നല്ല ജീവിതശൈലിയിലൂടെ പ്രമേഹപ്രതിരോധം
ഡോ. എം. പി. മണി
Friday, January 27, 2023 10:08 PM IST
പ്രമേഹം ആർക്കും ഏതു പ്രായത്തിലും ഉണ്ടാകാവുന്നതാണ്. എന്നാൽ, അൽപം ശ്രദ്ധിക്കുകയാണെങ്കിൽ പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. ഇതിന് ആദ്യമായി ശ്രദ്ധിക്കേണ്ടത് നല്ല ആരോഗ്യത്തിന് സഹായിക്കുന്ന നല്ല ജീവിത ശൈലിയിലാണ്.
* രക്തത്തിലെ പഞ്ചസാരയുടെ നില നോർമലായ അവസ്ഥയിൽ സൂക്ഷിക്കണം.
* ഡോക്ടർ പറഞ്ഞുതരുന്നതനുസരിച്ച് ആഹാരത്തിൽ ക്രമീകരണങ്ങൾ ചെയ്യണം.
* വറുത്തതും പൊരിച്ചതും കൂടുതൽ ഉപ്പ് ചേർന്നതുമായ ആഹാരങ്ങൾ പൂർണമായും ഒഴിവാക്കുകയാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് പ്രമേഹത്തെ മാത്രമല്ല, മറ്റ് പല രോഗങ്ങളേയും പ്രതിരോധിക്കാനും സഹായിക്കും.
നടപ്പ്, ശാരീരിക അധ്വാനം
ശരീരത്തിന്റെ വണ്ണവും ഭാരവും കൂടാതിരിക്കാൻ ശ്രദ്ധിക്കണം. അതിനു ദിവസവും വ്യായാ
മം ശീലിക്കുകയോ നടക്കുകയോ ശാരീരിക അധ്വാനങ്ങൾ ഉണ്ടായിരിക്കുകയോ വേണം.
പുകവലി, മദ്യപാനം ഉപേക്ഷിക്കാം
നല്ല ആരോഗ്യത്തിന് നല്ലതല്ലാത്ത ശീലങ്ങൾ ആയ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുകയും വേണം. എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ ഏറ്റവും അടുത്തുള്ള ഡോക്ടറെ കാണുന്നതും നല്ലതാണ്.
* രക്തത്തിലെ പഞ്ചസാര ഉയർന്ന നിലയിലാണ് എന്ന് അറിയുന്നവർ ആഹാരകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. മധുരം പൂർണമായും ഉപേക്ഷിക്കണം. ഉപ്പ് തീരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയോ ആണ് വേണ്ടത്.
അരിയാഹാരം ഒരു നേരം
കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന ആഹാരങ്ങൾ, ബേക്കറി വിഭവങ്ങൾ, ഉണങ്ങിയ പഴങ്ങൾ എന്നിവയും കഴിക്കാതിരിക്കുകയാണ് നല്ലത്.
* അരിയാഹാരം ഒരു നേരം മാത്രമാക്കുകയാവും ഉചിതം.
റാഗി കഴിക്കാം
പ്രമേഹം ഉള്ളവരിൽ പലരും അരിക്കു പകരം ഗോതമ്പ് ഉപയോഗിക്കുന്നവരാണ്. പ്രമേഹം ഉള്ളവർ ഗോതമ്പ് കഴിക്കുന്നതു നല്ലതല്ല. റാഗി കഴിക്കാവുന്നതാണ്.
രക്തത്തിലെ പഞ്ചസാരയുടെ നില ഉയരാതിരിക്കാനും ഉയർന്ന നില സാധാരണ നിലയിൽ ആക്കുന്നതിനും ബഹുഭൂരിപക്ഷം പേരിലും മരുന്നുകളുടെ സഹായം ഇല്ലാതെതന്ന ഇത്തരം കരുതലുകളിലൂടെ കഴിയുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393