ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
Monday, January 13, 2020 12:09 PM IST
ഉൗർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ബിസിനസ്കാരനായ നിതേഷ് നായരാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.
എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോട്ടിലാണ് ചടങ്ങുകൾ നടന്നത്. സിനിമ മേഖലയിൽ നിന്നും ബിജു മേനോനും സംയുക്ത വർമയും ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു.
ചടങ്ങിൽ ഉത്തരയുടെ കാലിൽ നിതേഷ് ചിലങ്ക കെട്ടി നൽകുന്നതിന്റെ ദൃശ്യം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. ഏപ്രിൽ അഞ്ചിനാണ് ഇരുവരുടെയും വിവാഹം.