"പകരക്കാരൻ ഇല്ലാത്ത അത്ഭുതം...താളത്തിനുതബുരാൻ'
Monday, October 11, 2021 7:32 PM IST
നെടുമുടി വേണുവിനെ അനുസ്മരിച്ച് നടൻ ജയറാം. 'രാത്രി മുതല്‍ ഇങ്ങനത്തെ ഒരു വാര്‍ത്ത പുറത്തു വരരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മകന് ഉണ്ണിയുമായി സംസാരിച്ചു. പക്ഷേ അത് സംഭവിച്ചു. സത്യത്തില്‍ ഏഷ്യയില്‍ തന്നെ പകരം വെക്കാന്‍ ഒരാളില്ലാത്ത നടനാണ് അദ്ദേഹം'- ജയറാം മാധ്യമങ്ങളോട് പറഞ്ഞു.
പകരക്കാരൻ ഇല്ലാത്ത അത്ഭുതം..താളത്തിനുതബുരാൻ... മണ്ണിന്റെ മണമുള്ള കുട്ടനാട്ടിലെ ഞങ്ങളുടെ പച്ചയായ മനുഷ്യന്... എന്റെ പ്രിയപ്പെട്ട ചേട്ടന്.... പ്രണാമം. - ജയറാം പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചു.