HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
Wednesday, August 7, 2024 3:31 PM IST
സീമ മോഹന്‍ലാല്‍
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ റിഷാദലി പട്രോളിംഗ് കഴിഞ്ഞ് സ്റ്റേഷനിലെത്തി. അപ്പോഴാണ് 57കാരനായ ഒരാള്‍ പരാതിയുമായി സ്റ്റേഷനിലേക്ക് കയറിവന്നത്.
ദൈന്യത നിറയുന്ന കണ്ണുകളുമായി സ്റ്റേഷനിലെ റിസപ്ഷനിലെത്തിയ രാമകൃഷ്ണന് എന്ന അദേഹം ഒരു പരാതി നല്‍കാനാണ് എസ്ഐ ഉണ്ടോയെന്നു ചോദിച്ചു.
ആകെ പരിഭ്രാന്തനായി വന്നുനില്ക്കുന്ന അയാളെ കണ്ട് എസ്ഐ റിഷാദലി അടുത്തെത്തി, പരാതി വാങ്ങി വായിച്ചു നോക്കി. പിന്നെ അദ്ദേഹത്തോട് ഉണ്ടായ കാര്യങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു.
ഉപ്പും മുളകും ചപ്പാത്തിക്കടയിലേക്ക്
കോഴിക്കോട് കൊളത്തറ സ്വദേശിയായ രാമകൃഷ്ണന്റെ ഉടമസ്ഥതയില്‍ ചെറുവണ്ണൂരില്‍ ഉപ്പും മുളകും എന്ന ചപ്പാത്തി കമ്പനിയുണ്ട്. അന്ന് രാവിലെ പതിവിലും കുറച്ച് നേരത്തെയാണ് രാമകൃഷ്ണന് തന്റെ യമഹ സ്കൂട്ടറില്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്.
ഒരു വലിയ പാര്‍ട്ടിയുടെ ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. അവിടെ നേരത്തെ തന്നെ ചപ്പാത്തിയെത്തിക്കണം. അതുകൊണ്ടുതന്നെയാണ് രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയത്. രാവിലെ 5.30 ഓടെ അദ്ദേഹം ചെറുവണ്ണൂരിലെ കടയ്ക്കു മുന്നിലെത്തി.
കടയ്ക്കു മുന്നില്‍ സ്കൂട്ടര്‍ സൈഡാക്കി നിര്‍ത്തി, സ്കൂട്ടറിന്റെ പിന് സീറ്റു തുറന്നു താക്കോലെടുത്തു കട തുറന്നു അകത്തു കയറി. പത്തു മിനിറ്റിനു ശേഷം പുറത്തിറങ്ങി നോക്കുമ്പോള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് സ്കൂട്ടര്‍ കാണുന്നില്ല.
ഉടന്‍ പരിസരമാകെ നോക്കിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂട്ടുകാര്‍ ആരെങ്കിലും കൊണ്ടുപോയോ എന്ന് തിരക്കിയെങ്കിലും നിരാശയായിരുന്നു ഫലം. തന്റെ സന്തതസഹചാരിയായ സ്കൂട്ടര്‍ കാണാതെ വന്നതോടെ രാമകൃഷ്ണന് അങ്കലാപ്പിലായി.
കടയിലെ ജോലിക്കാരും സുഹൃത്തുക്കളുമൊക്കെ പല വഴിക്ക് അന്വേഷണം നടത്തിയിട്ടും രക്ഷയില്ലാതെ വന്നതോടെ സ്കൂട്ടര്‍ ആരെങ്കിലും മോഷ്ടിച്ചിരിക്കാം എന്ന ചിന്ത രാമകൃഷ്ണനുണ്ടായി.
അങ്ങനെയാണ് അന്ന് വൈകിട്ട് അഞ്ചോടെ നല്ലളം പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. പരാതി വാങ്ങിയ ശേഷം ധൈര്യമായി പോകു, വണ്ടി കണ്ടെത്താനായി എല്ലാ ശ്രമങ്ങളും നടത്താമെന്ന് എസ്ഐ റിഷാദലി വാക്കു നല്കി അദേഹത്തെ പറഞ്ഞയച്ചു.
രാമകൃഷ്ണനു വന്ന ആ മെസേജ്
എസ്ഐ റിഷാദലിയുടെ നേതൃത്വത്തില്‍ എസ്ഐ രവീന്ദ്രൻ, ഗ്രേഡ് എസ്ഐ ഷൈലേന്ദ്രന്, സീനിയര്‍ സിപിഒ തഹസീം എന്നിവര്‍ മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. മോഷ്ടാവും സ്കൂട്ടറും ജില്ല വിട്ടു പുറത്തു പോകാതിരിക്കാനുള്ള എല്ലാം മുന്‍കരുതലും എടുത്തു.
പത്തോളം സിസിടിവികള്‍ പരിശോധിച്ചു. മുമ്പ് ബൈക്ക് മോഷണത്തിന് പിടിയിലായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തി. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മോഷണ വിവരം അറിയിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.
അന്വേഷണം വഴിമുട്ടി നില്ക്കുന്ന ഒരു വെള്ളിയാഴ്ച രാത്രി എസ്ഐ റിഷാദലിയുടെ ഫോണിലേക്ക് രാമകൃഷ്ണന് വിളിച്ചു. തന്റെ മോഷണം പോയ സ്കൂട്ടറിന് 500 രൂപ ഫൈന്‍ ഉണ്ടെന്നു കാണിച്ച് ഒരു മെസേജ് വന്നതായി അറിയിച്ചു.
അതുവരെ മോഷ്ടാവ് കാണാമറയത്ത് ആയിരുന്നതിനാല്‍ ആ സന്ദേശം എസ്ഐ റിഷാദലിക്ക് പ്രത്യാശ നല്‍കുന്നതായിരുന്നു. ആ മെസേജിന്റെ അടിസ്ഥാനത്തില്‍ ഫൈന്‍ വന്നത് എവിടെ നിന്നാണെന്നും അതിലുള്ള ഫോട്ടോയും നോക്കി എസ്ഐ കാര്യങ്ങള്‍ മനസിലാക്കി.
എറണാകുളം ട്രാഫിക് വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നാണ് ഫൈന്‍ അടയ്ക്കാനുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. വാഹനത്തിന്റെ പുറകില്‍ യാത്ര ചെയ്ത ആളില്‍നിന്ന് ഫൈന്‍ ഈടാക്കാനാണ് നിര്‍ദേശം.
അയച്ചിരിക്കുന്ന ഫോട്ടോ അത്ര വ്യക്തമല്ലെങ്കിലും സ്കൂട്ടറിന്റെ പുറകിലിരിക്കുന്നത് ഒരു സ്ത്രീയാണെന്ന് മനസിലായി. അവര്‍ ധരിച്ചിരിക്കുന്ന സാരി ഏതോ തുണിക്കടയിലെ ജീവനക്കാർ ധരിക്കുന്നതോ കോളജ് യൂണിഫോമോ പോലെ എസ്ഐ റിഷാദലിക്ക് തോന്നി.
സെന്‍ട്രല്‍ എസ്ഐ അനൂപിനൊരു ഫോണ്‍കോള്‍
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ അനൂപ് ചാക്കോ റിഷാദലിയുടെ ബാച്ച് മേറ്റാണ്. അദേഹത്തെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. വാഹനത്തിന് ഫൈന്‍ വന്നിരിക്കുന്നത് എറണാകുളത്ത് നിന്നായതിനാല്‍ അവിടെയുള്ള തുണിക്കടകള്‍, സ്വര്‍ണക്കടകള്‍, ബിഎഡ് കോളജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ഫോട്ടോയിലേതിനു സമാനമായ സാരി ഉണ്ടോയെന്ന് അന്വേഷിക്കാന്‍ എസ്ഐ അനൂപിനോട് ആവശ്യപ്പെട്ടു.
എറണാകുളം ജില്ലയില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ സ്കൂട്ടര്‍ കണ്ടുപിടിക്കാമെന്നുള്ള എസ്ഐ അനൂപിന്റെ വാക്കുകള്‍ റിഷാദലിക്ക് ആത്മവിശ്വാസമേകി. ഫോട്ടോ അയച്ചുകൊടുത്തെങ്കിലും ഫോട്ടോയിലുള്ള സാരി തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
പക്ഷേ, ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് തൊട്ടടുത്ത മൂന്ന് ദിവസങ്ങളില്‍ ആ ലൊക്കേഷനില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. എങ്കിലും പുതിയതായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആയിരത്തിലധികം സ്ഥാപനങ്ങള്‍ ഉള്ളതില്‍ മിക്ക യൂണിഫോമും ഏതാണ്ട് ഒരുപോലെയാണ്.
അതിനിടയില്‍ സാരി മാത്രം കണ്ട്, മുഖം കാണാത്ത ഒരാളെ എങ്ങനെ കണ്ടെത്തും എന്നത് ഒരു വെല്ലുവിളിയായിരുന്നു. എങ്കിലും എസ്ഐ അനൂപ് ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ ഫോട്ടോയില്‍ കണ്ട സാരി നഗരത്തിലെ ഒരു പ്രമുഖ തുണിക്കടയുടെ യൂണിഫോം ആണെന്നു കണ്ടെത്തി.
ആയിരത്തിലധികം ജീവനക്കാരുള്ള വസ്ത്രശാലയില്‍ യുവതിയെ അന്വേഷിച്ചെങ്കിലും എസ്ഐ അനൂപിനും സംഘത്തിനും കണ്ടെത്താനായില്ല.
പരാതിയുമായെത്തിയ യുവതി
അന്വേഷണം പുരോഗമിക്കവേ, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരേ പരാതിയുമായി ഒരു യുവതിയെത്തി. പരാതി സ്വീകരിച്ച എസ്ഐ അനൂപിനോട് എന്നും മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ മര്‍ദനത്തെക്കുറിച്ചായിരുന്നു അവര്‍ പറഞ്ഞത്.
പരാതി കേള്‍ക്കുന്നതിനിടെ യുവതി എവിടെയാണ് ജോലി ചെയ്യുന്നതെന്ന് എസ്ഐ അനൂപ് ചോദിച്ചു. നഗരത്തിലെ പ്രമുഖ ടെക്സൈറ്റല്‍ ഷോപ്പിലെ സെയില്‍സ് ഗേളാണെന്നായിരുന്നു യുവതിയുടെ മറുപടി. ഭര്‍ത്താവ് മദ്യപിച്ച് ഇടയ്ക്ക് ജോലി സ്ഥലത്തു വന്ന് പ്രശ്നമുണ്ടാക്കാറുണ്ടെന്നും യുവതി പറഞ്ഞു.
സെയില്‍സ് ഗേള്‍ എന്നു കേട്ടപ്പോള്‍ തന്റെ മൊബൈലിലുള്ള യൂണിഫോം ധരിച്ച് സ്കൂട്ടറിലിരിക്കുന്ന യുവതിയുടെ ചിത്രം എസ്ഐ അനൂപ് അവരെ കാണിച്ചിട്ട് ഇത് എവിടത്തെ യൂണിഫോം ആണെന്ന് അറിയാമോയെന്നു ചോദിച്ചു.
ഇത് താന്‍ ജോലി ചെയ്യുന്ന തുണിക്കടയിലെ യൂണിഫോം ആണെന്നു യുവതി പറഞ്ഞു. ഫോട്ടോ ഒന്നു കൂടി കാണിക്കുമോയെന്നു ചോദിച്ചു എസ്ഐ അനൂപിന്റെ കൈയില്‍ നിന്ന് മൊബൈല്‍ഫോണ്‍ യുവതി വാങ്ങി.
ഇതു ഞാന്‍ തന്നെ
ഫോട്ടോ നോക്കിയ യുവതി ഇതു താന്‍ തന്നെയാണെന്ന് എസ്ഐ അനൂപിനോട് പറഞ്ഞു. തന്റെ മുന്നില്‍ നില്ക്കുന്ന ആള് മോഷ്ടാവിലേക്കുള്ള അകലം കുറയ്ക്കുമെന്ന് എസ്ഐയ്ക്കു തോന്നി. എന്താണ് കാര്യമെന്നു യുവതി ചോദിച്ചു.
സ്കൂട്ടറിന് ഫൈന്‍ ഉണ്ടെന്നും അന്ന് വാഹനം ഓടിച്ചിരുന്നത് ആരാണെന്നും എസ്ഐ ചോദിച്ചു. തന്റെ ആണ് സുഹൃത്താണ് സ്കൂട്ടര്‍ ഓടിച്ചിരുന്നതെന്നും അയാളുടെ കൂടെ ജോലി ചെയ്യുന്ന ആളുടെയാണ് വാഹനമെന്നും അവര്‍ വെളിപ്പെടുത്തി.
വഴിയില്‍വച്ച് തന്നെ കണ്ടപ്പോള്‍ വീട്ടില്‍ ഇറക്കി തരാമെന്നു പറഞ്ഞ് സ്കൂട്ടറില്‍ കയറ്റിയതാണെന്നും ഫൈന്‍ ഉണ്ടെങ്കില്‍ അത് താന്‍ അടച്ചോളാമെന്നും യുവതി പറഞ്ഞു. എസ്ഐ അനൂപ് രണ്ടുപേരുടെയും മൊബൈല്‍ നമ്പറുകള്‍ വാങ്ങി.
ട്രാഫിക് ബോധവത്കരണ ക്ലാസില്‍ പങ്കെടുത്ത ശേഷം ഫൈന്‍ അടച്ചാല്‍ മതിയെന്നു പറഞ്ഞ് അവരെ പറഞ്ഞുവിട്ടു. അതിനുശേഷം എസ്ഐ റിഷാദലിയെ വിളിച്ച് നടന്ന കാര്യങ്ങള്‍ അറിയിച്ചു. രണ്ടു മൊബൈല്‍ നമ്പറുകളും കൈമാറി.
പ്രതിയിലേക്ക്
തുടര്‍ന്ന് കോഴിക്കോട് സൈബര്‍ സെല്ലില്‍നിന്നും നമ്പറിന്റെ കോൾ ഡീറ്റെയിൽസ് ശേഖരിച്ചു. മൊബൈല്‍ നമ്പറിന്റെ ലൊക്കേഷന്‍ എറണാകുളം കാണിച്ചതിനാല്‍ എസ്ഐ ഷൈലേന്ദ്രന്, എസ്സിപിഒ തഹസീം എന്നിവരെ എറണാകുളത്തേക്ക് അയച്ചു.
അവര്‍ക്കു വേണ്ട സഹായങ്ങള്‍ എസ്ഐ അനൂപ് ഒരുക്കി. ആ ദിവസത്തെ അന്വേഷണത്തിനൊടുവില്‍ സ്കൂട്ടര്‍ നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിനു മുന്നില്‍നിന്നു പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതി ആ ഹോട്ടലിലെ ജീവനക്കാരന് ആണെന്നും കണ്ടെത്തി.
പോലീസ് സംഘം ഹോട്ടലിലെത്തി ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ കൊല്ലം സ്വദേശി സീനത് മന്‍സിലില്‍ സക്കീര്‍ ഹുസൈന്(42) താനാണ് സ്കൂട്ടര്‍ മോഷ്ടിച്ചതെന്ന് സമ്മതിച്ചു. കോഴിക്കോട് ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന സക്കീര്‍ ഹുസൈന്റെ ജോലി നഷ്ടപ്പെട്ടിരുന്നു.
സംഭവ ദിവസം ചായകുടിക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് താക്കോല്‍ വണ്ടിയില്‍ തന്നെയിട്ടിരിക്കുന്ന ഒരു സ്കൂട്ടര്‍ ശ്രദ്ധയില്‍പ്പെട്ടത്. സ്കൂട്ടര്‍ അവിടെ നിന്നും എടുത്ത ശേഷം താമസ സ്ഥലത്തെത്തി വസ്ത്രങ്ങളും മറ്റും എടുത്ത് എറണാകുളത്തേക്ക് ജോലി തേടി പോരുകയായിരുന്നു.
തുടര്‍ന്ന് എറണാകുളത്തെ ഒരു ഹോട്ടലില്‍ ജോലിക്കു ചേര്‍ന്നു. പ്രതി കുറ്റസമ്മതം നടത്തിയതോടെ ഒരാഴ്ചയായി പോലീസിനെ വട്ടം കറക്കിയ കേസ് അന്വേഷണത്തിന് പരിസമാപ്തിയായി. തുടര്‍ന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. വാഹനം കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളില്‍ സ്കൂട്ടര്‍ ഉടമയ്ക്ക് വിട്ടു നല്‍കും.
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താങ്ങും തണലുമേകിയ നഗരമാണ് കോഴിക്കോട്. ന
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം ഇനി പാലക്കാട്ടെ പ്രചാരണയുദ്ധത്തിൽ. ത്ര
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവർമ കോളേജിൽ അദ്ഭുതപ്പെടുത്തിയത്. സ്കൂള
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ്കിൽ ഐലന്റ് മാർബിൾ ചിത്രശലഭം സ്നേഹത്ത
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായിരുന്നു. പണ്ട് പുസ്ത
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന്ന വിഖ്യാത എഴുത്തുകാരൻ ഡ്രാക്കുള എന്ന ര
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ. ഒരാളിൽ അല്പം കലാവാസനകണ്ടാൽ പ്രായമോ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്കുന്ന ആള് മുംബൈ ആര്‍ടി ഓഫീസിലെ ഉദ്യോഗസ
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
റവ - 2 ടേബിൾ സ്പൂൺ
തൈര് -4 ടേബിൾ സ്പൂൺ
എണ്ണ - ഒ
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്:
ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ് വിയറ്റ്നാം തെരുവുകളുടെ മുഖ്യ ആകർഷണം. വ
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്:
ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്തിൽ നമ്മൾ പഠിച്ച വിയറ്റ്നാമിനു യുദ്ധത്തിന്
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐക്യരാഷ്ട്രസഭ സെപ്റ്റംബര്‍ 21ന് ലോക സമ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല്പത്തിന് മിഴിവേകാന്‍ ഇത്തവണയും സരസുവി
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്രം നിറയുന്ന ദുർഗന്ധ ഭൂമി. ഒരു നൂറ്റാണ്ടി
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ റിഷാദലി പട്രോളിംഗ് കഴിഞ്
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനം നടത്തുകയാണെന്നുമൊക്കെ പറഞ്ഞ് പോലീസ്
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ്ക്കും അന്യമായിക്കൊണ്ടിരിക്കുമ്പോഴും തളി
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക്കുന്ന ആളുകൾ. ആധുനിക സാങ്കേതിക വിദ്യയൊ
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്നു. മദ്യത്തിന്റെയും നിരോധിത പാൻമസാല
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകുട്ടി. പുലർച്ചെ നാലുമണിയാകുമ്പോൾ അവളെ ക
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്രാമയിലൂടെ അരങ്ങിലെത്തിച്ച് ശ്രദ്ധേയയാ
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാണ്. കനത്ത മഴയില്‍ റോഡ് പണിയും മറ്റും നട
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മഹാഭ
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു പറയേണ്ടതില്ല... ഫോൺ ഒന്നു നിന്നുപോയാല്‍
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേക്ക് നീങ്ങുകയാണ് ആക്ട്സ്. ആക്സിഡന്റ് കെയ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെലവ്. അതില്‍ 30,000 രൂപ ട്രാവല്‍ ഏജന്‍സി
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വദേശി അഭിലാഷ് മാത്യു 6119 മീറ്റർ ഉയരത്തി
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ്പായിരുന്നു പണി. ആറണയാണു കിട്ടുക. അച്ഛനില
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെന്തുട്ടടാ ക്ടാവേ… ആയിരത്തി ഒരുന്നൂറ്റി ഒന്പ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന്ന മഴ, യുറോപ്യൻ രാജ്യങ്ങളിൽ മഴയും അതി ശ
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെട
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക് ഒരു കുട്ടി കുറച്ച് ബിസ്കറ്റുകളുമായി
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാ
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃത്രിമ
ശീതളപാനീയങ്ങള്‍ കുടിച്ച് ആരോഗ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവധിയുണ്ട്. നോക്കിയും കണ്ടും കളിച്ചില്ലെങ്കില്‍
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന മെസേജുകളോട് പ്രതികരിക്കരുത
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊരു പോക്കുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യവും മലകളും കുന്നുകളും കടലും കായലും എല്ല
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ് ആളുകൾ മയങ്ങി വീണത്. മനംമയക്കുന്നതായ
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മണിചെയിൻ തട്ട
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ഒരമ
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക്കുന്ന വടക്കാഞ്ചേരി... അകലെയല്ലാതെ കലക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്കൗണ്ടന്റുമാരും പ്രവാസികളും എല്ലാമടങ്ങു
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന്ന് കട്ടിലിൽ അവസാനിക്കുമെന്ന് കരുതിയ ജ
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍)
മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ അവര
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക. എന്നാൽ അമ്മായിയമ്മയുടെ റോളിലെത്തിയാൽ
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളില്‍ ഓരോരു
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭര്‍തൃ

Latest News
മരിച്ചെന്നു കരുതിയ യുവാവ് സംസ്കാരത്തിനു മുന്‍പ് ബോധം വീണ്ടെടുത്തു; ഡോക്ടർമാർക്ക് സസ്പെൻഷൻ
വിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി
തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; നടു റോഡിൽ യുവാവിനെ കുത്തിക്കൊന്നു
മുനമ്പം; പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി ശനിയാഴ്ച ചര്‍ച്ച നടത്തും
വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കാട്ടാന മറിച്ചിട്ടു; രണ്ടു പേർക്ക് പരിക്ക്

Top