ജസ്റ്റ് രുരു തിംഗ്സ്; മക്കൾക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പകർത്തി സംവൃത സുനിൽ; വീഡിയോ
Wednesday, February 1, 2023 12:09 PM IST
മക്കൾക്കൊപ്പമുള്ള സുന്ദരനിമിഷങ്ങൾ ക്യാമറയിൽ പകർത്തി നടി സംവൃത സുനിൽ. മക്കളായ അഗസ്ത്യക്കും രുദ്രക്കുമൊപ്പം സമയം ചിലവിടുന്നതിന്റെ രസകരമായ നിമിഷങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
ജസ്റ്റ് രുരു തിംഗ്സ് എന്നാണ് സംവൃത വീഡിയോയ്ക്ക് കുറിപ്പായി നൽകിയിരിക്കുന്നത്. കടൽതീരത്ത് കളിച്ചു നിൽക്കുന്ന ഇളയമകൻ രുദ്രനെയും അനിയനൊപ്പം ഉല്ലസിക്കുന്ന ചേട്ടനെയും വീഡിയോയിൽ കാണാം.
2012ലായിരുന്നു സംവൃതയുടെയും കോഴിക്കോട് സ്വദേശി അഖിലിന്റെയും വിവാഹം. വിവാഹശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ദന്പതികൾക്ക് 2015ൽ മൂത്ത മകൻ അഗസ്ത്യ ജനിച്ചു. 2020 ഫെബ്രുവരി 20നാണ് ഇളയ മകൻ രുദ്ര ജനിച്ചത്.
മകന് അഗസ്ത്യക്ക് പിറന്നാള്‍ സമ്മാനമായി ഒരു കുഞ്ഞ് സഹോദരന് എത്തിയിരിക്കുന്നുവെന്നാണ് രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ച് സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.