വേദന കുറയ്ക്കാൻ ചുക്കുവെള്ളം
ഡോ. ഷർമദ് ഖാൻ BAMS, MD
Thursday, September 29, 2022 3:10 PM IST
* വേദന കുറയ്ക്കാൻ
- ചുക്കുവെള്ളം കുടിക്കുന്നത് വേദന കുറയ്ക്കും.
* ഹൃദയാരോഗ്യത്തിന്
- പടവലങ്ങയും ഉണക്ക കറുത്ത മുന്തിരിയും ഉപയോഗിക്കുന്നവരുടെ ഹൃദയാരോഗ്യം വർധിക്കും.
* ചീത്തകൊളസ്ട്രോൾ കുറയ്ക്കുന്നതിന്
- അവക്കാഡോ എന്ന ഫ്രൂട്ട് അഥവാ ബട്ടർഫ്രൂട്ട് നല്ലതാണ്.
* ധാന്യാഹാരവും തൈരും
- ആഹാരം കഴിക്കുന്നതിന് രുചി തോന്നാത്തവർക്ക് പ്രത്യേകിച്ചും ധാന്യാഹാരം കഴിക്കണമെന്ന് തോന്നുമ്പോൾ അതിനൊപ്പം തൈര് ചേർത്ത് കഴിക്കാവുന്നതാണ്.
* മലശോധന ലഭിക്കുന്നതിന് - നാരുകൾ ധാരാളമടങ്ങിയ ധാന്യങ്ങളോ പഴമോ ഇലക്കറിയോ കഴിക്കണം.
* ജലദോഷത്തിന് - ഇഞ്ചിനീരിൽ തേൻ
ചേർത്ത് കഴിക്കുകയോ ചിക്കൻ സൂപ്പ് ചൂടോടെ കുടിക്കുകയോ ചെയ്യാം.
* ശരീരബലവും വണ്ണവും കുറഞ്ഞവർ - മാംസാഹാരം കഴിക്കണം.
* തലവേദന ഉള്ളവർ - ധാരാളം വെള്ളം കുടിക്കണം.
* അസ്ഥി തേയ്മാനം കുറയ്ക്കുന്നതിന്
- അസ്ഥി തേയ്മാനം കുറയ്ക്കുന്നതിന് ഉപയോഗപ്പെടുന്ന ഒമേഗാ 3 ഫാറ്റി ആസിഡ്, ഫ്ലാക്സ് സീഡിൽ (ചണവിത്ത്) ധാരാളം അടങ്ങിയിട്ടുണ്ട്. ചണവിത്ത്, പാൽക്കട്ടി എന്നിവ ഉപയോഗിക്കുന്നവർക്ക് കാൽസ്യത്തിന്റെ കുറവുണ്ടാകില്ല.
* ഓർമ്മശക്തി വർധിക്കുന്നതിന് -
ആവശ്യത്തിന് നെയ്യ് ഉപയോഗിക്കുന്നവർക്ക് ഓർമ്മശക്തി വർധിക്കും.
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481
* വയറിളക്കം കുറയാൻ
- മാതളത്തോട്, ചുക്ക്, ഗ്രാമ്പു എന്നിവ തിളപ്പിച്ചാറ്റി കുടിച്ചാൽ വയറിളക്കം കുറയും.
* ചർദ്ദി ഉള്ളവർക്ക് - മലർ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം ചർദ്ദി ഉള്ളവർക്ക് നല്ലത്. (തുടരും)