ആര്‍ആര്‍ആറില്‍ എന്‍ടിആര്‍ എടുത്തുയര്‍ത്തിയ ഡമ്മി ബുള്ളറ്റ്; വിഎഫ്എക്സ് വിഡിയോ
Saturday, July 2, 2022 1:20 PM IST
രാജമൗലി സംവിധാനം ചെയ്ത് രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ആര്‍ആര്‍ആര്‍ സിനിമയുടെ വിഎഫ്എക്സ് വിഡിയോ റിലീസ് ചെയ്തു. ക്ലൈമാക്സ് രംഗങ്ങളാണ് പുറത്തുവിട്ടത്. വനത്തില്‍ നടക്കുന്ന സംഘട്ടന രംഗത്തിന്റെ വിഎഫ്എക്സ് ബ്രേക്ഡൗണ്‍ വിഡിയോയാണത്.
വി. ശ്രീനിവാസ് മോഹന്‍ ആണ് ചിത്രത്തിനായി വിഎഫ്എക്സ് ചുമതല നിര്‍വഹിച്ചത്. തിയറ്ററിൽ സൂപ്പർ ഹിറ്റായ ചിത്രം അതിന്റെ വിഎഫ്എക്സ് കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.