ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ തുടങ്ങി നിരവധി പുതിയ എഴുത്തുകാരും സംവിധായകരും മലയാള സിനിമയിൽ വന്നിട്ടും എന്തുകൊണ്ട് മോഹൻലാൽ അവരുമായി സിനിമ ചെയ്യുന്നില്ല, മോഹൻലാൽ അവർക്ക് അപ്രാപ്യമാണോ? എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി മോഹൻലാൽ.
താൻ ആർക്കും അപ്രാപ്യനല്ലെന്നും തന്നെ ആവേശം കൊള്ളിക്കുന്ന കഥകൾ വന്നാൽ ആരുമായും സിനിമ ചെയ്യുന്നതിൽ സന്തോഷമേയുള്ളൂവെന്നും മോഹൻലാൽ പറയുന്നു.
ഇപ്പോൾ ചിത്രീകരണം നടക്കുന്ന തരുൺമൂർത്തിയുടെ സിനിമ ചെയ്യാൻ എട്ടു വർഷമെടുത്തെന്നും ഇപ്പോൾ അതൊരു വ്യത്യസ്തതയുള്ള സിനിമയായി മാറിയെന്നും മോഹൻലാൽ പറഞ്ഞു.
പുതിയ ആളുകളുമായി സിനിമ ചെയ്യാൻ സന്തോഷമേയുള്ളൂ. അവരൊക്കെ മുൻപ് ചില കഥകളുമായി വന്നിരുന്നു. അതൊക്കെ മറ്റു ചില സിനിമകളുടെ സ്വാധീനമുള്ളവയായിരുന്നു അത് ബ്രേക്ക് ചെയ്യുന്ന കഥയുമായി ആരും വന്നിട്ടില്ല. അത്തരത്തിൽ വന്നതാണ് ഇപ്പോൾ ഞാൻ ചെയ്യുന്ന തരുൺ മൂർത്തി സിനിമ. ആ സിനിമ ചെയ്യാൻ ഞങ്ങൾ എട്ടു വർഷം എടുത്തു. ഇത്രയും കാലം കൊണ്ട് അതിന്റെ കഥ മാറി മാറി വന്നു. ഇപ്പൊ അത് വളരെ വ്യത്യസ്തമായ ഒരു സിനിമയാണ്.
നേര് എന്ന സിനിമയൊക്കെ വളരെ ചെറിയ സിനിമയാണ്. ചിലർ എന്നോട് പറഞ്ഞ കഥയൊക്കെ മോഹൻലാൽ എന്ന താരത്തിന് വേണ്ടിയുള്ള കഥകളാണ്. അങ്ങനെ ചെയ്യുമ്പോഴാണ് കുഴപ്പം. അപ്പൊ ആ കഥയിൽ പല സിനിമകളുടെയും സ്വാധീനം വരും. ഞാൻ എത്രയോ കഥകൾ കേൾക്കുന്നുണ്ട്.
എന്റെ അടുത്ത് വരാൻ അപ്രാപ്യമാണ് എന്നൊക്കെ ആൾക്കാർ പറയുന്നുണ്ടാകും പക്ഷെ അങ്ങനെയൊന്നും ഇല്ല. നമ്മെ ആവേശം കൊള്ളിക്കുന്ന ഒരു കഥ വരണ്ടേ. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.