ജീ​വ​നു ഭീ​ഷ​ണി​യാ​യ ഗു​രു​ത​ര ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യാ​ണു ന്യു​മോ​ണി​യ. ന്യു​മോ​ണി​യ വി​വി​ധ രോ​ഗ​കാ​രി​ക​ള്‍ മൂ​ല​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്-​പ്രാ​ഥ​മി​ക​മാ​യി വൈ​റ​സ്, ബാ​ക്ടീ​രി​യ, അ​ല്ലെ​ങ്കി​ല്‍ ഫം​ഗ​സ്.

ഇ​ത് രോ​ഗി​യി​ല്‍ നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ പ​ക​രു​ന്നു. പ്രാ​യ​മാ​യ​വ​രി​ല്‍ (55 വ​യ​സും അ​തി​നു​മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​രി​ല്‍), ന്യു​മോ​ണി​യ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത ചെ​റു​പ്പ​ക്കാ​രേ​ക്കാ​ള്‍(​പ്രാ​യം 18-49) 13 മ​ട​ങ്ങ് കൂ​ടു​ത​ലാ​ണ്.

ദൗ​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, അ​ഞ്ച് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കി​ട​യി​ലെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ പ്ര​ധാ​ന പ​ക​ര്‍​ച്ച​വ്യാ​ധി​യാ​യി ന്യു​മോ​ണി​യ തു​ട​രു​ന്നു. ഓ​രോ വ​ര്‍​ഷ​വും ഏ​ക​ദേ​ശം 1.6 ദ​ശ​ല​ക്ഷം ജീ​വ​ന്‍ ന്യു​മോ​ണി​യ മൂ​ലം
ന​ഷ്ട​പ്പെ​ടു​ന്നു.

ന്യു​മോ​ണി​യ, ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ

മെ​ഡി​ക്ക​ല്‍ പു​രോ​ഗ​തി​ക​ള്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും, ന്യു​മോ​ണി​യ​യും മ​റ്റ് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ളും ഒ​രു മ​ര​ണ​കാ​ര​ണ​മാ​യി തു​ട​രു​ന്നു; പ്ര​ത്യേ​കി​ച്ചും 2021 ലെ ​കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍.

ന്യൂ​മോ​ണി​യ സം​ബ​ന്ധ​മാ​യ മ​ര​ണ​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന​ത് താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളെ ആ​യ​തി​നാ​ല്‍, ആ​രോ​ഗ്യ പ​രി​പാ​ല​ന അ​സ​മ​ത്വ​ങ്ങ​ളും പ​രി​ഹ​രി​ക്കേ​ണ്ട തു​ണ്ട്. വാ​ക്‌​സി​നു​ക​ള്‍, ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍, ഓ​ക്‌​സി​ജ​ന്‍ തെ​റാ​പ്പി, ജ​ന​ങ്ങ​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട പോ​ഷ​കാ​ഹാ​രം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ അ​തു സാ​ധ്യ​മാ​ക്കാം.


ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം കു​റ​യു​ന്നു

ന്യു​മോ​ണി​യ​യു​ടെ ആ​ഘാ​തം മ​ര​ണ​നി​ര​ക്കി​നും അ​പ്പു​റ​മാ​ണ്; രോ​ഗം അ​തി​ജീ​വി​ക്കു​ന്ന​വ​ര്‍​ക്ക്, പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ള്‍​ക്ക്. ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കു​റ​യു​ക, ബു​ദ്ധി​വി​കാ​സ​ത്തി​ന് കാ​ല​താ​മ​സം, ആ​വ​ര്‍​ത്തി​ച്ചു​ള്ള ശ്വ​സ​ന അ​ണു​ബാ​ധ​ക​ള്‍ എ​ന്നീ ദീ​ര്‍​ഘ​കാ​ല ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടാം.

കൂ​ടാ​തെ, ന്യു​മോ​ണി​യ ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ളി​ല്‍ ക​ന​ത്ത സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ന്നു, പ്ര​ത്യേ​കി​ച്ച് ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ള്‍ പ​രി​മി​ത​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍. കൂ​ടാ​തെ രോ​ഗ ബാ​ധി​ത കു​ടും​ബ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും നേ​രി​ടേ​ണ്ട​താ​യി വ​രു​ന്നു.

വി​വ​ര​ങ്ങ​ൾ - ഡോ.​സോ​ഫി​യ സ​ലിം മാ​ലി​ക്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്- പ​ൾ​മോ​ണ​ള​ജി​സ്റ്റ്, അ​ല​ർ​ജി, ഇ​മ്യൂ​ണോ​ള​ജി & സ്ലീ​പ് ക​ൺ​സ​ൾ​ട്ട​ന്‍റ് എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം