മോ​ളി ക​ണ്ണ​മാ​ലി​യു​ടെ വീ​ടി​ന്‍റെ ആ​ധാ​രം തി​രി​ച്ചെ​ടു​ത്തു കൊ​ടു​ത്ത് ഫി​റോ​സ് കു​ന്നം​പ​റ​ന്പി​ൽ; വീ​ഡി​യോ
Sunday, March 19, 2023 10:58 AM IST
ന​ടി മോ​ളി ക​ണ്ണ​മാ​ലി​ക്ക് സ​ഹാ​യ​വു​മാ​യി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ ഫി​റോ​സ് കു​ന്നം​പ​റ​ന്പി​ൽ. ജ​പ്തി​യു​ടെ വ​ക്കി​ലെ​ത്തി​യ ന​ടി മോ​ളി​യു​ടെ വീ​ടി​ന്‍റെ ആ​ധാ​രം തി​രി​ച്ചെ​ടു​ത്ത് കൊ​ടു​ത്താ​ണ് ഫി​റോ​സ് മോ​ളി​യ്ക്കും കു​ടും​ബ​ത്തി​നും ആ​ശ്വാ​സ​മാ​യ​ത്.

ന​ടി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ധാ​രം കൈ​മാ​റു​ന്ന​തി​ന്‍റെ വീ​ഡി​യോ ഫി​റോ​സ് ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്. ഇ​തി​ന്‍റെ പേ​രി​ൽ ഇ​നി​യാ​രും മോ​ളി ക​ണ്ണ​മാ​ലി​ക്ക് പൈ​സ കൊ​ടു​ക്ക​രു​തെ​ന്നും പ്ര​ശ്നം മു​ഴു​വ​നാ​യും പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഫി​റോ​സ് പ​റ​യു​ന്നു​ണ്ട്.

ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​ന്‍റെ വാ​ക്കു​ക​ൾ

ഇ​തി​ന്‍റെ പേ​രി​ൽ ഇ​നി​യാ​രും ഒ​രു രൂ​പ പോ​ലും മോ​ളി ക​ണ്ണ​മാ​ലി ചേ​ച്ചി​ക്ക് കൊ​ടു​ക്ക​രു​ത്. ഈ ​പ്ര​ശ്നം മു​ഴു​വ​നാ​യും ന​മ്മ​ൾ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. നി​ങ്ങ​ളു​ടെ തെ​റ്റി​ദ്ധാ​ര​ണ​ക​ളെ തി​രു​ത്താ​ൻ ഈ ​ക​ണ്ടു​മു​ട്ട​ൽ കൊ​ണ്ട് സാ​ധി​ക്കും.

ശ്വാ​സ​കോ​ശ രോ​ഗം ബാ​ധി​ച്ച് മൂ​ന്നാ​ഴ്ച മു​ൻ​പ് അ​ത്യാ​സ​ന്ന നി​ല​യി​ൽ മോ​ളി ചേ​ച്ചി ഹോ​സ്പി​റ്റ​ലി​ൽ അ​ഡ്മി​റ്റ് ആ​യി​രു​ന്നു. തു​ട​ർ​ചി​കി​ത്സ​യ്ക്കും ഹോ​സ്പി​റ്റ​ൽ ബി​ല്ല​ട​ക്കാ​നും വ​ഴി​യി​ല്ലാ​തെ ന​മ്മ​ളെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ചി​കി​ത്സ​യ്ക്ക് 250,000 രൂ​പ ന​ൽ​കി​യി​രു​ന്നു.



പി​ന്നീ​ട് സു​ഖം പ്രാ​പി​ച്ചു വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ ഞാ​ൻ കാ​ണാ​ൻ ചെ​ന്നി​രു​ന്നു, അ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് എ​ന്‍റെ കൈ​പി​ടി​ച്ച് പ​റ​ഞ്ഞ​ത് വീ​ട് ജ​പ്തി ആ​കാ​ൻ പോ​വു​ക​യാ​ണ് ഞാ​നും മ​ക്ക​ളും മ​രു​മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന 10 പേ​രാ​ണ് എന്‍റെ കു​ടും​ബം. ഈ ​മാ​സം 20ന് ​ലാ​സ്റ്റ് ഡേ​റ്റ് ആ​ണ്, ഈ ​മ​ക്ക​ളെ​യും കൊ​ണ്ട് ഞാ​ൻ എ​ങ്ങോ​ട്ടു​പോ​വും എ​ന്നാ​യി​രു​ന്നു.

അ​ല്ലാ​ഹു​വി​ന്‍റെ അ​പാ​ര​മാ​യ അ​നു​ഗ്ര​ഹം. ഈ ​കു​ടും​ബ​ത്തി​ന്‍റെ പ്ര​യാ​സം ന​മു​ക്ക് തീ​ർ​ക്കാ​ൻ സാ​ധി​ച്ചു. ഇ​ന്ന് മോ​ളി ചേ​ച്ചി​യു​ടെ സ​ന്തോ​ഷം ക​ണ്ടി​ല്ലേ. ആ ​വാ​ക്കു​ക​ൾ നി​ങ്ങ​ൾ കേ​ട്ടി​ല്ലേ. ഇ​തൊ​ക്കെ​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ലെ ന​മ്മു​ടെ ലാ​ഭം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.