ജൂ​ൺ മു​ത​ൽ ഏ​ക​ദേ​ശം മൂ​ന്ന് മാ​സം വ​രെ മ​ഴ​ക്കാ​ല​മാ​ണ്. ജ​ല​വും വാ​യു​വും ദേ​ശ​വും ദു​ഷി​ച്ച് രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള കാ​ലം. ന​ല്ല വെ​യി​ൽ മാ​റി കാ​ല​വ​ർ​ഷം തു​ട​ങ്ങു​മ്പോ​ൾ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന വ്യ​ത്യാ​സ​ങ്ങ​ൾ എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്നു. മ​നു​ഷ്യ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ഴ​കാ​ര​ണ​മു​ള്ള ആ​ല​സ്യ​ത്തി​ലേ​ക്ക് മാ​റു​മ്പോ​ൾ രോ​ഗം പ​ക​ർ​ത്തു​വാ​ൻ ക​ഴി​വു​ള്ള കൊ​തു​കും എ​ലി​യും വൈ​റ​സു​ക​ളും കൂ​ടു​ത​ൽ ക​രു​ത്തു നേ​ടു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

യഥാസമയം കൃത്യമായ ചികിത്സ

വാ​യു​വി​ലൂ​ടെ​യും ജ​ല​ത്തി​ലൂ​ടെ​യും ജ​ന്തു​ക്ക​ൾ വ​ഴി​യും രോ​ഗം പ​ക​ർ​ത്താൻ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് മ​ഴ​ക്കാ​ല​ത്തു​ള്ള​ത്. കാ​ലാ​വ​സ്ഥ​യ്ക്ക​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് വ്യ​ക്തി​ഗ​ത രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ത​കു​ന്ന ഭ​ക്ഷ​ണ​വും ശീ​ല​വും ഉ​പ​യോ​ഗി​ച്ചാ​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യു​ന്ന​തി​നു സാ​ധി​ക്കും. രോ​ഗം വ​ന്നാ​ൽ ശ​രി​യാ​യ​തും സ​മ​യ​ത്തു​ള്ള​തു​മാ​യ ചി​കി​ത്സ​യും കൂ​ടി​യേ​തീ​രൂ.

പനി പൊതുവായ ലക്ഷണം

മ​ഴ​ക്കാ​ലം പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ കാ​ല​മാ​ണെ​ന്നു പ​റ​യാം. വൈ​റ​ൽ ഫീ​വ​ർ, ചി​ക്കു​ൻ​ഗു​നി​യ, ഡെ​ങ്കി​പ്പ​നി, മ​ല​മ്പ​നി, പ​ന്നി​പ്പ​നി, വ​യ​റി​ള​ക്കം, ഹെ​പ്പ​റ്റൈ​റ്റി​സ് - എ ​എ​ന്നി​വ​യൊ​ക്കെ വ​രാം. എ​ല്ലാ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും പൊ​തു​വാ​യ ല​ക്ഷ​ണം പ​നി​യാ​ണ്. വ്യ​ക്തി​ശു​ചി​ത്വം മാ​ത്രം സം​ര​ക്ഷി​ച്ച് പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യാ​നാ​വി​ല്ല. പ​രി​സ​ര​ശു​ചി​ത്വ​വും ആ​ഹാ​ര ശു​ചി​ത്വ​വും ആ​ചാ​ര ശു​ചി​ത്വ​വും പാ​ലി​ക്ക​ണം.

വായുവും ജലവും ജന്തുക്കൾ വഴിയും

വൈ​റ​ൽ ഫി​വ​റും പ​ന്നി​പ്പ​നി​യും ചെ​ങ്ക​ണ്ണും വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോഗങ്ങൾ. വ​യ​റി​ള​ക്ക​വും മ​ഞ്ഞ​പ്പി​ത്ത​വും വെ​ള്ള​ത്തി​ലൂ​ടെ​യും. ജ​ന്തു​ജ​ന്യ​മാ​യി ചെ​ള്ളു​പ​നി​യും എ​ലി​പ്പ​നി​യും വി​ര​ശ​ല്യ​വും. കൊ​തു​കു​ക​ൾ കാ​ര​ണം ചി​ക്കു​ൻ​ഗു​നി​യ​യും ഡെ​ങ്കി​പ്പ​നി​യും ജാ​പ്പ​നീ​സ് എ​ൻ​സ​ഫ​ലൈ​റ്റി​സ് എ​ന്ന ജ​പ്പാ​ൻ പ​നി​യും പ​ക​രും.


അ​ല​ർ​ജി കാ​ര​ണ​മു​ള്ള തു​മ്മ​ൽ

കാ​ലാ​വ​സ്ഥാമാ​റ്റ​ത്തി​ന​നു​സ​രി​ച്ച് വൈ​റ​ൽ ഫീ​വ​ർ എ​ങ്കി​ലും ബാ​ധി​ക്കാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. അ​ല​ർ​ജി കാ​ര​ണ​മു​ള്ള തു​മ്മ​ൽ, ശ്വാ​സം​മു​ട്ടൽ, സൈ​ന​സൈ​റ്റി​സ് എ​ന്നി​വ​യും വ​ർ​ധി​ക്കാം.
മുഖം മറയ്ക്കാതെ തുമ്മരുത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​പെ​ട്ടാ​ൽ പൂ​ർ​ണ​വി​ശ്ര​മം വേ​ണം.

നി​ർ​ബ​ന്ധ​മാ​യും യാ​ത്ര​ക​ളും കൂ​ട്ടം​കൂ​ടി നി​ൽ​ക്ക​ലും ഒ​ഴി​വാ​ക്ക​ണം. ഹ​സ്ത​ദാ​നം ന​ൽ​കാ​നോ തൂവാലയോ ടിഷ്യു പേപ്പ റോ ഉപയോഗിച്ചു മു​ഖം മ​റ​യ്ക്കാ​തെ തു​മ്മാനോ പാ​ടി​ല്ല. ചി​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ നി​ന്നു മാ​റി നി​ൽ​ക്കു​വാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു മീ​റ്റി​ങ്ങു​ക​ളി​ലും വി​വാ​ഹ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തും പൊ​തു വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്തും രോ​ഗം പ​ക​ർ​ത്തു​ന്ന​വ​ർ സ​മൂ​ഹ​ത്തോ​ടു ചെ​യ്യു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്നുതി​രി​ച്ച​റി​യു​ക.

വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മു​ള്ള​വ​രെ മ​റ്റു​ള്ള​വ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. രോ​ഗി​ക​ൾ പ്ര​ത്യേ​ക മു​റി​യി​ൽ താ​മ​സി​ക്ക​ണം. ആ​ശു​പ​ത്രി​കളിൽ അഡ്മിറ്റാകുന്നതിലും നല്ലത് സ്വ​ന്തം വീ​ട്ടി​ൽ ത​ന്നെ താ​മ​സി​ക്കു​ന്ന​താ​ണ്. രോ​ഗി​ക​ൾ ഉ​പ​യോ​ഗി​ച്ച വ​സ്ത്രം, പാ​ത്രം, റി​മോ​ട്ട് ക​ൺ​ട്രോ​ൾ, ക​മ്പ്യൂ​ട്ട​ർ, മൊ​ബൈ​ൽ , പേ​ന​ക​ൾ എ​ന്നി​വ അ​ണു​നാ​ശ​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി​യ ശേ​ഷം മാ​ത്ര​മേ മ​റ്റു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്കാ​വൂ.(തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481