തികഞ്ഞ ആക്ഷേപഹാസ്യചിത്രമെന്നു വിശേഷിപ്പിക്കാവുന്ന പൊറാട്ടുനാടകം ഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമിക്കുന്ന ഈ ചിത്രം നവാഗതനായ നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മോഹന്‍ലാല്‍, ഈശോ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വര്‍ഷത്തെ മികച്ച ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്.
രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ് നായകനായ ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രാഹുല്‍ മാധവ്, ധര്മജന് ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിർമല്‍ പാലാഴി, രാജേഷ് അഴീക്കോട്, അര്ജുന് വിജയന്, ആര്യ വിജയന്, സുമയ, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാസര്‍ വേങ്ങരയുമാണ്.
ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രന്, നിർമാണ നിര്‍വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിന് മോഹനന്, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി. ഹരിനാരായണന്, ഫൗസിയ അബൂബക്കര്‍, ശബ്ദ സന്നിവേശം: രാജേഷ് പി.എം.,
കളറിസ്റ്റ്: അര്ജ്ജുന് മേനോന്, നൃത്തസംവിധാനം: സജ്നാ നജാം, സഹീര്‍ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനില്‍ മാത്യൂസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, ലൊക്കേഷന്‍ മാനേജര്‍: പ്രസൂല്‍ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷന്‍ ചീഫ്: ആരിഷ് അസ്ലം, വിഎഫ്എക്സ്: രന്തീഷ് രാമകൃഷ്ണന്, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, പരസ്യകല: മാമി ജോ, ഫൈനല്‍ മിക്സ്: ജിജു. ടി. ബ്രൂസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പി.ആര്.ഒ: വാഴൂര്‍ ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.