കുഷ്ഠരോഗം: കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ...
ഡോ. ശാലിനി വി. ആർ
Tuesday, January 31, 2023 10:18 PM IST
കുഷ്ഠരോഗം ഉണ്ടെന്ന് തോന്നുകയാണെങ്കിൽ എന്തു ചെയ്യണം..?
അടുത്തുള്ള ആശാവർക്കർ, പ്രൈമറി ഹെൽത്ത് സെന്റർ, അല്ലെങ്കിൽ ഒരു ഡോക്ടറെ സമീപിക്കാവുന്നതാണ്.
എങ്ങനെ തിരിച്ചറിയും / എങ്ങനെ രോഗം സ്ഥിരീകരിക്കും..?
സാധാരണയായി ക്ലിനിക്കൽ പരിശോധനയിലൂടെയും സ്ളിറ്റ് സ്കിൻ സ്മിയർ (Slit skin smear), സ്കിൻ ബയോപ്സി(Skin biopsy - തൊലിയുടെ സാമ്പിൾ പരിശോധന) ലൂടെയും രോഗം തിരിച്ചറിയാവുന്നതാണ്.
* ഇവരണ്ടും പെട്ടെന്ന് തന്നെ ചെയ്യാവുന്ന ചികിത്സാ മാർഗങ്ങളാണ്.
ചികിത്സാരീതി എങ്ങനെ..?
കുഷ്ഠരോഗത്തിന്റെ തരം അനുസരിച്ചായിരിക്കും ചികിത്സ നിർണയിക്കുന്നത്.
മൾട്ടി ഡ്രഗ് തെറാപ്പി
-മൾട്ടി ഡ്രഗ് തെറാപ്പി - Multidrug therapy - MDT - എന്ന രീതിയിൽ ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകൾ കൊടുക്കുന്ന പതിവ്.
* ആറുമാസംമുതൽ ഒരു വർഷം വരെ ചികിത്സാ കാലാവധി വരാം.
* MDT സൗജന്യമായി സർക്കാർ ആശുപത്രികളിൽ ലഭിക്കുന്നു.
കുഷ്ഠരോഗത്തിന്റെ സങ്കീർണതകൾ എന്തൊക്കെ..?
കൃത്യസമയത്ത് ചികിത്സ തേടാത്തപക്ഷം അംഗഭംഗങ്ങൾ വരാനും കൈകാലുകൾ ക്ഷയിക്കാനും അവയുടെ പ്രവർത്തനത്തെ ബാധിക്കുവാനുമുള്ള സാധ്യതയുണ്ട്.
കുഷ്ഠരോഗം ചികിത്സിച്ചുമാറ്റാൻ കഴിയുമോ..?
1. MDT മരുന്നുകൾ കൃത്യമായി കഴിച്ചാൽ മാറ്റാവുന്ന അസുഖമാണ് കുഷ്ഠം.
2. MDT കൃത്യസമയത്ത് തുടങ്ങിയാൽ കുഷ്ഠം മൂലമുളള സങ്കീർണതകൾ തടയാൻസാധിക്കും.
വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം