ദിലീപിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് "ഉടൽ' സംവിധായകൻ; നായിക നിത പിള്ള
Tuesday, January 24, 2023 12:44 PM IST
ഉടൽ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീപ് നായകനാകുന്നു. നിത പിള്ളയാണ് നായിക.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ദിലീപിന്റെ 148-ാമത്തെ ചിത്രമാണ് ഇത്. രതീഷ് രഘുനന്ദൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ജനുവരി 28ന് കോട്ടയത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുള്ള സൂപ്പർ ഗുഡ് ഫിലിംസിന്റെ 97-ാമത്തെ ചിത്രമാണിത്.