ഈ ​ക്രി​ക്ക​റ്റ് "താ​ര​ത്തെ' അ​റി​യു​മോ?; ചി​ത്രം പ​ങ്കു​വ​ച്ച് സ​ഞ്ജു സാം​സ​ൺ
Tuesday, January 31, 2023 9:26 AM IST
അ​റി​ഞ്ഞി​ല്ല ആ​രും പ​റ​ഞ്ഞ​തു​മി​ല്ല എ​ന്ന കു​റി​പ്പു​മാ​യി ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ൺ പ​ങ്കു​വ​ച്ച ചി​ത്രം ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വൈ​റ​ലാ​ണ്. തൃശൂ​ർ ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നി​ൽ ഉ​ണ്ടാ​യ‌ി​രു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ന​ട​ൻ ബി​ജു മേ​നോ​ന്‍റെ പ​ഴ​യ ചി​ത്ര​മാ​ണ് സ​ഞ്ജു പ​ങ്കു​വ​ച്ച​ത്.

അ​റി​ഞ്ഞി​ല്ല, ആ​രും പ​റ​ഞ്ഞു​മി​ല്ല. ഞ​ങ്ങ​ളു​ടെ സൂ​പ്പ​ർ സീ​നി​യ​ർ എ​ന്നാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച് സ​ഞ്ജു കു​റി​ച്ച​ത്.



ത​ങ്കം എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ൽ തി​യ​റ്റ​റി​ലെ​ത്തി‌​യി​രി​ക്കു​ന്ന ബി​ജു മേ​നോ​ൻ ചി​ത്രം. വ​ൻ സ്വീ​ക​ര്യ​ത​യാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ലെ സ്വ​ർ​ണ​പ​ണി​ക്കാ​ര​നാ​യ മു​ത്ത് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ത​ങ്ക​ത്തി​ൽ ബി​ജു മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശ്യാം ​പു​ഷ്ക​ര​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സ​ഹീ​ദ് അ​റാ​ഫ​ത്താ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ബി​ജു മേ​നോ​നൊ​പ്പം വി​നീ​ത് ശ്രീ​നി​വാ​സ​ൻ, അ​പ​ർ​ണ ബാ​ല​മു​ര​ളി, ഗി​രീ​ഷ് കു​ൽ​ക്ക​ർ​ണി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.