ടൊവിനോയുടെയും സനൽകുമാർ ശശിധരന്റെയും വഴക്ക്; ട്രെയിലർ
Wednesday, November 30, 2022 9:34 AM IST
ടൊവിനോ തോമസ്, കനി കുസൃതി എന്നിവരെ കേന്ദ്ര കഥപാത്രങ്ങളാക്കി സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന വഴക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ആകാംക്ഷ ജനിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ.
സുദേവ് നായർ, അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ്.വി, ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. ചിത്രം ഇത്തവണത്തെ ഐഎഫ്എഫ്കെയില് പ്രദർശിപ്പിക്കും.