ആർത്തവ അപാകതകളുടെ തുടക്കം ഇങ്ങനെ...
ഡോ. ലക്ഷ്മി അമ്മാൾ
Thursday, February 2, 2023 6:52 PM IST
ഒരു സ്ത്രീയ്ക്ക് ആര്‍ത്തവ ചക്രം തുടങ്ങുന്നതിനും അത് ക്രമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും പല അവയവങ്ങളുടെയും ഏകോപിത പ്രവര്‍ത്തനം അത്യാവശ്യമാണ്. തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റിയൂട്ടറി ഗ്രന്ഥി, അണ്ഡാശയം, ഗര്‍ഭപാത്രം, ഇവയെല്ലാം തന്നെ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആര്‍ത്തവ ചക്രം തുടങ്ങുകയുള്ളു.
അതുകൊണ്ടു തന്നെ കൗമാര പ്രായക്കാരില്‍ ആര്‍ത്തവം തുടങ്ങുന്ന സമയം കുറച്ച്് അപാകതകള്‍ കാണാറുണ്ട്. ഒരു പെണ്‍കുട്ടിക്ക് മാസമുറ ആരംഭിച്ചു കഴിഞ്ഞാല്‍ അത് മുന്നോട്ടു കൊണ്ടു പോകുന്നതിനും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കണം.
ശരിയായ ആര്‍ത്തവക്രമം
സാധാരണ ഗതിയില്‍ ഒരു സ്ത്രീയ്ക്ക് മാസമുറ വരുന്നത് കൃത്യമായ ദിവസങ്ങളിലാണ്. പലര്‍ക്കും ഇതൊരു രണ്ടു ദിവസം മുന്നോട്ടോ പിന്നോട്ടോ പോയെന്നു വരാം. അങ്ങനെ നോക്കുകയാണെങ്കില്‍ 28 ദിവസം തുടങ്ങി 32 ദിവസത്തിനകം മാസമുറ വന്നിരിക്കണം. ശാസ്്ത്രീയമായി പറയുകയാണെങ്കില്‍ 24 തുടങ്ങി 38 ദിവസത്തിനകം കൃത്യമായി വരുന്ന മാസമുറയെ സാധാരണ ആര്‍ത്തവ ക്രമത്തില്‍ പെടുത്താവുന്നതാണ്്.
രക്തസ്രാവം 5 ദിവസം തുടങ്ങി 8 ദിവസം വരെ നീണ്ടു നില്ക്കാം. അതില്‍ 5 ദിവസം കഴിഞ്ഞ് രക്തസ്രാവം വളരെ കുറയുന്നതായിട്ടാണ് കാണുന്നത്. ഒരു ദിവസം 3 പാഡ് വരെ സാധാരണ ഗതിയില്‍ ഉപയോഗിക്കാം. കട്ടകട്ടയായി പോകുന്നത് ആര്‍ത്തവ സമയത്തുള്ള അമിത രക്തസ്രാവത്തെയാണ് കാണിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ അടിവയറിലും നടുവിനും കാലിലും വേദന അനുഭവപ്പെടുന്നത് സാധാരണമാണ്.
ഹോർമോൺ കൂടിയാലും കുറഞ്ഞാലും
സാധാരണ ഒരു പെണ്‍കുട്ടി വളര്‍ന്നു വലുതാകുന്ന ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ (അതായത് ആര്‍ത്തവം തുടങ്ങിയിട്ടുള്ള ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍) പിറ്റിയൂട്ടറി ഗ്രന്ഥിയും ഹൈപ്പോതലാമസും പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടാവുകയില്ല.
അപ്പോൾ ആദ്യമേ ഒരു മാസമുറ വന്നാലും പിന്നീട് ഇവയില്‍ നിന്നും വരുന്ന ഹോര്‍മോണുകളുടെ ഉത്തേജനം വഴിയാണ് തുടര്‍ന്നുള്ള മാസമുറ മുന്നോട്ടു പോകുന്നത്. അപ്പോള്‍ പൂര്‍ണ വളര്‍ച്ച എത്തിയിട്ടില്ല എന്നുണ്ടെങ്കില്‍ അവിടെ നിന്നുമുള്ള ഹോര്‍മോണ്‍ ചിലപ്പോള്‍ കുറഞ്ഞ അളവില്‍ വരും, അല്ലെങ്കില്‍ ചിലപ്പോള്‍ ദ്രുതഗതിയില്‍ വരും. അങ്ങനെ അപാകതകള്‍ ഉണ്ടാകാം. (തുടരും)
വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.