നടി ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ യുവസംവിധായകൻ; വീഡിയോ
Tuesday, January 24, 2023 10:14 AM IST
നടി ശ്രീവിദ്യ മുല്ലച്ചേരിയും യുവസംവിധായകന് രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം കാസർഗോഡ് വച്ച് നടന്നു. വിവാഹനിശ്ചയ ചടങ്ങുകളുടെ വിഡിയോ ശ്രീവിദ്യയുടെ യുട്യൂബ് ചാനലിലൂടെയാണ് പങ്കുവച്ചത്.

ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു ശ്രീവിദ്യയുടെ അരങ്ങേറ്റം. പിന്നീട് സിനിമകളുടെ ഭാഗമായി. ക്യാംപസ് ഡയറി, ഒരു കുട്ടനാടന്‍ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് ശ്രീവിദ്യ അഭിനയിച്ച ചിത്രങ്ങള്‍.
സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് രാഹുൽ. 2019ൽ പുറത്തിറങ്ങിയ ജീം ബൂം ബാ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
സുരേഷ് ഗോപി നായകനാകുന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ സിനിമ.