലും പ്രസവം കഴിഞ്ഞ ഉടനെയും കണ്ടുവരുന്നു.
ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നവര്‍ക്കും രോഗശാന്തിക്കായി മറ്റു ഹോര്‍മോണുകള്‍ കഴിക്കുന്നവരിലും ഇത് ഉണ്ടാകാം. വൂഡ്സ് ലാന്പ് (Wood's Lamp) എന്ന ഉപകരണം ഉപയോഗിച്ച് ചര്‍മത്തില്‍ എത്രത്തോളം ഇത് വ്യാപിച്ചിട്ടുണ്ടെന്നറിയാം.
പലവിധ കാരണങ്ങളാലാണ് ഈ നിറവ്യത്യാസം ഉണ്ടാകുന്നത്. പ്രധാനമായും ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും അള്‍ട്രാവയലറ്റ് രശ്മികളുമാണ്. തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകളും ഒരു കാരണമാണ്.
സണ്‍സ്ക്രീനുകളും, ഹൈഡ്രോക്വിനോണ്‍ അടങ്ങിയ ലേപനങ്ങളുമാണ് സാധാരണ ഉപയോഗിക്കുന്നത്. പലവിധ കെമിക്കല്‍സ് അടങ്ങിയ ലേപനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷേ ഒരു ത്വക് രോഗ വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചികിത്സ നടത്താവൂ.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ്, ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം