ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി
Thursday, January 20, 2022 5:34 PM IST
നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമൻ. നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെയാണ് ചിന്നു ശ്രദ്ധേയയായി മാറിയത്.
പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായി കൂടിയാണ് ചിന്നു. മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ചിന്നു ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുമുണ്ട്. മാവേലിക്കരയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. ഹരീഷ് തെന്നിന്ത്യയിലെ ശ്രദ്ധേയനായ താരമാണ്. മലയാള സിനിമകളിലും ഹരീഷ് അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായെത്തുന്ന "ഭീഷ്മ പർവം' ആണ് ഹരീഷ് ഉത്തമന്റെ വരാനിരിക്കുന്ന സിനിമ. പിസാസ്, തനി ഒരുവൻ, തൊടരി, കവചം. നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ, വിനയ വിധേയ രാമ എന്നിവയുൾപ്പെടെ അൻപതിലധികം തമിഴ്, തെലുങ്കു് സിനിമകളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്.