നാരും തവിടും അടങ്ങിയ ആഹാരക്രമം
ഡോ. എം. പി. മണി
Friday, January 13, 2023 9:25 PM IST
പതിവായി വേണ്ട അളവിൽ മാത്രം പഞ്ചസാര ചേർത്ത് കാപ്പിയോ ചായയോ നാരങ്ങാവെള്ളമോ കുടിക്കുന്നവരിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അളവ് കൂടുതലാകുമ്പോഴാണ് പഞ്ചസാര ‘സ്വീറ്റ് പോയിസൺ' ആകുന്നത്.
പതിവായി പഞ്ചസാര ചേർത്ത് സോഡാ കുടിയ്ക്കുന്നവരിൽ കുടവയർ ഉണ്ടാകാനുള്ള
സാധ്യത കൂടുതലായിരിക്കും.
മാംസാഹാരം ശീലമാക്കുന്പോൾ
സസ്യേതര ആഹാരം ശീലിക്കുന്നവരിൽ മാട്ടിറച്ചി ഇഷ്ടപ്പെട്ട ഒരു വിഭവം ആയിരിക്കും. ഇത് ശീലമാക്കുന്നവരിൽ രക്ത ധമനികളുടെ അകത്ത് ഭിത്തിയിൽ ‘പ്ളേക്ക്' എന്ന കൊഴുപ്പ് ഒട്ടിപ്പിടിച്ചിരിക്കുകയും അങ്ങനെ രക്ത ധമനികളുടെ അകത്തുള്ള വ്യാസം കുറയുന്നതിനും കാരണമാകാവുന്നതാണ്. ഇതും ഹൃദയത്തിന്റെ നല്ല ആരോഗ്യത്തെ ഇല്ലാതാക്കുന്ന ഘടകമാണ്. കടൽ മത്സ്യം കറിവച്ചു കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ
മൈദയിൽ നാരുകൾ അടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ അത് നല്ല ആരോഗ്യത്തിന് ഗുണപ്രദമാണെന്നു പറയാനുമാവില്ല. തവിട് മുഴുവനും നീക്കിയ അരിയിലും നാരുകൾ
ഉണ്ടാവില്ല എന്നുള്ളതും വാസ്തവമാണ്.
* അരിയാഹാരത്തോടൊപ്പം പച്ചക്കറികളും പരിപ്പുകളും പഴങ്ങളും ഇലക്കറികളും ചേരുന്നതാണ് പോഷകമൂല്യങ്ങൾ അടങ്ങുന്ന നല്ല ആഹാരം. എന്നാൽ, അത് ആവശ്യത്തിൽ അധികം കഴിക്കുന്നതും നല്ലതല്ല.
വ്യായാമം
* അരിയാഹാരം ധാരാളം കഴിക്കുകയും ഒട്ടും തന്നെ ശാരീരികാധ്വാനമോ വ്യായാമങ്ങളോ ഇല്ലാതിരിക്കുകയും ചെയ്യുന്നവർ ധാരാളമാണ്. ഇങ്ങനെ ഉള്ളവരിൽ കുടവയറും പൊണ്ണത്തടിയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കുറേയേറെ പേരിൽ പ്രമേഹം ഉണ്ടാകുന്നതും ഹൃദയപേശികളുടെ കട്ടി കൂടുന്നതും അങ്ങനെയാണ്.
* ഒപ്പം, പുഴുങ്ങിയ ഒരു കോഴിമുട്ടയുടെ വെള്ള കഴിക്കുന്നതും രാവിലെ
ഒന്പത് മണിക്കു മുൻപ് അര മണിക്കൂർ വെയിൽ കൊള്ളുന്നതും നല്ലതായിരിക്കും.
* മാനസിക സംഘർഷം ഒഴിവാക്കുക, ക്രിയാത്മകമായിരിക്കുക, നല്ല സാമൂഹിക ബന്ധങ്ങൾ സൂക്ഷിക്കുക, പതിവായി അര മണിക്കൂറെങ്കിലും നടക്കുകയും എതെങ്കിലും വ്യായാമം ചെയ്യുക, ആവശ്യത്തിനു വെള്ളം കുടിക്കുക, രാത്രി ആറ് മണിക്കൂറെങ്കിലും ഉറങ്ങുക, ധാരാളം തമാശകൾ പറയുകയും കേൾക്കുകയും ചിരിക്കുകയും ചെയ്യുക എന്നിവയും ഹൃദയാരോഗ്യത്തിനു സഹായകം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393