ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും കാ​ല്‍ മ​ര​വി​പ്പ് ‍/കാ​ല്‍ ത​രി​പ്പ് എ​ന്ന അ​വ​സ്ഥ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​നു​ഭ​വി​ച്ച​വ​ര്‍ ആ​യി​രി​ക്കും ന​മ്മ​ളി​ല്‍ പ​ല​രും.

എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്‍്?

പ്ര​ധാ​ന​മാ​യും ശു​ദ്ധ​ര​ക്തം ആ​ർ​ട്ട​റി വ​ഴി ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന പോ​ലെ ത​ന്നെ അ​ശു​ദ്ധ ര​ക്തം വെ​യി​ൻ വ​ഴി തി​രി​കെ ഹൃ​ദ​യ​ത്തി​ലേ​ക്കും പ​മ്പ് ചെ​യ്യ​പ്പെ​ടു​ന്നു.

വെ​യി​നു​ക​ളു​ടെ ഉ​ള്ളി​ലു​ള്ള ഒ​രു ദി​ശ​യി​ലേ​ക്ക് മാ​ത്രം ര​ക്തം വ​ഹി​ക്കു​ന്ന വാ​ല്‍​വു​ക​ള്‍ ര​ക്ത​ത്തി​ന്‍റെ തി​രി​കെ​യു​ള്ള ഒ​ഴു​ക്കി​നെ നി​യ​ന്ത്രി​ക്കു​ന്നു. അ​ധി​ക നേ​ര​മു​ള്ള നി​ല്‍​പ്പും മ​റ്റും കാ​ര​ണം ഈ ​വെ​യി​നു​ക​ൾ ദു​ര്‍​ബ​ല​മാ​വു​ക​യും ര​ക്തം തി​രി​ച്ച് ഒ​ഴു​കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു.

അ​തു​കാ​ര​ണം കാ​ലി​ല്‍ കൂ​ടു​ത​ല്‍ സ​മ്മ​ര്‍​ദം ഉ​ണ്ടാ​കു​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും കാ​ല്‍ ക​ട​ച്ചി​ല്‍(Venous Insuffficiency / Venous Incompetence) എ​ന്ന അ​വ​സ്ഥ​യ്ക്ക് കാ​ര​ണം.

ഈ ​അ​വ​സ്ഥ എ​ങ്ങ​നെ ത​ര​ണം ചെ​യ്യാം?


കം​പ്ര​ഷ​ന്‍ സ്റ്റോ​ക്കിം​ഗ്‌​സ്

പ്ര​ധാ​ന​മാ​യും, നി​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​രി​ലാ​ണ് കാ​ല്‍ ത​രി​പ്പ് കൂ​ടു​ത​ലാ​യും ക​ണ്ടു​വ​രു​ന്ന​ത് (ഉ​ദാ: ട്രാ​ഫി​ക് പോ​ലീ​സ്, ന​ഴ്‌​സു​മാ​ര്‍, അ​ധ്യാ​പ​ക​ര്‍).

ഇ​ത്ത​രം ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ സ്ഥി​ര​മാ​യി കം​പ്ര​ഷ​ന്‍ സ്റ്റോ​ക്കിം​ഗ്‌​സ് ഉ​പ​യോ​ഗി​ക്കു​ന്ന​തു വ​ഴി കാ​ലി​ലെ പ്ര​ഷ​ർ ഗ്രേ​ഡി​യ​ന്‍റ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ഒ​രു പ​രി​ധി വ​രെ കാ​ലി​ലെ പെ​രു​പ്പ് കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നാ​വും.

ക്രീ​പ് ബാ​ൻ​ഡേ​ജു​ക​ൾ

സ്റ്റോ​ക്കിം​ഗ്‌​സി​നു പ​ക​രം ക്രീ​പ് ബാ​ൻ​ഡേ​ജു​ക​ളും( crepe bandages) ഉ​പ​യോ​ഗി​ക്കാം. ര​ണ്ടി​നും പ്ര​ഷ​ർ ഗ്രേ​ഡി​യ​ന്‍റ് ക്ര​മീ​ക​രി​ക്കാ​നാ​കു​മെ​ങ്കി​ലും, അ​നാ​യാ​സം ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത് സ്റ്റോ​ക്കിം​ഗ്സാ​ണ്.

പ​ക​ല്‍ സ​മ​യ​ത്താ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

വി​വ​ര​ങ്ങ​ൾ: എം. ​അ​ജ​യ് ലാ​ൽ
ചീ​ഫ് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ,
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം