വി​ഷ്ണു​വി​ന്‍റെ​യും ബി​ബി​ന്‍റെ​യും ത​ക​ർ​പ്പ​ൻ "വെ​ടി​ക്കെ​ട്ട്'; ട്രെ​യി​ല​ർ
Monday, January 23, 2023 10:52 AM IST
വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ബി​ബി​ന്‍ ജോ​ര്‍​ജും ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ടി​ക്കെ​ട്ടി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തും ഇ​വ​ർ ത​ന്നെ​യാ​ണ്.

പ്ര​ണാ​യ​ർ​ദ്ര ഭാ​വ​ത്തോ​ടെ​യാ​ണ് ബി​ബി​ന്‍റെ വ​ര​വെ​ങ്കി​ൽ ക​ട്ട​ക​ലി​പ്പി​ലാ​ണ് വി​ഷ്ണു എ​ത്തു​ന്ന​ത്. ഇ​ടി​യു​ടെ വെ​ടി​ക്കെ​ട്ടു ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തു​വ​രെ അ​ഭി​ന​യി​ച്ച​തി​ൽ വ​ച്ച് വ്യ​ത്യ​സ്ത വേ​ഷ​വു​മാ​യാ​ണ് വി​ഷ്ണു​വും ബി​ബി​നും ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.



ബാ​ദു​ഷാ സി​നി​മാ​സി​ന്‍റെ​യും ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ​യും ബാ​ന​റു​ക​ളി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ, എ​ൻ.​എം. ബാ​ദു​ഷ, ഷി​നോ​യ് മാ​ത്യൂ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം ഫെ​ബ്രു​വ​രി മൂ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ബി​ബി​ൻ ജോ​ർ​ജും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പു​തു​മു​ഖ താ​രം ഐ​ശ്യ​ര്യ അ​നി​ൽ​കു​മാ​റാ​ണ് നാ​യി​ക. ഇ​വ​ർ​ക്ക് പു​റ​മെ ഇ​രു​ന്നൂ​റോ​ളം പു​തു​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ര​തീ​ഷ് റാം ഛാ​യാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്ര​സം​യോ​ജ​നം ജോ​ൺ​കു​ട്ടി​യാ​ണ്. അ​ൽ​ഫോ​ൺ​സ് ജോ​സ​ഫി​ന്‍റേ​താ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.