ആ​ശു​പ​ത്രിയി​​ലാ​ണെ​ന്ന വാ​ർ​ത്ത വ്യാ​ജം; പ്ര​തി​ക​രി​ച്ച് സു​രേ​ഷ് ഗോ​പി
Wednesday, May 24, 2023 12:25 PM IST
ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി സു​രേ​ഷ് ഗോ​പി.

ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ ത​നി​ക്കൊ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്നും ആ​ലു​വ യു​സി കോ​ള​ജി​ൽ ഗ​രു​ഡ​ൻ സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും സു​രേ​ഷ് ഗോ​പി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു.

ത​ന്‍റെ സു​ഖ​വി​വ​രം അ​ന്വേ​ഷി​ച്ച് വി​ളി​ക്കു​ക​യും മെ​സേ​ജ് അ​യ​യ്ക്കു​ക​യും ചെ​യ്ത​വ​ര്‍​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും സു​രേ​ഷ് ഗോ​പി കു​റി​ച്ചു.



ഗ​രു​ഡ​ൻ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ സു​രേ​ഷ് ഗോ​പി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്ന് ത​ര​ത്തി​ൽ ചി​ല ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത വ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി സു​രേ​ഷ് ഗോ​പി ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്.

ന​വാ​ഗ​ത​നാ​യ അ​രു​ൺ വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് ഗ​രു​ഡ​ൻ. അ​ഞ്ചാം പാ​തി​രാ എ​ന്ന ക്രൈം ​ത്രി​ല്ല​ർ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് തി​ര​ക്ക​ഥ എ​ഴു​തു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ഇ​ത്.

ലീ​ഗ​ൽ ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മാ​ജി​ക്ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ്. ബി​ജു മേ​നോ​ൻ, അ​ഭി​രാ​മി, സി​ദ്ദീ​ഖ്, ദി​ലീ​ഷ് പോ​ത്ത​ൻ, ജ​ഗ​ദീ​ഷ്, മേ​ജ​ർ ര​വി, നി​ഷാ​ന്ത് സാ​ഗ​ർ, ജ​യ്സ് ജോ​സ്, ര​ഞ്ജി​ത്ത് ക​ങ്കോ​ൾ, ര​ഞ്ജി​നി, മാ​ള​വി​ക എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.