ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിന്‍ ആണ് വരന്‍. പത്തനംതിട്ട സ്വദേശിയായ ജെറിനും മഞ്ജരിയും മസ്കറ്റിലെ സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുക.

അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. വിവാഹശേഷം ഇരുവരും മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാദമിയിലേക്കു പോകും. അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമായിരിക്കും വിവാഹവിരുന്ന്.

ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയാണ് ജെറിന്‍. "അച്ചുവിന്‍റെ അമ്മ' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറിയ മഞ്ജരി സംഗീത ലോകത്ത് സജീവമാണ്.