പ്ലാന്റർ ഫാഷ്യൈറ്റിസ്: രോഗനിർണയത്തിന് എക്സ് റേ, എംആർഐ
Tuesday, October 3, 2023 1:10 PM IST
ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന, കുതികാൽ അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യുവാണ് പ്ലാന്റർ ഫാഷ്യ.
ഇതിന്റെ വീക്ക മാണ് പ്ലാന്റർ ഫാഷ്യൈറ്റിസ്. ഇനിപ്പറയുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്ലാന്റർ ഫാഷ്യൈറ്റിസ് സാധ്യത കൂടുതലാണ്:
ദീർഘനേരം നിൽക്കേണ്ടി വരുന്ന ജോലി
ഒരു ടീച്ചറായി ജോലിചെയ്യുകയോ അതോ റസ്റ്ററന്റ് സെർവർ ആയിരിക്കുന്നതോ അല്ലെങ്കിൽ ഒരു കണ്ടക്ടർ അല്ലെങ്കിൽ ഒരു ട്രാഫിക് പോലീസ് പോലെ, പലപ്പോഴും ദീർഘനേരം നിൽക്കേണ്ടി വരുന്ന ജോലി ആണെങ്കിൽ.
ഘടനാപരമായ പാദപ്രശ്നങ്ങൾ
* ഉയർന്ന കമാനങ്ങൾ (high arch) അല്ലെങ്കിൽ പരന്ന പാദങ്ങൾ (flat foot) പോലെയുള്ള ഘടനാപരമായ പാദപ്രശ്നങ്ങൾ ഉണ്ടെങ്കിൽ
* ഇറുകിയ അക്കില്ലസ് ടെൻഡോണുകൾ ഉണ്ടെങ്കിൽ.
* പലപ്പോഴും നിലവാരം കുറഞ്ഞ ഷൂസ് അല്ലെങ്കിൽ ഹൈ ഹീൽ ഷൂസ് ഉപയോഗിക്കുന്നവർക്ക് പ്ലാന്റർ ഫാഷ്യൈറ്റിസ് സാധ്യത കൂടുതലാണ്.
രോഗനിർണയം എപ്രകാരം?
പ്ലാന്റർ ഫാഷ്യൈറ്റിസ് രോഗനിർണയം അടിസ്ഥാനപരമായി ക്ലിനിക്കൽ പരിശോധനകളിലൂടെയാണ്. കാൽ ടെൻഡൻ പോയിന്റുകളും വേദന വർധിപ്പിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന ഘടകങ്ങളും ശ്രദ്ധാപൂർവം വിശകലനം ചെയ്യണം.
ഇമേജിംഗ് ടെസ്റ്റുകൾ
ഇമേജിംഗ് ടെസ്റ്റുകൾക്ക് പാദത്തിനുള്ളിലെ ഘടനകളെയും ടിഷ്യുകളെയും കുറിച്ചുള്ള പ്രധാന വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയും.
എക്സ്-റേ/ എംആർഐ സ്കാൻ
അസ്ഥി ഒടിവ് പോലെ മറ്റൊന്നും നിങ്ങളുടെ കുതികാൽ വേദനയ്ക്ക് കാരണമാകുന്നില്ലെന്ന് പരിശോധിക്കാൻ എക്സ്-റേ അല്ലെങ്കിൽ എംആർഐ സ്കാൻ ആവശ്യമായി വന്നേക്കാം.
എക്സ്-റേയിൽ മൃദുവായ ടിഷ്യൂകൾ കാണാൻ കഴിയില്ലെങ്കിലും അസ്ഥി ഒടിവുകൾ, കുതികാൽ സ്പർസ് ( calcaneal spurs), മറ്റ് പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ ഈ പരിശോധന ഇപ്പോഴും ഉപയോഗപ്രദമാണ്.
ഉപ്പൂറ്റിവേദനയുടെ ഏറ്റവും സാധാരണമായ കാരണം പ്ലാന്റർ ഫാഷ്യൈറ്റിസ് ആണെങ്കിലും മറ്റുചില അപൂർവ കാരണങ്ങളും ഉപ്പൂറ്റി വേദനയ്ക്കിടയാക്കും. അതിനാൽ ഉപ്പൂറ്റി വേദന മാറാത്ത സന്ദർഭങ്ങളിൽ എംആർഐ സ്കാൻ ചെയ്യുന്നത് ഉചിതം.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]