ന​വ​രാ​ത്രി സ്പെ​ഷ​ൽ: പാ​ച​ക​ക്കു​റി​പ്പ്
Thursday, October 3, 2024 11:37 AM IST
ഇ​ന്ദു നാ​രാ​യ​ൺ
1. ബ​ട്ടൂ​ര

ചേ​രു​വ​ക​ൾ

മൈ​ദ - 2 ക​പ്പ്
ഉ​പ്പ് - കാ​ൽ ടീ ​സ്പൂ​ണ്‍
റ​വ - 2 ടേ​ബി​ൾ സ്പൂ​ൺ
തൈ​ര് -4 ടേ​ബി​ൾ സ്പൂ​ൺ

എ​ണ്ണ - ഒ​രു ടേ​ബി​ൾ സ്പൂ​ൺ + വ​റു​ക്കാ​ൻ
ബേ​ക്കിം​ഗ് പൗ​ഡ​ർ - അ​ര ടീ ​സ്പൂ​ണ്‍
സോ​ഡാ​പ്പൊ​ടി - 1 നു​ള്ള്
ചൂ​ടു​വെ​ള്ളം - അ​ര ക​പ്പ്

ഉ​ണ്ടാ​ക്കു​ന്ന വി​ധം

ഒ​രു വ​ലി​യ ബൗ​ളി​ൽ മൈ​ദ, റ​വ, ഉ​പ്പ് എ​ന്നി​വ എ​ടു​ക്കു​ക. തൈ​രും ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍ എ​ണ്ണ​യും ചേ​ർ​ത്ത് എ​ല്ലാം ത​മ്മി​ൽ ന​ന്നാ​യ യോ​ജി​പ്പി​ക്കു​ക. ഇ​നി ബേ​ക്കിം​ഗ് പൗ​ഡ​റും സോ​ഡാ​പ്പൊ​ടി​യും ചേ​ർ​ത്തു വീ​ണ്ടും ഇ​ള​ക്കു​ക.

1/4 ക​പ്പ് ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ച് മാ​വ് ന​ന്നാ​യി കു​ഴ​യ്ക്കു​ക. മി​ച്ച​മു​ള്ള വെ​ള്ള​വും ആ​വ​ശ്യ​മെ​ങ്കി​ൽ ചേ​ർ​ക്കാം. മാ​വ് ന​ല്ല മ​യ​മു​ള്ള​താ​ക്കി 2-4 മ​ണി​ക്കൂ​ർ അ​ട​ച്ചു​വ​യ്ക്കു​ക.

ഇ​നി ഇ​ത് എ​ട്ട് സ​മ​ഭാ​ഗ​ങ്ങ​ളാ​ക്കു​ക. ഈ ​ഉ​രു​ള​ക​ൾ​ക്കു​മീ​തേ എ​ണ്ണ ത​ട​വി അ​ല്പ​നേ​രം വ​ച്ച​തി​നു ശേ​ഷം വ​ട്ട​ത്തി​ൽ പ​ര​ത്തു​ക. ചൂ​ടെ​ണ്ണ​യി​ൽ ഇ​ട്ട് വ​റ​ത്തു കോ​രു​ക.

2. ച​ണ​മ​സാ​ല ചേ​രു​വ​ക​ൾ

ക​ട​ല - ഒ​രു ക​പ്പ്
വെ​ള്ളം - ഒ​ന്ന​ര ക​പ്പ്
മ​സാ​ല​ക്ക്: എ​ണ്ണ - ര​ണ്ട് ടേ. ​സ്പൂ​ണ്‍
പ​ട്ട- അ​ര ടേ. ​സ്പൂ​ണ്‍ നീ​ള​ത്തി​ൽ

ബേ​ലീ​ഫ് - 1 ചെ​റു​ത്
ഗ്രാ​ന്പൂ, ഏ​ല​യ്ക്ക - 2 എ​ണ്ണം വീ​തം
സ​വാ​ള - 2 എ​ണ്ണം ചെ​റു​താ​യ​രി​ഞ്ഞ​ത്
പ​ച്ച​മു​ള​ക് - 1 പി​ള​ർ​ന്ന​ത്

ഇ​ഞ്ചി - വെ​ളു​ത്തു​ള്ളി പേ​സ്റ്റ് - 3 ടേ. ​സ്പൂ​ണ്‍
ത​ക്കാ​ളി - 3 എ​ണ്ണം, പ​ൾ​പ്പെ​ടു​ത്ത​ത്
ഉ​പ്പ് - പാ​ക​ത്തി​ന്
മ​ഞ്ഞ​ൾ - കാ​ൽ ടീ ​സ്പൂ​ണ്‍

കാ​ഷ്മീ​രി മു​ള​കു​പൊ​ടി - ഒ​ന്ന​ര ടീ ​സ്പൂ​ണ്‍
ഗ​രം മ​സാ​ല​പ്പൊ​ടി - മു​ക്കാ​ൽ ടീ ​സ്പൂ​ണ്‍

ഗ​രം മ​സാ​ല​പ്പൊ​ടി - മു​ക്കാ​ൽ ടീ ​സ്പൂ​ണ്‍
മ​ല്ലി​പ്പൊ​ടി - 2 ടീ ​സ്പൂ​ണ്‍

ജീ​ര​ക​പ്പൊ​ടി - അ​ര ടീ ​സ്പൂ​ൺ
ക​സൂ​രി മേ​ത്തി - ഒ​രു ടീ ​സ്പൂ​ണ്‍
ഉ​ലു​വ​യി​ല ഉ​ണ​ക്കി പൊ​ടി​ച്ച​ത്,
മ​ല്ലി​യി​ല - 2 ടേ. ​സ്പൂ​ണ്‍, പൊ​ടി​യാ​യ​രി​ഞ്ഞ​ത്.

ക​ട​ല ക​ഴു​കി നാ​ലു ക​പ്പ് വെ​ള്ള​ത്തി​ൽ ഇ​ട്ട് എ​ട്ടു മ​ണി​ക്കൂ​ർ കു​തി​ർ​ക്കു​ക. വെ​ള്ളം തോ​ർ​ത്തി​യെ​ടു​ത്തു ന​ന്നാ​യി ക​ഴു​കി വെ​ള്ള​മൊ​ഴി​ച്ച് അ​ട​ച്ച് 5-6 വി​സി​ൽ കേ​ൾ​ക്കും​വ​രെ വേ​വി​ച്ചു വാ​ങ്ങു​ക. ക​ട​ല വെ​ന്ത് മ​യ​മാ​യി​രി​ക്ക​ണം.

ഒ​രു വ​ലി​യ പാ​ൻ ചൂ​ടാ​ക്കി എ​ണ്ണ ഒ​ഴി​ച്ചു ചൂ​ടാ​ക്കു​ക. പ​ട്ട, ഗ്രാ​ന്പൂ, ഏ​ല​യ്ക്ക, ബേ​ലീ​ഫ് എ​ന്നി​വ​യി​ടു​ക. പൊ​ട്ടി​ത്തു​ട​ങ്ങു​ന്പോ​ൾ സ​വാ​ള​യും പ​ച്ച​മു​ള​കും കേ​ട്ട് പൊ​ൻ​നി​റ​മാ​കും​വ​രെ വ​റ​ക്കു​ക. ഇ​ഞ്ചി- വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ചേ​ർ​ക്കു​ക- ഒ​രു മി​നി​റ്റ് വ​ഴ​റ്റു​ക.

ത​ക്കാ​ളി പ​ൾ​പ്പും ഉ​പ്പും ചേ​ർ​ക്കു​ക. ന​ല്ല ക​ട്ടി​യാ​യി വ​രു​ന്പോ​ൾ മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ, മ​ല്ലി​പ്പൊ​ടി, ഗ​രം മ​സാ​ല​പ്പൊ​ടി, ജീ​ര​ക​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്തു മ​സാ​ല​യു​ടെ ന​ല്ല ഒ​രു മ​ണം വ​ന്നു​തു​ട​ങ്ങി​യാ​ൽ (3-4 മി​നി​റ്റ് വ​റ​ക്കു​ക) മി​ക്സി ജാ​റി​ലാ​ക്കി ആ​റി​യ ശേ​ഷം ത​രു​ത​രു​പ്പാ​യി അ​ര​യ്ക്കു​ക.

ര​ണ്ട് ടേ​ബി​ൾ സ്പൂ​ണ്‍ ക​ട​ല വേ​വി​ച്ച​തു​കൂ​ടി ചേ​ർ​ത്ത് അ​ര​യ്ക്കു​ക. ഇ​തു പാ​നി​ലേ​ക്കു വി​ള​ന്പു​ക. ക​ട​ല വേ​വി​ച്ച ഒ​ന്നേ​കാ​ൽ ക​പ്പ് വെ​ള്ള​വും ക​ട​ല​യും ചേ​ർ​ക്കു​ക.

ഒ​രു ക​പ്പ് വെ​ള്ളം​കൂ​ടി ചേ​ർ​ക്കാം. ന​ന്നാ​യി​ള​ക്കി 15 മി​നി​റ്റ് ചെ​റു​തീ​യി​ൽ വ​ച്ചു വേ​വി​ച്ചു വി​ള​ന്പു​ക. ക​സൂ​രി മേ​ത്തി ഇ​ടു​ക. മ​ല്ലി​യി​ല ഇ​ട്ട് അ​ല​ങ്ക​രി​ക്കു​ക.