വിക്രം ജൂലൈ എട്ടിന് ഒടിടിയില്‍
Thursday, June 30, 2022 10:48 AM IST
കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വിക്രം ഇനി ഒടിടിയില്‍ കാണാം. ജൂലൈ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയിലെത്തുക. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
സൂപ്പര്‍ഹിറ്റായ ചിത്രം ഇതിനോടകം കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറികടന്നു കഴിഞ്ഞു. കമല്‍ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തിയ ചിത്രം ആരാധകര്‍ ഭാഷഭേദമന്യേ ഏറ്റെടുത്തിരുന്നു.
തമിഴ് സൂപ്പര്‍താരം സൂര്യ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴിനു പുറമെ മലയാളം, ഹിന്ദി, ഇംഗ്ലിഷ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം ആസ്വദിക്കാം. കമല്‍ഹാസന്‍റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മിച്ചത്.