പ്ലാന്റർ ഫാഷ്യൈറ്റിസ്: സ്ത്രീകളിൽ രോഗസാധ്യത കൂടുതൽ
Saturday, September 30, 2023 3:06 PM IST
ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന, കുതികാൽ അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യുവാണ് പ്ലാന്റർ ഫാഷ്യ. ഇതിന്റെ വീക്കമാണ് പ്ലാന്റർ ഫാഷ്യൈറ്റിസ്.
പ്ലാന്റർ ഫാഷ്യൈറ്റിസിൽ നിന്നുള്ള വേദന കാലക്രമേണ വർധിച്ചുവരുന്നു. വേദന മങ്ങിയതോ കഠിനതരമോ ആകാം. ചിലർക്ക് കുതികാൽ മുതൽ പുറത്തേക്ക് നീണ്ടുകിടക്കുന്ന പാദത്തിന്റെ അടിഭാഗത്ത് കത്തുന്നതായ പ്രതീതിയോ വേദനയോ അനുഭവപ്പെടുന്നു.
കിടക്കയിൽ നിന്ന് നിങ്ങളുടെ ആദ്യ ചുവടുകൾ എടുക്കുമ്പോഴോ അല്ലെങ്കിൽ നിങ്ങൾ കുറച്ച് നേരം ഇരിക്കുകയോ കിടക്കുകയോ ചെയ്തിട്ട് എഴുന്നേൽക്കുകയോ ചെയ്താൽ വേദന സാധാരണയായി വഷളാകും.
പടികൾ കയറുന്നത് വളരെ ബുദ്ധിമുട്ടായി തീരുന്നു. നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിന് ശേഷം, വർധിച്ച പ്രകോപനം അല്ലെങ്കിൽ വീക്കം കാരണം വേദന കൂടും. പ്ലാന്റർ ഫാഷ്യൈറ്റിസ് ഉള്ള ആളുകൾക്ക് സാധാരണയായി പ്രവർത്തന സമയത്ത് വേദന അനുഭവിച്ചേക്കില്ല, മറിച്ച് നിർത്തിയതിന് ശേഷമാണ് വേദന ദുഃസഹമായി തോന്നുന്നത്.
എന്താണ് പ്ലാന്റർ ഫാഷ്യൈറ്റിസിനു കാരണമാകുന്നത്, ആരിലാണ് ഇത് കൂടുതലായി കാണുന്നത്?
പ്ലാന്റർ ഫേഷ്യ ലിഗമെന്റിന്റെ അമിതമായ സ്ട്രെച്ചിംഗ് അല്ലെങ്കിൽ അമിതമായ ഉപയോഗത്തിന്റെ ഫലമായി പ്ലാന്റർ ഫാഷ്യൈറ്റിസ് സംഭവിക്കുന്നു. എന്നിരുന്നാലും ഫേഷ്യ ടിഷ്യുവിലെ ചെറിയ
വിള്ളൽ വരെ വേദനയ്ക്ക് കാരണമാകും. നിങ്ങളുടെ പാദത്തിന്റെ ഘടനയും പ്ലാന്റർ ഫാഷ്യൈറ്റിസ് ഉണ്ടാവുന്നതിനു കാരണമാവാം.
40നും 70നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലും സ്ത്രീകളിലും പ്ലാന്റർ ഫാഷ്യൈ റ്റിസ് സാധ്യത ഏറെയാണ്. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഇത് അൽപ്പം കൂടുതലാണ്.
ഗർഭിണികളായ സ്ത്രീകൾക്ക് പലപ്പോഴും പ്ലാന്റർ ഫാഷ്യൈറ്റിസ് ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് ഗർഭാവസ്ഥയുടെ അവസാനത്തിൽ.
അപകടസാധ്യതാ ഘടകങ്ങൾ
ഇനിപ്പറയുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്ലാന്റർ ഫാഷ്യൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്:
1. അമിതഭാരം
ഇത് മൂലം പ്ലാന്റർ ഫെയ്ഷ്യ ലിഗമെന്റുകളിൽ സമ്മർദം വർധിക്കുകയും രോഗാവസ്ഥക്കു കാരണമാവുകയും ചെയ്യുന്നു.
2. ദീർഘദൂരം ഓടുന്നയാൾ ആണെങ്കിൽ
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]