ആ​സി​ഫി​നൊ​പ്പം മം​മ്ത​യും; മ​ഹേ​ഷും മാ​രു​തി​യും ടീ​സ​ർ
Friday, February 3, 2023 12:41 PM IST
മം​മ്ത മോ​ഹ​ൻ​ദാ​സും ആ​സി​ഫ് അ​ലി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന മ​ഹേ​ഷും മാ​രു​തി​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. സേ​തു തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഫെ​ബ്രു​വ​രി 17ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.



എ​ൺ​പ​തു​ക​ളി​ലെ ഒ​രു മാ​രു​തി കാ​റി​നേ​യും ഗൗ​രി എ​ന്ന പെ​ൺ​കു​ട്ടി​യേ​യും ഒ​രു പോ​ലെ പ്ര​ണ​യി​ക്കു​ന്ന മാ​ഹ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ പ്ര​ണ​യ​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ആ​സി​ഫ് അ​ലി​യും മം​മ്ത മോ​ഹ​ൻ​ദാ​സു​മാ​ണ്‌ ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ.

മ​ണി​യ​ൻ പി​ള്ള രാ​ജു, വി​ജ​യ് ബാ​ബു, ശി​വ, ഹ​രി​ഹ​ര​ൻ, വി​ജ​യ് നെ​ല്ലീ​സ്, വ​രു​ൺ ധാ​രാ, ഡോ.​റോ​ണി രാ​ജ്, പ്രേം​കു​മാ​ർ വി​ജ​യ​കു​മാ​ർ, സാ​ദി​ഖ്, ഇ​ട​വേ​ള ബാ​ബു, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, കു​ഞ്ച​ൻ ,കൃ​ഷ്ണ​പ്ര​സാ​ദ്, മ​നു രാ​ജ്, ദി​വ്യ എ​ന്നി​വ​രും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു.

മ​ണി​യ​ൻ പി​ള്ള രാ​ജു പ്രൊ​ഡ​ക്ഷ​ൻ​സ് ഇ​ൻ അ​സ്സോ​സ്സി​യേ​ഷ​ൻ വി​ത്ത് വി.​എ​സ്.​എ​ൽ ഫി​ലിം​സാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ഹ​രി നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് കേ​ദാ​ർ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.
ഫ​യ​സ് സി​ദ്ദി​ഖ് ഛായാ​ഗ്ര​ഹ​ണ​വും ജി​ത്തു ജോ​ഷി എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.