സൗ​ബി​നും ശ്രീ​നാ​ഥ് ഭാ​സി​യും; ജാ​ൻ-​എ-​മ​ൻ സം​വി​ധാ​യ​ക​ന്‍റെ മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്
Saturday, January 28, 2023 10:09 AM IST
ജാ​ൻ-​എ-​മ​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ചി​ദം​ബ​രം സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സൗ​ബി​ൻ ഷാ​ഹി​ർ, ശ്രീ​നാ​ഥ് ഭാ​സി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബാ​ലു വ​ർ​ഗീ​സ്, ഗ​ണ​പ​തി, ലാ​ൽ ജൂ​നി​യ​ർ, ദീ​പ​ക് പ​റ​മ്പോ​ൽ, സ​ലീം കു​മാ​ർ, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, അ​രു​ൺ കു​ര്യ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. സം​വി​ധാ​യ​ക​ൻ ഖാ​ലി​ദ് റ​ഹ്മാ​ൻ ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​നേ​താ​വാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു.

കൊ​ടൈ​ക്ക​നാ​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. പ​റ​വ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ബാ​ബു ഷാ​ഹി​ർ, സൗ​ബി​ൻ ഷാ​ഹി​ർ, ഷോ​ൺ ആ​ന്‍റ​ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ഷൈ​ജു ഖാ​ലി​ദ്. എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ർ​ഷ​ൻ. സം​ഗീ​തം സു​ശി​ൻ ശ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.