മൈഗ്രേൻ ഉണ്ടാകാൻ പ്രേരിപ്പിക്കുന്നത് ഒഴിവാക്കുക
ഡോ. അരുൺ ഉമ്മൻ
Saturday, May 14, 2022 12:01 PM IST
പ്രധാനമായും ചികിത്സയ്ക്കു മൂന്നുവശങ്ങളാണ് ഉള്ളത്: മൈഗ്രേൻ ഉണ്ടാവാൻ പ്രേരിപ്പിക്കുന്നത് എന്താണോ അത് ഒഴിവാക്കുക, നിശിത രോഗലക്ഷണ നിയന്ത്രണം (acute symptomatic control), മരുന്നുകൾ കൊണ്ടുള പ്രതിരോധം (pharmacological prevention) എന്നിവയാണ് മൂന്നു വശങ്ങൾ.
അനുയോജ്യമായ മരുന്നുകൾ കർശനമായ വൈദ്യോപദേശപ്രകാരം... മൈഗ്രേൻ നിയന്ത്രണത്തിന്റെ വിജയം എന്നത് എന്തുകാരണം കൊണ്ടാണോ മൈഗ്രേൻ ഉണ്ടാവുന്നത് ആ പ്രേരകശക്തിയെ ശരിയായിതന്നെ തിരിച്ചറിഞ്ഞ് അതിനു വേണ്ട അനുയോജ്യമായ മരുന്നുകൾ കർശനമായ വൈദ്യോപദേശപ്രകാരം എടുക്കുക എന്നതാണ്.
കർശനമായ വൈദ്യോപദേശപ്രകാരം എടുക്കുക എന്നത് അടിവരയിട്ടു തന്നെ ചെയ്യേണ്ട വസ്തുതയാണ്. രോഗചികിത്സയോടുള്ള പ്രതികരണം വ്യക്തികളിൽ തികച്ചും വ്യത്യസ്തപ്പെട്ടിരിക്കും.
വേദനയുടെ ആരംഭത്തിൽ തന്നെ...
വേദനയുടെ ആരംഭത്തിൽ തന്നെ മരുന്ന് എടുക്കുമ്പോഴാണ് ഏറ്റവും ഫലസിദ്ധി പ്രാപ്തമാവുന്നത്. പ്രാരംഭനിയന്ത്രണത്തി൯െറ ഭാഗമായി തലവേദനയ്ക്ക് ലളിതമായ വേദനസംഹാരികൾ കഴിയ്ക്കാവുന്നതാണ്.
എന്നാൽ, ചില വ്യക്തികളിൽ ഇവ അത്രതന്നെ ഫലം കാണാതെ വരുമ്പോൾ ചില പ്രത്യേക മരുന്നുകൾ എടുക്കാവുന്നവയാണ്.
അതോടൊപ്പം തന്നെ ഛർദി ഒഴിവാക്കാനുള്ള മരുന്നുകളും എടുക്കാവുന്നതാണ്. പക്ഷേ, എല്ലാറ്റിനും ഉപരിയായി എന്തു കാരണമാണോ മൈഗ്രേൻ ഉണ്ടാക്കുന്നത്, ആ കാരണത്തെ കണ്ടുപിടിച്ചു ഒഴിവാക്കുക എന്നതാണ് പരമപ്രധാനം.
സാധാരണയായി മൈഗ്രേൻ ട്രിഗർ ചെയ്യുന്ന ഘടകങ്ങൾ : .
* വിശപ്പ്
* ശാരീരികവും മാനസികമായ സമ്മർദങ്ങൾ
* അതിക്ഷീണം
* ആർത്തവം
* Perimenopausal period (menopause-ആർത്തവ വിരാമത്തോട് അടുപ്പിച്ചു വരുന്ന സമയം)
* Menarche (ആദ്യത്തെ ആർത്തവം)
* Menopause ആർത്തവവിരാമം
* ഗർഭനിരോധന മരുന്നുകളുടെ ഉപയോഗം
* ഗർഭധാരണം
* ചില ഭക്ഷണരീതികൾ
* വീടിനകത്തുള്ള വെളിച്ചത്തിന്റെയും വായുവിന്റെയും ഗുണനിലവാരം
* സൂര്യപ്രകാശം
* ചില രൂക്ഷഗന്ധങ്ങളുടെ സാന്നിധ്യം, ചില ശബ്ദങ്ങൾ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങൾ
എന്നിവ കാരണമായി ഭവിച്ചേക്കാം. (തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048, [email protected]