ശ്വാസകോശരോഗികളുടെ ശ്രദ്ധയ്ക്ക്
Tuesday, January 7, 2025 4:50 PM IST
ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഗുരുതര രോഗമാണ് ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി).
പുകവലി, കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകൾ, പാരന്പര്യഘടകങ്ങൾ എന്നിവയും രോഗകാരണങ്ങളിലുണ്ട്.
വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
പുക, പൊടി
പുക, വാതകങ്ങള്‍, പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സിഒപിഡിക്കുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്ക്കുന്നു.
ലോകത്ത് മരണങ്ങള്‍ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില്‍ ഒന്നാണ് സിഒപിഡി ഗ്ലോബല്‍ ബര്‍ഡെന്‍ ഓഫ് ഡിസീസസ് എസ്റ്റിമേറ്റ്സ് (ജിബിഡി) പ്രകാരം ഇന്ത്യയില്‍ മാരക രോഗങ്ങളില്‍ സിഒപിഡി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു.
ഗുരുതരമായാൽ
* ശ്വാസകോശ അണുബാധ
* ഹൃദ്രോഗങ്ങൾ
*ശ്വാസകോശധമനികളിൽ ഉയർന്ന രക്തസമ്മർദം
* വിഷാദരോഗം....എന്നിവയ്ക്കു സാധ്യത.
ഇൻഹേലർ
ഇൻഹേലർ ഉപയോഗം വളരെ പ്രാധാന്യമുള്ളതാണ്. അതു ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നത് എന്നുള്ളത് കൃത്യമായ ഇടവേളകളിൽ വിലയിരുത്തപ്പെടേണ്ടതുമാണ്.
പോഷകസമൃദ്ധമായ ഭക്ഷണം
നിർദേശിക്കപ്പെട്ടിട്ടുള്ള അളവിൽ ബോഡി മാസ് ഇൻഡക്സ് നിലനിർത്തേണ്ടതു പ്രധാനം.
പോഷകക്കുറവുള്ള രോഗികൾക്ക് പോഷകസമൃദ്ധമായ ആഹാരം നലകുന്നത് ശ്വാസകോശപേശികൾ ദൃഢമായി സൂക്ഷിക്കുന്നതിനും ജീവിതഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
സിഒപിഡി രോഗികള്‍ ചെയ്യേണ്ടത്
* ഊര്‍ജസ്വലരായിരിക്കുക
* കൃത്യമായി മരുന്ന് കഴിക്കുക
* ആരോഗ്യകരവും പോഷകപ്രധാനവുമായ ഭക്ഷണശീലം
* കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണുക
* പ്രതിരോധ കുത്തിവയ്പ്പെടുക്കുക
* ശ്വാസകോശരോഗ പുനരധിവാസ പരിപാടിയിലെ പങ്കാളിത്തം
* പുകയും വിഷവാതകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കൽ
* കോവിഡ് രോഗസാധ്യത കുറയ്ക്കുക
പുകവലി ഉപേക്ഷിക്കാം
* പുകവലി പൂർണമായും ഒഴിവാക്കുക
* പൊടി, പുക എന്നിവയിൽ നിന്ന് അകന്നുനിൽക്കുക. പുക ശ്വസിക്കേണ്ടിവരുന്ന ജോലികൾ ചെയ്യുന്നവർ സുരക്ഷാകവചങ്ങൾ ഉപയോഗിക്കുക.
പാകം ചെയ്യുന്നതിനായി എൽപിജി, ബയോഗ്യാസ്, സൗരോർജം എന്നിവ ഉപയോഗിക്കുക.
ശ്വസനവ്യായാമം വീട്ടിൽ
രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും ജീവിതഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ശ്വസന വ്യായാമ മുറകളും വീട്ടിൽ തന്നെയുള്ള നടത്തവും മറ്റു ലഘുവ്യായാമങ്ങളും ഉപകാരപ്രദം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്