ഓ​സ്കാ​ർ നോ​മി​നേ​ഷ​നി​ൽ ഇ​ടം നേ​ടി ‘നാ​ട്ട് നാ​ട്ട്'
Wednesday, January 25, 2023 11:03 AM IST
ഓ​സ്ക​ർ നോ​മി​നേ​ഷ​നി​ൽ ഇ​ടം നേ​ടി രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ആ​ർ​ആ​ര്‍​ആ​റി​ലെ ‘നാ​ട്ട് നാ​ട്ട്’​എ​ന്ന ഗാ​നം. ഒ​റി​ജി​ന​ൽ സോം​ഗ് വി​ഭാ​ഗ​ത്തി​ലാ​ണ് നാ​ട്ടു നാ​ട്ടു ഇ​ടം​നേ​ടി​യ​ത്. ഗോ​ൾ​ഡ​ൻ ഗ്ലോ​ബി​ൽ മി​ക​ച്ച ഒ​റി​ജ​ന​ല്‍ സോം​ഗി​നു​ള്ള പു​ര​സ്കാ​രം നാ​ട്ടു നാ​ട്ടു​വി​ന് ല​ഭി​ച്ചി​രു​ന്നു. കീ​ര​വാ​ണി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്.


എ​ന്നാ​ൽ മി​ക​ച്ച വി​ദേ​ശ ഭാ​ഷ ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടാ​ൻ ആ​ർ​ആ​ർ​ആ​റി​നാ​യി​ല്ല. ഇന്ത്യ​യ്ക്ക് ആ​കെ മൂ​ന്ന് നോ​മി​നേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ഇ​ന്ത്യ​യി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന ഓ​ൾ ദാ​റ്റ് ബ്രീ​ത്ത്സ് ബെ​സ്റ്റ് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ലും ദ് ​എ​ലി​ഫ​ന്‍റ് വി​സ്പെ​റേ​ഴ്സ് ഡോ​ക്യു​മെ​ന്‍റ​റി ഷോ​ർ​ട്ട് ഫി​ലിം വി​ഭാ​ഗ​ത്തി​ലും ഇ​ടം​നേ​ടി.



എ​ഡ്വാ​ർ​ഡ് ബെ​ർ​ഗെ​ർ സം​വി​ധാ​നം ചെ​യ്ത ജ​ർ​മ​ൻ വാ​ർ സി​നി​മ​ ഓ​ൾ ക്വ​യ​റ്റ് ഓ​ഫ്‍ ദ് ​വെ​സ്റ്റേ​ൺ ഫ്ര​ണ്ട്, ഡാ​നി​യ​ൽ​സ് (ഡാ​നി​യ​ൽ ക്വാ​ൻ, ഡാ​നി​യ​ൽ ഷൈ​നേ​ർ​ട്) സം​വി​ധാ​നം ചെ​യ്ത എ‌​വ്‌​രി​തിം​ഗ് എ​വ്‌​രി​വെ​യ​ർ ഓ​ൾ അ​റ്റ് വ​ൺ​സ്, മാ​ർ​ട്ടി​ൻ മ​ക്ഡൊ​ണാ​ഗ് ഒ​രു​ക്കി​യ ദ് ​ബാ​ൻ​ഷീ​സ് ഓ​ഫ് ഇ​നി​ഷെ​റി​ൻ എ​ന്നി​വ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നോ​മി​നേ​ഷ​ൻ​സ് നേ​ടി​യ സി​നി​മ​ക​ൾ. മാ​ർ​ച്ച് 12നാ​ണ് ഓ​സ്കാ​ർ പ്ര​ഖ്യാ​പ​നം ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.