വാക്ക് പാലിച്ച് സുരേഷ് ഗോപി; മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് രണ്ട് ലക്ഷം രൂപ കൈമാറി
Monday, June 20, 2022 10:30 AM IST
വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ് താരം രണ്ടുലക്ഷം രൂപ കൈമാറിയത്. പുതിയ സിനിമകളുടെ അഡ്വാന്‍സ് കിട്ടുമ്പോള്‍ അതില്‍നിന്നു രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്കു നല്‍കുമെന്നായിരുന്നു താരത്തിന്‍റെ വാക്ക്.

മാജിക് ഫ്രെയിംസിന്‍റെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ യും നിര്‍മ്മാണത്തില്‍ സുരേഷ് ഗോപി ചെയ്യാന്‍ പോകുന്ന പുതിയ സിനിമയുടെ പ്രതിഫലത്തില്‍ നിന്നുള്ള തുകയാണ് താരം കൈമാറിയത്.
അസോസിയേഷന്‍ പ്രസിഡന്‍റ് നാദിര്‍ഷയ്ക്കാണ് തുക കൈമാറിയത്.

ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്. സംഘടനയുടെ ഉന്നമനത്തിനായി താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ സംഭവനയായി നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലും പിന്നീട് ഒറ്റക്കൊമ്പന്‍ സിനിമയുടെ അഡ്വാന്‍സ് തുക ലഭിച്ചപ്പോൾ അതിൽ നിന്നും അദ്ദേഹം സഹായം കൈമാറിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.