വ്യായാമവും ചികിത്സയിലെ പ്രധാന ഘടകമാണ്
ഡോ. എം. പി. മണി
Thursday, April 20, 2023 3:39 PM IST
പ്രായം കൂടുന്നതിന്റെ ഭാഗമായി കൂടുതൽ പേരിൽ കണ്ടുവരുന്ന സന്ധിവാത രോഗമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. സാധാരണയായി ഇത് കൂടുതൽ പേരിലും ആരംഭിക്കുന്നത് അൻപത് വയസിനും അറുപത് വയസിനും ഇടയിൽ ആയിരിക്കും.
ഇത് പ്രധാനമായും ബാധിക്കാറുള്ളത് ശരീരത്തിന്റെ ഭാരം താങ്ങുന്ന സന്ധികളായ കാൽമുട്ടുകൾ, അരക്കെട്ടിലെ സന്ധികൾ, കശേരുക്കളിലെ സന്ധികൾ എന്നിവിടങ്ങളിലാണ്.
സന്ധികൾ കൂട്ടിയുരുമ്മി ശബ്ദം
ഈ സന്ധിവാത രോഗത്തിൽ ആദ്യമായി തരുണാസ്ഥികൾക്ക് കാര്യമായ നാശം സംഭവിക്കുകയും അസ്ഥികൾ തമ്മിൽ കൂട്ടിയുരുമ്മുന്നതിന് കാരണമാകുകയും സന്ധികൾ മടക്കുകയും നിവർത്തുകയും ചെയ്യുമ്പോൾ ശബ്ദം കേൾക്കാൻ കാരണമാകുകയും ചെയ്യുന്നു.
ഈ സന്ധിവാത രോഗത്തിൽ നീർക്കെട്ട് കൂടുതൽ പേരിലും കാണുകയില്ല. പതുക്കെ പതുക്കെ സന്ധികളിൽ വേദന കൂടുകയും സന്ധികളുടെ പ്രവർത്തനം വിഷമകരമാകുകയും ചെയ്യുന്നു.
ചികിത്സ
ഇതിന്റെ ചികിത്സ വളരെ ലളിതമാണ്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും ആഹാരത്തിൽ വരുത്തുന്ന ക്രമീകരണങ്ങളുമായിരിക്കണം ചികിത്സയുടെ പ്രധാന ഘടകങ്ങൾ.
മരുന്നുകൾ വളരെ ലളിതമായവ മാത്രം ഉപയോഗിച്ചാൽ മതിയാകും. വേദനയിൽ നിന്നു പൂർണ മോചനം സാധ്യമാകും. ഒരു പ്രയാസവുമില്ലാതെ സാധാരണ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും കഴിയും. വ്യായാമവും ചികിത്സയിലെ ഒരു പ്രധാന ഘടകമാണ്.
ആങ്കിലോസിംഗ് സ്പോൺഡിലൈറ്റിസ്
ആങ്കിലോസിംഗ് സ്പോൺഡിലോസിസ് വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട
ഒരു സന്ധിവാത രോഗമാണ്.
ഈ രോഗത്തിൽ നട്ടെല്ലിലെ കശേരുക്കളിലുള്ള സ്നായുക്കൾ ചുരുങ്ങുന്നതു കാരണം ശരീരം മുന്നോട്ട് വളയ്ക്കാൻ കഴിയാതെ വരുന്നു. അരക്കെട്ടിലും ചുമലിലും ഇത് ബാധിക്കാറുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393