അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
Friday, November 15, 2024 2:46 PM IST
എം.​വി. വ​സ​ന്ത്
വ​യ​നാ​ട്ടി​ലെ​യും ചേ​ല​ക്ക​ര​യി​ലെ​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തോ​ടെ ക​ണ്ണു​ക​ളെ​ല്ലാം ഇ​നി പാ​ല​ക്കാ​ട്ടെ പ്ര​ചാ​ര​ണ​യു​ദ്ധ​ത്തി​ൽ. ത്രി​കോ​ണ​പ്പോ​രി​ന്‍റെ നെ​രി​പ്പോ​ടി​ൽ ചു​ട്ടു​പൊ​ള്ളു​ക​യാ​ണു പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ലം. വി​ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്നി​രി​ക്കേ മൂ​ന്നു മു​ന്ന​ണി​ക​ളും പ​തി​നെ​ട്ട​ട​വു​ക​ളും പു​റ​ത്തെ​ടു​ക്കു​ന്നു.

വി​വാ​ദ​ങ്ങ​ളും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും ട്വി​സ്റ്റു​ക​ളും വേ​ണ്ടു​വോ​ളം. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി നേ​താ​ക്ക​ളെ മ​ണ്ഡ​ല​ത്തി​ലെ​ത്തി​ച്ചു പ്ര​ചാ​ര​ണം കൊ​ഴി​പ്പി​ക്കാ​നാ​ണു മു​ന്ന​ണി​ക​ളു​ടെ നീ​ക്കം. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും പ്ര​മു​ഖ നേ​താ​ക്ക​ൾ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​മെ​ന്നു മാ​ത്ര​മ​ല്ല, മി​ക്ക​വ​രും വോ​ട്ടെ​ടു​പ്പ് ദി​ന​മാ​യ 20വ​രെ പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​വു​മാ​കും. 18നാ​ണു ക​ലാ​ശ​ക്കൊ​ട്ട്.

റോ​ഡ് ഷോ, ​ബൈ​ക്ക് റാ​ലി, ഫ്ലാ​ഷ്മോ​ബ്, സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ൾ, അ​വ​സാ​ന​ഘ​ട്ട ഗൃ​ഹ​സ​ന്ദ​ർ​ശ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളാ​ണ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലേ​ക്കു മു​ന്ന​ണി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സാ​പ് ചാ​ന​ൽ അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ക​യാ​ണ്. 18നു ​ക​ലാ​ശ​ക്കൊ​ട്ട് കൊ​ഴു​പ്പി​ക്കാ​നാ​യി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ശേ​ഷം കേ​ര​ളം ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച​ചെ​യ്ത​തു പാ​ല​ക്കാ​ട് മ​ണ്ഡ​ല​മാ​യി​രു​ന്നു. ഡോ. ​പി. സ​രി​ൻ കോ​ൺ​ഗ്ര​സ് വി​ട്ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ​തോ​ടെ​യാ​ണ് ക​ളം മു​റു​കി​യ​ത്.

യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ ബി​ജെ​പി​ക്കു ന​ഷ്ട​പ്പെ​ട്ട മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​ൻ ത​ദ്ദേ​ശീ​യ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ സി. ​കൃ​ഷ്ണ​കു​മാ​റും രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ പോ​രാ​ട്ടം കൂ​ടു​ത​ൽ ക​ടു​ത്തു.

വി​വാ​ദ​ങ്ങ​ളു​ടെ പൊ​ടി​പൂ​രം

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം മു​ത​ൽ പാ​ല​ക്കാ​ട്ട് ട്വി​സ്റ്റോ​ട് ട്വി​സ്റ്റാ​ണ്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം​ത​ന്നെ​യാ​ണ് ട്വി​സ്റ്റു​ക​ളി​ൽ മു​ന്നി​ൽ. മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​മോ​ഹി​ക​ൾ പ​ല​രു​ണ്ടാ​യി​ട്ടും പു​റ​ത്തു​നി​ന്നു​ള്ള രാ​ഹുൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ് ആ​ദ്യ​മേ വെ​ടി​പൊ​ട്ടി​ച്ചു.

സീ​റ്റ് കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ച്ച് രം​ഗ​ത്തെ​ത്തി​യ കോ​ൺ​ഗ്ര​സി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണ ക​ൺ​വീ​ന​ർ പി. ​സ​രി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി സി​പി​എം യു​ഡി​എ​ഫി​നെ മാ​ത്ര​മ​ല്ല, എ​ൽ​ഡി​എ​ഫി​നെ​യും അ​ന്പ​ര​പ്പി​ച്ചു. ശോ​ഭാ സു​രേ​ന്ദ്ര​നു വേ​ണ്ടി മ​ണ്ഡ​ല​ത്തി​ൽ ഉ​യ​ർ​ന്ന മു​റ​വി​ളി കേ​ട്ടി​ല്ലെ​ന്നു ന​ടി​ച്ച് ബി​ജെ​പി നേ​തൃ​ത്വം സി. ​കൃ​ഷ്ണ​കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തും അ​പ്ര​തീ​ക്ഷി​ത​മാ​യി.

പി​ന്നീ​ട് ക​ണ്ട​ത് പ്ര​ചാ​ര​ണ​വി​ഷ​യ​ങ്ങ​ളു​ടെ പെ​രു​മ​ഴ​യാ​യി​രു​ന്നു. ക​ണ്ണൂ​രി​ലെ പി.​പി. ദി​വ്യ, തൃ​ശൂ​ർ​പൂ​രം, മു​ന​ന്പം വി​ഷ​യം, ഡീ​ൽ വി​വാ​ദം, ക​ത്ത് വി​വാ​ദം, കൂ​റു​മാ​റ്റ​ങ്ങ​ൾ, രാ​ജി​വ​യ്ക്ക​ലു​ക​ൾ, എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സി​ന്‍റെ നാ​യ​പ്ര​യോ​ഗം തു​ട​ങ്ങി​യ​വ​യെ​ല്ലാം പ്ര​ചാ​ര​ണ​രം​ഗ​ത്ത് നി​ന്നു ക​ത്തി.

അ​വ​യെ എ​ല്ലാം അ​പ്ര​സ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു പി​ന്നീ​ട് വ​ന്ന നീ​ല​ട്രോ​ളി​യും സ്പി​രി​റ്റ് ക​ട​ത്തും ക​ള്ള​വോ​ട്ട് ആ​രോ​പ​ണ​വും. ഏ​റ്റ​വും ഒ​ടു​വി​ൽ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​വും പാ​ല​ക്കാ​ടി​നെ പി​ടി​ച്ചു കു​ലു​ക്കി. സ​രി​ൻ അ​വ​സ​ര​വാ​ദി​യാ​ണെ​ന്നും സ്വ​ത​ന്ത്ര​ർ വ​യ്യാ​വേ​ലി​യാ​കു​മെ​ന്നു​മു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ആ​ത്മ​ക​ഥ​യി​ൽ ഉ​ണ്ടെ​ന്ന പ്ര​ചാ​ര​ണം എ​ൽ​ഡി​എ​ഫി​നെ വ​ല്ലാ​തെ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​നെ​തി​രേ​യു​ള്ള വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ അ​ത്ര​ക​ണ്ട് ഏ​ശു​ന്നു​മി​ല്ല. കോ​ൺ​ഗ്ര​സ് വ​നി​താ നേ​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന ലോ​ഡ്ജി​ൽ അ​ർ​ധ​രാ​ത്രി ന​ട​ത്തി​യ റെ​യ്ഡ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സി​പി​എ​മ്മി​നെ തി​രി​ഞ്ഞു​കൊ​ത്തി​യെ​ന്നു​വേ​ണം പ​റ​യാ​ൻ. നീ​ല​ട്രോ​ളി​യി​ൽ കോ​ൺ​ഗ്ര​സു​കാ​ർ ക​ള്ള​പ്പ​ണം ക​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും പി​ന്നോ​ട്ടു​പോ​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​തു​വ​രെ ഒ​ന്നും ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു പോ​ലു​മാ​യി​ല്ല.

മ​ണ്ഡ​ല​ത്തി​ന്‍റെ കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ പി​ടി​കൂ​ടി​യ സ്പി​രി​റ്റ് സം​ബ​ന്ധി​ച്ചാ​ണു മ​റ്റൊ​രു വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ത്. സ്പി​രി​റ്റെ​ത്തി​ച്ച​തു കോ​ൺ​ഗ്ര​സെ​ന്നു പ​റ​ഞ്ഞ് എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ത്.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​തി​നു കൂ​ട്ടു​പി​ടി​ച്ചെ​ത്തി​യ​പ്പോ​ൾ വി​വാ​ദം കൊ​ഴു​ത്തു. അ​തി​നി​ടെ സ്പി​രി​റ്റ് എ​ത്തി​ച്ച​ത് ആ​രാ​ണെ​ന്ന​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ യു​ഡി​എ​ഫ് പു​റ​ത്തു​വി​ട്ട​തു വി​വാ​ദ​ത്തി​നു തി​രി​താ​ഴ്ത്തി.

അ​തി​നി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും വ്യാ​പ​ക​മാ​യി ക​ള്ള വോ​ട്ട് ചേ​ർ​ത്ത​താ​യി ആ​രോ​പി​ച്ചു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രം​ഗ​ത്തെ​ത്തി. ആ​രോ​പ​ണം അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്നും ഭ​ര​ണം കൈ​യി​ലു​ള്ള​വ​ർ എ​ന്തു​കൊ​ണ്ടാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തെ​ന്നു​മാ​യി​രു​ന്നു ഈ ​വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ്, എ​ൻ​ഡി​എ പ്ര​തി​ക​ര​ണം.


ഡീ​ൽ ആ​രോ​പ​ണ​മാ​ണു ക​ത്തി​പ്പ​ട​ർ​ന്ന മ​റ്റൊ​ന്ന്. വ​ട​ക​ര​യി​ലെ സ​ഹാ​യ​ത്തി​നു പ​ക​ര​മാ​യി പാ​ല​ക്കാ​ട്ട് സ​ഹാ​യ​മെ​ന്ന ഡീ​ലാ​ണ് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലു​ള്ള​തെ​ന്ന് ഇ​ട​തു​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. മു​ൻ കോ​ൺ​ഗ്ര​സു​കാ​ര​നാ​യ പി. ​സ​രി​നാ​ണ് ഇ​തി​നു തു​ട​ക്ക​മി​ട്ട​ത്.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്കു തു​ട​ർ​ഭ​ര​ണ​സാ​ധ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണു ഡീ​ലെ​ന്നു സ​രി​ൻ പ്ര​ചാ​ര​ണ​യോ​ഗ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു.

എ​ന്നാ​ൽ, ഡീ​ൽ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലാ​ണെ​ന്നാ​ണു യു​ഡി​എ​ഫ് വാ​ദം. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​തെ മു​ന്പ് പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ച്ചു​ന​ട​ന്ന​യാ​ളെ സ്വ​ത​ന്ത്ര​പ​രി​വേ​ഷ​ത്തി​ൽ സി​പി​എം രം​ഗ​ത്തി​റ​ക്കു​ന്ന​തു ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നാ​ണു യു​ഡി​എ​ഫ് പ​റ​യു​ന്ന​ത്.

ഡീ​ൽ ആ​രു ത​മ്മി​ലാ​യി​രു​ന്നെ​ന്നു വോ​ട്ടെ​ടു​പ്പു​ഫ​ലം വ​രു​ന്പോ​ൾ തി​രി​ച്ച​റി​യാ​മെ​ന്നു ബി​ജെ​പി​യും പ​റ​യു​ന്നു. ഒ​രു​കാ​ര്യം ഉ​റ​പ്പ്; വി​ജ​യി​ക്കു​ന്ന​ത് ആ​രാ​യാ​ലും ഡീ​ലി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​ന്നു​ക​ഴി​ഞ്ഞും തു​ട​രും.

ചു​വ​ടു​ക​ൾ പി​ഴ​യ്ക്കാ​തെ

സ്ഥാ​നാ​ർ​ഥി​യെ​ച്ചൊ​ല്ലി​യു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ള്‍ കെ​ട്ട​ട​ങ്ങി​യ​തോ​ടെ യു​ഡി​എ​ഫ് ക്യാ​മ്പി​ല്‍ ഇ​പ്പോ​ള്‍ ചി​ട്ട​യി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നൊ​പ്പം നി​ഴ​ല്‍​പോ​ലെ മ​ണ്ഡ​ല​ത്തി​ലെ മു​ൻ എം​എ​ൽ​എ​കൂ​ടി​യാ​യ ഷാ​ഫി പ​റ​മ്പി​ല്‍ എം​പി​യു​ണ്ട്.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ ഷാ​ഫി​ക്കു​ള്ള സ്വാ​ധീ​നം നേ​ട്ട​മാ​കു​മെ​ന്നാ​ണു കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. ശ​ക്തി​കേ​ന്ദ്ര​മാ​യ പി​രാ​യി​രി പ​ഞ്ചാ​യ​ത്തി​ലും വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്നും യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു. മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ര്‍​ത്ത​നം പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ നേ​രി​ട്ടാ​ണു വി​ല​യി​രു​ത്തു​ന്ന​ത്.

എ ​പ്ല​സ് മ​ണ്ഡ​ല​മാ​യ പാ​ല​ക്കാ​ട് വി​ജ​യ​ത്തി​ല്‍ കു​റ​ഞ്ഞ​തൊ​ന്നും ഇ​ത്ത​വ​ണ എ​ന്‍​ഡി​എ ല​ക്ഷ്യ​മി​ടു​ന്നി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ ഇ. ​ശ്രീ​ധ​ര​ൻ മ​ത്സ​രി​ച്ച​പ്പോ​ൾ ര​ണ്ടാം​സ്ഥാ​ന​ത്താ​യി​രു​ന്നു ബി​ജെ​പി. ആ​ര്‍​എ​സ്എ​സാ​ണ് അ​ടി​ത്ത​ട്ടു വ​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ബി​ജെ​പി​ക്കു മൂ​ത്താ​ന്‍ സ​മു​ദാ​യ​ത്തി​ലു​ള്ള സ്വാ​ധീ​നം പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ട് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്ന് എ​ന്‍​ഡി​എ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് യു​ഡി​എ​ഫ് ഇ​റ​ക്കി​യ രാ​ഹു​ൽ, ഒ​റ്റ​പ്പാ​ല​ത്തു​നി​ന്ന് എ​ൽ​ഡി​എ​ഫ് ഇ​റ​ക്കു​മ​തി​ചെ​യ്ത പി. ​സ​രി​ൻ എ​ന്നീ സ്ഥാ​നാ​ർ​ഥി​ക​ളേ​ക്കാ​ൾ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണ് പാ​ല​ക്കാ​ടി​ന്‍റെ സ്വ​ന്ത​മാ​യ സി. ​കൃ​ഷ്ണ​കു​മാ​ർ എ​ന്ന വി​കാ​രം ഉ​ണ​ർ​ത്തി​യാ​ണ് ബി​ജെ​പി പ്ര​ചാ​ര​ണം.

കോ​ണ്‍​ഗ്ര​സി​ലെ പ​ട​ല​പി​ണ​ക്ക​ങ്ങ​ള്‍ നേ​ട്ട​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ചാ​ര​ണം മു​ന്നേ​റു​ന്ന​ത്. പി. ​സ​രി​ൻ എ​ന്ന പ​ഴ​യ കോ​ണ്‍​ഗ്ര​സു​കാ​ര​നി​ലൂ​ടെ കോ​ൺ​ഗ്ര​സി​ലെ അ​തൃ​പ്ത​രി​ല്‍ ഒ​രു​വി​ഭാ​ഗ​ത്തെ ഒ​പ്പം​കൂ​ട്ടാ​നാ​കു​മെ​ന്നും അ​വ​ർ പ്ര​തീ​ക്ഷ വ​യ്ക്കു​ന്നു.

സ​രി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ല്‍ ഇ​ട​തു​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ രാ​ഷ്‌​ട്രീ​യ​സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ചാ​ണ് താ​ഴേ​ത്ത​ട്ടി​ല്‍ എ​ൽ​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ പി. ​സ​രി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം ഇ​ട​തു​മു​ന്ന​ണി​യി​ല്‍ നി​ഷേ​ധ​വോ​ട്ടു​ക​ള്‍​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണു യു​ഡി​എ​ഫ്.

പി.​വി. അ​ൻ​വ​റി​ന്‍റെ ഡി​എം​കെ സം​ഘ​ട​ന വ​ന്പ​ൻ റോ​ഡ്ഷോ ന​ട​ത്തി രം​ഗം കൊ​ഴു​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ചു പി​ന്മാ​റി. സ്ഥാ​നാ​ർ​ഥി മി​ൻ​ഹാ​ജി​നെ പി​ൻ​വ​ലി​ച്ച പി.​വി. അ​ൻ​വ​റി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി ബി. ​ഷ​മീ​ർ പാ​ർ​ട്ടി വി​ട്ടു സ്വ​ത​ന്ത്ര​നാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

പാ​ല​ക്കാ​ടി​ന്‍റെ പി​ൻ​ച​രി​ത്രം

2011ൽ ​സി​പി​എ​മ്മി​ൽ​നി​ന്നു ഷാ​ഫി പ​റ​ന്പി​ൽ വ​ഴി കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്ത​താ​ണു പാ​ല​ക്കാ​ട് മ​ണ്ഡ​ലം. 7,403 വോ​ട്ടാ​യി​രു​ന്നു അ​ന്നു ഷാ​ഫി​യു​ടെ ഭൂ​രി​പ​ക്ഷം. 2016ൽ ​ഭൂ​രി​പ​ക്ഷം 17,483 ആ​ക്കി ഷാ​ഫി ഉ​യ​ർ​ത്തി. സി​പി​എ​മ്മി​നെ പി​ന്നി​ലാ​ക്കി ബി​ജെ​പി ആ​ദ്യ​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷാ​ഫി വി​ജ​യം തു​ട​ർ​ന്നെ​ങ്കി​ലും ഭൂ​രി​പ​ക്ഷം 3,859 ആ​യി ഇ​ടി​ഞ്ഞു. സി​പി​എം അ​പ്പോ​ഴും മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​ർ​ന്നു. വ​ട​ക​ര​യി​ൽ​നി​ന്നു ഷാ​ഫി എം​പി​യാ​യ​തോ​ടെ​യാ​ണ് ഇ​പ്പോ​ൾ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

ഈ ​പി​ൻ​ച​രി​ത്ര​മാ​ണ് പാ​ല​ക്കാ​ട​ൻ പോ​രി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്ട് മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും വി​ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്നി​രി​ക്കേ ഇ​നി​യും അ​ട​വു​ക​ൾ പ​ല​ത് കാ​ണേ​ണ്ടി​വ​രും.