വിറയ്ക്കുന്ന കൈകള്‍, മന്ദഗതിയിലുള്ള ചലനങ്ങള്‍? പാര്‍ക്കിന്‍സണ്‍സിന്റെ ആദ്യ ലക്ഷണങ്ങള്‍ അവഗണിക്കരുത്
Tuesday, December 17, 2024 11:12 AM IST
ഒരു ന്യൂറോ ഡിജനറേറ്റീവ് ഡിസോര്‍ഡറാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. ഇത് സാധാരണ ചലനത്തെ ബാധിക്കുന്നു. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ജീവിതത്തെ ആകെ മാറ്റിമറിക്കും.
നേരത്തെയുള്ള ചികിത്സ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനും ദീര്‍ഘകാല ഫലങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കും. വിറയ്ക്കുന്ന കൈകള്‍, മന്ദഗതിയിലുള്ള ചലനങ്ങള്‍ എന്നിവ സാധാരണ വാര്‍ദ്ധക്യ ലക്ഷണങ്ങളോ താത്കാലിക പ്രശ്നങ്ങളോ പോലെ തോന്നാം.
എന്നാല്‍ പക്ഷേ ഇവ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ മുന്നറിയിപ്പുമാകാം.
പാര്‍ക്കിന്‍സണ്‍സ് രോഗത്തെ സൂചിപ്പിക്കുന്ന ചില ആദ്യകാല ലക്ഷണങ്ങള്‍:
1. വിറയല്‍
വിറയല്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രഥമ ലക്ഷണങ്ങളില്‍ ഒന്നാണ്. കെകള്‍, വിരലുകള്‍, അല്ലെങ്കില്‍ താടി എന്നിവയില്‍ നേരിയ വിറയല്‍ പോലെയാണ് ഇത് ആരംഭിക്കുന്നത്.
പാര്‍ക്കിന്‍സണ്‍സുമായി ബന്ധപ്പെട്ട വിറയലും ഭയമടക്കമുള്ള കാരണങ്ങളാലുള്ള മറ്റ് വിറയലുകളും വേര്‍തിരിച്ചറിയേണ്ടതുണ്ട്. പാര്‍ക്കിന്‍സണ്‍സ് വിറയല്‍ പലപ്പോഴും ശരീരത്തിന്റെ ഒരു വശത്ത് ആരംഭിക്കുന്നു. രോഗം മുര്‍ച്ഛിക്കുമ്പോള്‍ വിറയല്‍ വര്‍ധിക്കുന്നു.
2. ചലനത്തിന്റെ മന്ദത
സാധാരണ ചലനങ്ങളിലെ വേഗതക്കുറവ് അഥവാ ബ്രാഡികിനേഷ്യ പാര്ക്കിന്സണ് രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളിലൊന്നാണ്. ഷര്‍ട്ടിന്റെ ബട്ടണിംഗ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നതൊക്കെ ഇത്തരം അവസ്ഥയില്‍ കാണാം.
ഈ മന്ദത ഒരു ബലഹീനതയല്ല, മറിച്ച് മോട്ടോര്‍ ഏകോപനത്തിലെ കുറവും പാര്ക്കിന്സണ് രോഗത്തിന്റെ ആദ്യകാല ലക്ഷണവുമാകാം. ഒരു ജോലി കൃത്യമായി, വേഗത്തിലും നിയന്ത്രിതമായും നിര്‍വഹിക്കാനുള്ള കഴിവാണ് മോട്ടോര്‍ കോര്‍ഡിനേഷന്‍.
വ്യത്യസ്ത പേശി ഗ്രൂപ്പുകള്‍ ഉപയോഗിച്ച് കൃത്യമായ ചലനങ്ങളും പ്രവര്‍ത്തനങ്ങളും നടത്താന്‍ മോട്ടോര്‍ കമാന്‍ഡുകളുമായി സെന്‍സറി വിവരങ്ങളുടെ സംയോജനം ഇതില്‍ ഉള്‍പ്പെടുന്നു.
3. ഗന്ധം നഷ്ടപ്പെടല്‍
രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് ഭക്ഷണമോ സുഗന്ധങ്ങളോ മണക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത്. മണം പിടിക്കാനുള്ള കഴിവില്ലായ്മ ഒരു ചെറിയ പ്രശ്നമായി തള്ളിക്കളയാം.
പക്ഷേ ഇത് പാര്‍ക്കിന്‍സണ്‍സ് രോഗത്തെ സൂചിപ്പിക്കാം.
4. ഉറക്കമില്ലായ്മ, ഉറങ്ങുമ്പോള്‍ അസ്വസ്ഥത
ഉറക്കപ്രശ്നങ്ങള്‍ ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. ഉറങ്ങാന്‍ ബുദ്ധിമുട്ട്, ഉറങ്ങുമ്പോള്‍ അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങള്‍ രോഗികള്‍ നേരിടുന്നു. ചില ആളുകള്‍ക്ക് പേടിസ്വപ്നങ്ങള്‍, വൈകാരിക സ്വപ്നങ്ങള്‍ എന്നിവ അനുഭവപ്പെട്ടേക്കാം.
ഇത് സ്ലീപ് ബിഹേവിയര്‍ ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്നു. ഈ ലക്ഷണം പലപ്പോഴും മോട്ടോര്‍ ലക്ഷണങ്ങള്‍ക്ക് മുമ്പാണ് ഉണ്ടാവുക.
5. പേശികളിലെ വഴക്കമില്ലായ്മ
പേശികളില്‍ എന്തെങ്കിലും കാഠിന്യമോ പിരിമുറുക്കമോ ഉണ്ടെങ്കില്‍, അത് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രാരംഭ ലക്ഷണമായിരിക്കാം. ഒരു വ്യക്തിക്ക് നീങ്ങാനോ ശരീരം സ്ട്രെച്ച് ചെയ്യാനൊ ബുദ്ധിമുട്ട് അനുഭവപ്പെടാം.
ഇത് വാര്‍ദ്ധക്യംമൂലം അല്ലെങ്കില്‍ സന്ധിവാതം എന്ന് തെറ്റിദ്ധരിക്കപ്പെടാം. എന്നാല്‍ ഈ അവസ്ഥ ഇല്ലാതാകുന്നില്ലെങ്കില്‍ അത് പാര്‍ക്കിന്‍സണ്‍സ് രോഗലക്ഷണമാകാം. ഈ വ്യക്തിക്ക് ചുറ്റിക്കറങ്ങുന്നത് ബുദ്ധിമുട്ടായിരിക്കാം.
കൂടാതെ മുഖഭാവങ്ങള്‍ പ്രകടിപ്പിക്കുന്നത് ആയാസകരവുമാകും. കൂടാതെ ഡിസ്റ്റോണിയയും (ഡിസ്റ്റോണിയ ഒരു ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ആണ്, ഇത് അനിയന്ത്രിതമായ പേശി സങ്കോചങ്ങള്‍ക്ക് കാരണമാകുന്നു) പിടിപെടാം.
6. മലബന്ധം
ദഹനനാളത്തിലെ ചലനം മന്ദഗതിയിലാകുമ്പോള്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇത് മലബന്ധത്തിന് കാരണമാകും. ഈ വ്യക്തിക്ക് മൂത്രാശയ, മലവിസര്‍ജന പ്രശ്നങ്ങളും ഉണ്ടാകാം.
ഓട്ടോണമിക് നാഡീവ്യവസ്ഥയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മറ്റ് അടയാളങ്ങള്‍ സ്വയം കാണിക്കുന്നതിന് മുമ്പാണ് ഈ ലക്ഷണം ഉണ്ടാകുന്നത്.
ചികിത്സ
പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള വ്യക്തികള്‍ക്ക് മരുന്നുകളും ഫിസിക്കല്‍ തെറാപ്പിയും അത്യന്താപേക്ഷിതമാണ്. മരുന്നുകള്‍ ഉപയോഗിച്ച് ലക്ഷണങ്ങള്‍ വേണ്ടത്ര നിയന്ത്രിക്കപ്പെടാത്തവര്ക്ക് ശസ്ത്രക്രിയ പരിഗണിക്കാവുന്നതാണ്.
ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) ആണ് ഒരു ശസ്ത്രക്രിയ. പേസ് മേക്കറിന് സമാനമായ ഒരു ചെറിയ ഉപകരണം തലച്ചോറിലേക്ക് ഘടിപ്പിക്കുന്നതാണ് ഡിബിഎസ്.
ചലന നിയന്ത്രണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മസ്തിഷ്കത്തിന്റെ പ്രത്യേക മേഖലകളിലേക്ക് ഈ ഉപകരണം വൈദ്യുത പ്രേരണകള്‍ അയയ്ക്കുന്നു, വിറയല്‍, കാഠിന്യം, ചലനത്തിന്റെ മന്ദത തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
സ്വയം ചികിത്സയ്ക്ക് മുതിരാതെ രോഗത്തിന്റെ പ്രാരംഭ ലക്ഷണ സമയത്തെ ഡോക്ടറെ സമീപിക്കേണ്ട ഒന്നാണ് പാര്‍ക്കിന്‍സണ്‍സ്. രോഗലക്ഷണങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിയേണ്ടത് ആവശ്യമാണ്.
മാത്രമല്ല ഒരു ന്യൂറോളജിസ്റ്റിനെ കാണുന്നതും പ്രധാനമാണ്. നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ കൃത്യമായി നിര്‍ണയിക്കാനും ചികിത്സിക്കാനും അറിവ്, അനുഭവം, ഉപകരണങ്ങള്‍ എന്നിവ നിര്‍ണായകമാണ്.